For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കളയില്‍ ഉണ്ടാവേണ്ട ഔഷധങ്ങള്‍!

By Super Admin
|

ആരോഗ്യസംരക്ഷണത്തിന് ആയുര്‍വ്വേദം നിരവധി വഴികള്‍ നമുക്ക് മുന്നില്‍ തുറന്നിട്ടുണ്ട്. ആയുര്‍വ്വേദ ഡോക്ടര്‍മാരും ആയുര്‍വ്വേദം പിന്തുടരുന്നവരും ഇതൊക്കെ അക്കമിട്ട് നിരത്തും. ഇതും അത്തരമൊരു പട്ടികയാണ്, എല്ലാ അടുക്കളിയിലും ഉണ്ടാവേണ്ട ഔഷധങ്ങള്‍. യോഗ നല്‍കുന്ന ശാരീരിക മാനസിക ആരോഗ്യം

Ayurvedic Spices Every Kitchen Should Have

പല ആയുര്‍വ്വേദ മരുന്നുകളിലും ചേര്‍ക്കുന്ന ഇവയുടെ ഗുണങ്ങള്‍ നമുക്ക് അറിയണമെന്നില്ല. ഒരു കാര്യം ഉറപ്പാണ് , ഇവ നിങ്ങളുടെ അടുക്കളയില്‍ ഉണ്ടെങ്കില്‍ ആഹാരം മരുന്ന് തന്നെയായിരിക്കും.

ജീരകം

Ayurvedic Spices Every Kitchen Should Have

ജീരകമില്ലാത്ത ആഹാരത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും പലര്‍ക്കും കഴിയില്ല. ശരീരത്തിലെ വിഷവസ്തുക്കളെ ദഹിപ്പിക്കും. ദഹനം വര്‍ദ്ധിപ്പിക്കാനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ജീരകം ഉത്തമമാണ്. ഛര്‍ദ്ദി, വയറിളക്കം എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കാനും ഇതിന് കഴിയും. ജീരകം മുലപ്പാലിന്റെ ശുദ്ധി വര്‍ദ്ധിപ്പിക്കും.

മഞ്ഞള്‍

Ayurvedic Spices Every Kitchen Should Have

ഇന്ത്യയിലെ എല്ലാ വീടുകളിലും മഞ്ഞള്‍ ഉണ്ടാകും. മഞ്ഞള്‍ വെറുതെ സൂക്ഷിക്കുന്നതല്ല, അതിന് ചില കാരണങ്ങളുണ്ട്. ദഹനപ്രക്രിയ വേഗത്തിലാക്കാനും ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും മഞ്ഞളിന് കഴിയും. പല രോഗങ്ങളെയും പ്രതിരോധിക്കാനും മഞ്ഞളിനാകും. രാവിലെ പഴവും ഒരു കപ്പു ചൂടുവെള്ളവും, ഫലം?

കഴിക്കുന്നത് പോലെ മഞ്ഞള്‍ പുറമെ പുരട്ടുകയും ചെയ്യാം. ചൊറിച്ചിലിന് മഞ്ഞള്‍ നല്ല ഔഷധമാണ്. മുറിവുണങ്ങാനും ഇത് സഹായിക്കും. ഇന്ത്യയില്‍ മുറിവുകളില്‍ മഞ്ഞള്‍ പുരട്ടുന്ന പതിവുണ്ട്. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നീര്‍വീക്കം ശമിപ്പിക്കും.

അയമോദകം

Ayurvedic Spices Every Kitchen Should Have

എല്ലാത്തരും വേദനകള്‍ക്കുമുള്ള ഒറ്റമൂലിയാണ് അയമോദകം. ആര്‍ത്തവത്തോട് അനുബന്ധിച്ചുണ്ടാകുന്ന വേദനയില്‍ നിന്നും ഇത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. അയമോദകം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് കൃത്രിമ വേദനസംഹാരികള്‍ക്ക് പിന്നാലെ പോകേണ്ടിവരില്ല.

ഏലയ്ക്ക

Ayurvedic Spices Every Kitchen Should Have

സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ ഏലയ്ക്ക ഉള്‍പ്പെടുത്താന്‍ മറക്കരുത്. ഏലയ്ക്ക അസിഡിറ്റി ശമിപ്പിക്കും. പാലില്‍ ഒരുനുള്ളി ഏലയ്ക്കാപ്പൊടി ചേര്‍ത്ത് കുടിക്കുക. പാലിന്റെ രുചി മാത്രമല്ല ഗുണവും വര്‍ദ്ധിക്കും. വായ്‌നാറ്റം അകറ്റാനും ഏലയ്ക്ക ഉപയോഗിക്കാം.

English summary

Ayurvedic Spices Every Kitchen Should Have

one of the most incredible discoveries from Ayurveda is how many tools it provides us to take our health into our own hands.
X
Desktop Bottom Promotion