തൈറോയ്ഡ് ഗുരുതരമാക്കുന്ന ശീലങ്ങള്‍

Posted By:
Subscribe to Boldsky

നമ്മുടെ ശരീരത്തിലെ ഹോര്‍മോണ്‍ ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് രോഗങ്ങള്‍ വിവിധ രൂപത്തില്‍ പ്രത്യക്ഷപ്പെടാം. ക്ഷീണം, ആലസ്യം, തൊണ്ടയില്‍ മുഴ എന്നിവയാണ് പ്രധാനമായും ഉണ്ടാവുന്ന ലക്ഷണങ്ങള്‍. എന്നാല്‍ പലപ്പോഴും വളരെ വൈകി മാത്രമേ പലരും ഈ രോഗങ്ങള്‍ കണ്ടെത്താറുള്ളൂ. 93% ക്യാന്‍സറിനെയും ചെറുക്കാന്‍ വെളിച്ചെണ്ണ

ജീവിതശൈലീ രീതി തന്നെയാണ് പലപ്പോഴും തൈറോയ്ഡിന്റെ കാരണങ്ങള്‍. പലതും നമ്മുടെ നിത് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. എന്നാല്‍ തൈറോയ്ഡിനെ ഗുരുതരമാക്കുന്ന ചില ശീലങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

അമിത സമ്മര്‍ദ്ദം

അമിത സമ്മര്‍ദ്ദം

പലപ്പോഴും സമ്മര്‍ദ്ദം ഈ രോഗത്തെ വളരെ മോശം അവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിയ്ക്കുന്നു. തൈറോയ്ഡിനെ വളരെയധികം പ്രശ്‌നത്തിലാക്കാന്‍ മാനസിക സമ്മര്‍ദ്ദത്തിന് കഴിയും.

പുകവലി

പുകവലി

പുകവലിയും മറ്റൊരു പ്രധാന കാരണമാണ്. ഒരിക്കലും തൈറോയ്ഡ് രോഗികള്‍ പുകവലിയ്ക്കാന്‍ ശ്രമിക്കരുത്. മാത്രമല്ല തൈറോയ്ഡ് അതിന്റെ ഏറ്റവും മോശകരമായ അവസ്ഥയിലേക്കെത്താന്‍ ഇത് പലപ്പോഴും കാരണമാകുന്നു.

സോയ

സോയ

സോയ കഴിയ്ക്കുന്നത് സാധാരണമാണ്. എന്നാല്‍ സ്ഥിരമായി സോയ കഴിയ്ക്കുമ്പോള്‍ അത് തൈറോയ്ഡ് സാധ്യത മാത്രമല്ല തൈറോയ്‌ഡെന്ന അവസ്ഥയെ വളരെ മോശകരമായി ബാധിയ്ക്കുന്നു.

പച്ചക്കറികള്‍ സൂക്ഷിച്ചില്ലെങ്കില്‍

പച്ചക്കറികള്‍ സൂക്ഷിച്ചില്ലെങ്കില്‍

പച്ചക്കറികള്‍ സൂക്ഷിച്ചില്ലെങ്കില്‍ അതും തൈറോയ്ഡിനെ വര്‍ദ്ധിപ്പിക്കും. പലപ്പോഴും വിഷാംശം നിറഞ്ഞ പച്ചക്കറികള്‍ തൈറോയ്ഡിനെ ചികിത്സയ്ക്കതീതമായ അവസ്ഥയിലേക്കെത്തിയ്ക്കും.

കൃത്യസമയത്തെ ചികിത്സയുടെ അഭാവം

കൃത്യസമയത്തെ ചികിത്സയുടെ അഭാവം

കൃത്യസമയത്ത് ചികിത്സ തേടാത്തതും പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഒരിക്കലും വെച്ചു താമസിപ്പിക്കേണ്ട ഒരു രോഗമല്ല തൈറോയ്ഡ് എന്നതാണ് സത്യം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

തൈറോയ്ഡ് ലക്ഷണങ്ങള്‍ പലര്‍ക്കും അറിയാത്തതാണ് പ്രധാന കാരണം. ലക്ഷണങ്ങളെ മനസ്സിലാക്കിയാല്‍ ചികിത്സ എളുപ്പമാണ് എന്നതാണ് സത്യം.

 ക്ഷീണം

ക്ഷീണം

രാവിലെ ഉണരുമ്പോള്‍ തന്നെ അതിഭയങ്കരമായ ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ അത് തൈറോയ്ഡ് രോഗത്തിന്റെ സൂചനയാണ്.

ഭാരം കുറയുക

ഭാരം കുറയുക

അസാധാരണമായി ഭാരം കുറയുന്നതും പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഭാരം കുറയാനുള്ള വ്യായാമങ്ങളോ ഭക്ഷണ ക്രമീകരണമോ ഇല്ലാതെ തന്നെ ഭാരം കുറയുന്നത് തൈറോയ്ഡ് ലക്ഷണങ്ങളില്‍ ഒന്നാവാം.

 കോളസ്‌ട്രോള്‍

കോളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മരുന്ന് കഴിച്ചിട്ടും കൊളസ്‌ട്രോള്‍ കുറയുന്നില്ലെങ്കില്‍ അല്‍പം ശ്രദ്ധിക്കുക. അത് തൈറോയ്ഡ് ലക്ഷണങ്ങള്‍ തന്നെയാണ്.

ഡിപ്രഷന്‍

ഡിപ്രഷന്‍

പെട്ടെന്നുള്ള മൂഡ് മാറ്റവും വിഷാദവും ഡിപ്രഷനും എല്ലാം പലപ്പോഴും ഹൈപ്പോതൈറോയ്ഡിസത്തിനു പിന്നിലുള്ള ലക്ഷണങ്ങള്‍ തന്നെയാണ്.

English summary

Bad Habits That Make Thyroid Problems Worse

Today, we are going to focus on some habits anyone with a thyroid condition should squash as soon as possible.
Story first published: Friday, November 25, 2016, 7:00 [IST]