For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്ടത്തെക്കാൾ മെച്ചം നടത്തമെന്നു പഠനങ്ങൾ

By Super Admin
|

ജോഗിങ്ങിനെക്കാൾ പതിവായി നടക്കുന്നതാണ് പ്രമേഹമുള്ള വ്യക്തികൾക്ക് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ഉത്തമമെന്നാണ്‌. നാം ഭാരം കുറയ്ക്കാൻ തീരുമാനിക്കുമ്പോൾ ഭക്ഷണവും വ്യായാമവും പരിഗണിക്കണം .മിതമായ വ്യായാമത്തിലൂടെ മാത്രം നമുക്ക് 80 % പ്രയോജനം ലഭിക്കുമെന്ന് യൂ എസ്സിലെ സ്‌കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ വില്യം ക്രാസ് പറയുന്നു .

ഓണ്‍ലൈന്‍ ജേണലായ ഡയബറ്റോജിയയിൽ വന്ന ഒരു പഠനത്തെക്കുറിച്ചു ക്രാസ് പറയുന്നത് മിതമായ വ്യായാമത്തിലൂടെ മസിലുകളിലെ കൊഴുപ്പു മാറുമെന്ന് നാം വിശ്വസിക്കുന്നു .അതു മസിലുകൾ ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്ന തടസത്തെ നീക്കുന്നു .കാരണം നമ്മുടെ ഭക്ഷണത്തിനു ശേഷം ഗ്ലൂക്കോസ് കൂടുതലായും ശേഖരിക്കുന്നത് മസിലുകളിലാണ് .

150 വ്യക്തികളിൽ 6 മാസം നടത്തിയ പഠനത്തിൽ പങ്കെടുത്തവരെ 4 ഗ്രൂപ്പായി തിരിച്ചു .ആദ്യ ഗ്രൂപ്പിനെ ഡയബറ്റ്‌സ് പ്രെവെൻഷൻ പ്രാഗ്രാം (ഡി പി പി ) ശേഷം അവരുടെ ലക്ഷ്യം ഏൽപ്പിച്ചു .6 മാസം കൊണ്ടു 7 % ശരീര ഭാരം കുറയ്ക്കണം . കേട്ട് പഴകിയ ശീലമല്ല, ഒരാഴ്ച കൊണ്ട് സ്ലിം ബ്യൂട്ടി

Brisk Walk Better Than Jogging In Combatting Pre-diabetes: Finds Study

ഈ പരിപാടിയിൽ കാലറി കുറയ്ക്കാൻ ചെറിയ കൊഴുപ്പുള്ള ഭക്ഷണവും വ്യായാമവും ചെയ്യുന്നു .ഇതിൽ പങ്കെടുത്തവർ 7 .5 മൈലിനു തുല്യമായ ദൂരം ആഴ്ചയിൽ നടക്കുകയും വേണം .മറ്റു ഗ്രൂപ്പിലുള്ളവർ വ്യായാമം മാത്രവും , മറ്റു ചിലർക്ക് പല അളവിലുള്ള വ്യായാമം അതായത് മിതവ്യായാമം (ആഴ്ചയിൽ 7 .5 മൈൽ നടത്തം ),മറ്റു ചിലർ ആഴ്ചയിൽ 11 .5 മൈൽ നടത്തം ,ചിലർക്ക് ഓട്ടത്തിന് തുല്യമായ 11 .5 മൈൽ .

ക്രാസ് പറയുന്നത് നമുക്കറിയേണ്ടത് വ്യായാമം മാത്രം ചെയ്തവരിലുള്ള (ഡി പി പി )മാറ്റം ആണ് .കൂടാതെ പ്രമേഹമുള്ളവർക്കു ഭക്ഷണ നിയന്ത്രണവും ആവശ്യമാണ് .ഇതിൽ പങ്കെടുത്തവർക്ക് വളരെയേറെ പ്രയോജനമുണ്ടായി .9 % ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാനായി .അതായത് നമ്മുടെ ശരീരം എത്രത്തോളം പഞ്ചസാര പ്രോസസ് ചെയ്യുന്നു എന്നതിനെ അനുസരിച്ചിരിക്കും പ്രമേഹത്തിന്റെ അളവും .

വ്യായാമം മാത്രം ചെയ്തവർ രണ്ടാമതെത്തി .11 .5 മൈൽ നടന്ന ഗ്രൂപ്പിന് 7 % ഗ്ലൂക്കോസ് നിയന്ത്രിക്കാനായി .7 .5 മൈൽ നടന്നവർക്കു 5 %വും 11 .5 മൈൽ ജോഗിങ് ചെയ്തവർക്ക് വെറും 2 % നിയന്ത്രിക്കാനായുള്ളൂ .

English summary

Brisk Walk Better Than Jogging In Combatting Pre-diabetes: Finds Study

Regular brisk walking may be more effective than vigorous jogging for improving glucose control in individuals with pre-diabetes, a study says.
Story first published: Monday, August 1, 2016, 18:10 [IST]
X
Desktop Bottom Promotion