For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറക്കണമോ, കൃത്രിമ മധുരത്തിനോട് ബൈ ബൈ പറയൂ

By Super Admin
|

തടി കുറക്കാന്‍ കര്‍ശന ഡയറ്റിങ് നടത്തുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പഞ്ചസാരക്ക് പകരം ഉപയോഗിക്കുന്ന കൃത്രിമ മധുരം കലര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപേക്ഷിക്കാതെ ഡയറ്റിങ് കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്ന് ഗവേഷകര്‍ പറയുന്നു. പഞ്ചസാരയേക്കാള്‍ കുറഞ്ഞ ഊര്‍ജം അടങ്ങിയതാണ് ഈ കൃത്രിമ മധുരങ്ങള്‍.

ഇവയടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴി തലച്ചോറിന്‍െറ ഒരു ഭാഗം ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിച്ചിട്ടില്ല എന്നസന്ദേശം ശരീരത്തിന് നല്‍കുന്നു. ഇതിന്റെ ഫലമായി വിശപ്പ് വര്‍ധിക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എലികളിലും ചെറിയ പ്രാണികളിലും നടത്തിയ പരീക്ഷണത്തിലാണ് ഗവേഷകര്‍ ഈ കണ്ടത്തെല്‍ നടത്തിയത്.

Artificial sweeteners can make you actually eat more

കൃത്രിമ മധുര പദാര്‍ഥമായ സൂക്രലോസ് അടങ്ങിയ ഭക്ഷണം ഈ ജീവികള്‍ക്ക് നല്‍കിയാണ് പരീക്ഷണം നടത്തിയതെന്ന് സിഡ്നി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ഗ്രെഗ് നീലി പറയുന്നു. ഇതിന് ശേഷം ഇവ പതിവിലുമധികം ഭക്ഷണം കഴിക്കുന്നതായി മനസിലാക്കാന്‍ കഴിഞ്ഞു.

ഭക്ഷണത്തിലെ മധുരം തിരിച്ചറിയാനുള്ള മൃഗങ്ങളുടെ കഴിവിനെ കൃത്രിമ മധുരം സ്വാധീനിക്കുന്നുണ്ട്. മധുരവും ഭക്ഷണത്തിലെ ഊര്‍ജ നിലവാരവും തമ്മിലെ വ്യത്യാസം കൂടുതല്‍ ഊര്‍ജം അകത്താക്കാന്‍ പ്രേരിപ്പിക്കുന്നു, നീലി പറഞ്ഞു.

Artificial sweeteners can make you actually eat more

തലച്ചോറിന്‍െറ ചില കേന്ദ്രങ്ങളില്‍ മധുരത്തിന്‍െറ അനുഭൂതി ഊര്‍ജവുമായി ബന്ധപ്പെട്ടിരിക്കും. ഇത് തമ്മിലെ സംതുലിതാവസ്ഥ ഏറെ നാള്‍ ക്രമമല്ലാത്ത രീതിയില്‍ ആയിരിക്കുമ്പോള്‍ തലച്ചോര്‍ അതിന് അനുസരിച്ച് പുനക്രമീകരണം നടത്തുകയും കൂടുതല്‍ കലോറി ഭക്ഷണം അകത്താക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്യുക.

ചെറിയ പ്രാണികള്‍ക്ക് അഞ്ച് ദിവസത്തിലധികമാണ് കൃത്രിമ മധുരമടങ്ങിയ ഭക്ഷണം നല്‍കിയത്. സാധാരണ ഭക്ഷണം കലര്‍ന്ന മധുരം നല്‍കിയതിനേക്കാള്‍ മുപ്പത് ശതമാനം അധികം ഭക്ഷണമാണ് ഈ പ്രാണികള്‍ അകത്താക്കിയത്. ഏഴ് ദിവസത്തിലധികം കൃത്രിമ മധുരം കലര്‍ന്ന ഭക്ഷണം നല്‍കിയ ശേഷം എലികളും സാധാരണയിലും അധികം ഭക്ഷണം കഴിച്ചു.

Artificial sweeteners can make you actually eat more

കൃത്രിമ മധുരം കഴിക്കുന്നത് വഴി ഉറക്കമില്ലായ്മ, ഹൈപ്പര്‍ ആക്ടിവിറ്റി, ഉറക്കത്തിനിടയില്‍ ഉണരല്‍ എന്നിവയും ഉണ്ടാകുന്നതായി ജേര്‍ണല്‍ സെല്‍ മെറ്റബോളിസം എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary

Artificial sweeteners can make you actually eat more

Researchers have identified a complex network in the brain that has revealed why artificial sweeteners may not be the best way to slim down.
Story first published: Tuesday, July 26, 2016, 16:13 [IST]
X
Desktop Bottom Promotion