For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലച്ചോറിനെ ഉത്തേജിപ്പിക്കൂ, അമിത ഭക്ഷണ താത്പര്യം വെടിയൂ

By Super Admin
|

ലച്ചോറും ഭക്ഷണത്തോടുള്ള അമിത താത്പര്യവും തമ്മില്‍ എന്താണ് ബന്ധം? തലച്ചോറിന്റെ ചില ഭാഗങ്ങളെ ഉത്തേജിപ്പിച്ചാല്‍ ഭക്ഷണത്തോടുള്ള അമിത താത്പര്യം, പ്രത്യേകിച്ച് ഹൈ കലോറി ആഹാരങ്ങളോടുള്ള താത്പര്യം, കുറയുമെന്ന് ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഇതിന് തലച്ചോറിനെ ബാഹ്യമായി (Non-invasive) ഉത്തേജിപ്പിച്ചാല്‍ മതിയെന്നാണ് ഇവരുടെ കണ്ടെത്തല്‍.

തലച്ചോറിലെ ഡോര്‍സോലാറ്റെറല്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ് (ഡിഎല്‍പിഎഫ്‌സി) എന്ന ഭാഗം ഉത്തേജിപ്പിച്ചാല്‍ ഭക്ഷണത്തോടുള്ള അമിത താത്പര്യവും ഹൈ കലോറി ഭക്ഷണസാധനങ്ങളുടെ ഉപയോഗവും കുറയുമെന്ന് ബയോ ബിഹേവിയറല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇടയ്ക്കിടെ ലഘുഭക്ഷണങ്ങള്‍ പതിവാക്കിയ സ്ത്രീകളില്‍ ഡിഎല്‍പിഎഫ്‌സി ഉത്തേജനം ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് നടത്തിയ 11 പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

Brain Stimulation Can Reduce High-calorie Food Cravings

റെപ്പറ്റീറ്റീവ് ട്രാന്‍സ്‌ക്രാനിയല്‍ മാഗ്നെറ്റിക് ഉത്തേജനവും (ആര്‍ടിഎംഎസ്) സമാനമായ ഫലം ഉളവാക്കുന്നതായി വ്യക്തമായിട്ടുണ്ട്. തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ ഉപയോഗിക്കുന്ന ട്രാന്‍സ്‌ക്രാനിയല്‍ ഡയറക്ട് കറന്റ് സ്റ്റിമുലേഷന് ഭക്ഷണത്തോടുള്ള അമിത താത്പര്യം കുറയ്ക്കാന്‍ കഴിയില്ലെന്നും ഈ പഠനത്തില്‍ വെളിവായി.

ആവര്‍ത്തിച്ചുള്ള ഡിഎല്‍പിഎഫ്‌സി ഉത്തേജനം കഴിക്കുന്ന ആഹാരത്തിന്റെ അളവില്‍ വലിയ കുറവ് വരുത്തുന്നതായി തെളിഞ്ഞു. എന്നാല്‍ സമാനമായ മറ്റൊരു പഠനത്തില്‍ ഇതിന് വ്യക്തമായ തെളിവ് ലഭിച്ചില്ലെങ്കിലും, ആവര്‍ത്തിച്ചുള്ള ഡിഎല്‍പിഎഫ്‌സിക്ക് വിധേയരാകുന്നവരില്‍ അന്നജം ധാരാളമടങ്ങിയ ആഹാരങ്ങളോട് താത്പര്യം കുറയുന്നതായി കണ്ടെത്തി.

ആഹാരം നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാന്‍ കഴിയാതെ വരുന്നത്, ഭക്ഷണസാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ അപാകത മൂലമാണെന്ന് വാട്ടര്‍ലൂ സര്‍വ്വകലാശാലയിലെ ഗവേഷകനായ പീറ്റര്‍ എ. ഹാള്‍ പറയുന്നു. ഭക്ഷണത്തോടുള്ള അമിത താത്പര്യം നിയന്ത്രിക്കാന്‍ ഡിഎല്‍പിഎഫ്‌സിക്ക് എത്രത്തോളം കഴിയുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെങ്കിലും, ലഭിക്കുന്ന സൂചനകള്‍ പ്രതീക്ഷ നല്‍കുന്നവയാണ്. തലച്ചോറിനെ ഉത്തേജിപ്പിക്കുന്നത് ഭക്ഷണത്തോടുള്ള അമിത താത്പര്യം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് തന്നെയാണ് കരുതേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary

Brain Stimulation Can Reduce High-calorie Food Cravings

Non-invasive stimulation of a specific brain area can reduce food cravings, particularly for high-calorie appetite foods, revealed a study
Story first published: Thursday, August 4, 2016, 18:02 [IST]
X
Desktop Bottom Promotion