ചെറുനാരങ്ങാനീരും തേനും നെറ്റിയില്‍ പുരട്ടിയാല്‍...

Posted By:
Subscribe to Boldsky

അലോപ്പതിയും ആയുര്‍വേദവുമെല്ലാം ഒരുപോലെ നിര്‍ദേശിയ്ക്കുന്ന ഒന്നാണ് തേന്‍. പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരം.

ആയുര്‍വേദ പ്രകാരവും തേന്‍ നല്ലൊരു മരുന്നാണ്. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ആയുര്‍വേദം തേന്‍ പരിഹാരവും നിര്‍ദേശിയ്ക്കുന്നുണ്ട്. ആയുര്‍വേദത്തില്‍ തേനിനെ ഒരു ഭക്ഷണവസ്തുവായി കണക്കാക്കുന്നുമില്ല. ഇതുകൊണ്ടുതന്നെ ഡോക്ടറോടു ചോദിച്ചേ തേന്‍ കഴിയ്ക്കാവൂയെന്നും പറയുന്നു.

ആയുര്‍വേദപ്രകാരം തേന്‍ പകരുന്ന ഗുണങ്ങളെക്കുറിച്ചറിയൂ, ഏതെല്ലാം രോഗങ്ങള്‍ക്ക ഏതു വിധമാണ് തേന്‍ ഉപയോഗിയ്‌ക്കേണ്ടെന്നറിയൂ,

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും തൊണ്ടയിലെ പ്രശ്‌നങ്ങള്‍ക്കുമെല്ലാം തേന്‍ മഞ്ഞള്‍പ്പൊടിയുമായി കലര്‍ത്തി ഉപയോഗിയ്ക്കാം.

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

തേന്‍, ആര്യവേപ്പിലയരച്ചത്, നെയ്യ്, ഒരു നുള്ളു മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുറിവുകളില്‍ മരുന്നായി തേന്‍ ഉപയോഗിയ്ക്കാം.

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

രക്തധമനികള്‍ കട്ടി പിടിയ്ക്കുന്ന ആര്‍ട്ടീരിയോക്ലീറോസിസ് എന്ന രോഗത്തിനുള്ള പരിഹാരം ഒരു ടീസ്പൂണ്‍ തേന്‍ ചെറുനാരങ്ങാനീരുമായി കലര്‍ത്തി കഴിയ്ക്കുന്നതാണ്.

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നതു കാരണമുണ്ടാകുന്ന ഒരു രോഗമാണ് ഗൗട്ട്. കാലുകളില്‍ നീരു വരുന്ന ഒരവസ്ഥ. ഇൗ ഭാഗത്തും വാതത്തിനുമെല്ലാം തേന്‍ പുരട്ടുന്നത് നല്ല മരുന്നാണെന്ന് ആയുര്‍വേദം പറയുന്നു.

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

ഒരല്‍പം തേന്‍ കഴിയ്ക്കുന്നത് ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയ്ക്കുള്ള പരിഹാരം കൂടിയാണ്.

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

കിടക്കാന്‍ നേരം അല്‍പം തേനില്‍ ചെറുനാരങ്ങാനീര് കലര്‍ത്തി നെറ്റിയില്‍ തേച്ചാല്‍ ഉറക്കക്കുറവ് അതായത് ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലതാണ്.

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

ലിപ്പോമ എന്നൊരു അവസ്ഥയുണ്ട്. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന അവസ്ഥ. ഈ കൊഴുപ്പുപാളികള്‍ക്കു മുകളില്‍ തേന്‍ പുരട്ടുന്നത് നല്ലൊരു പരിഹാരമാണ്.

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

പഴം, പപ്പായയില അരച്ചത്, ജിഞ്ചര്‍ ടീ എന്നിവ മഞ്ഞപ്പിത്തത്തിനുള്ള നല്ല പ്രതിവിധികളാണ്. എന്നാല്‍ ഇവയ്‌ക്കൊപ്പം തേന്‍ ചേര്‍ക്കുന്നത് ഇരട്ടി ഗുണം നല്‍കും.

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

ആയുര്‍വേദം പറയുന്ന തേന്‍ വിധികള്‍

തടി കുറയ്ക്കാന്‍ തേന്‍ ദിവസവും ഒരു ടീസ്പൂണ്‍ ആവാമെന്നും ആയുര്‍വേദം പറയുന്നു.

English summary

Ayurvedic Remedies Using Honey

Here are some of the ayurvedic remedies using honey. Read more to know about,
Story first published: Saturday, July 9, 2016, 9:48 [IST]