ചെങ്കദളി സ്ഥിരമായി കഴിച്ചാല്‍...

Posted By:
Subscribe to Boldsky

വാഴപ്പഴത്തില്‍ നിരവധി വ്യത്യസ്ത രീതിയിലുള്ളവ നമ്മുടെ നാട്ടിലുണ്ട്. മൈസൂര്‍പൂവന്‍, നേത്രപ്പവം, ചെങ്കദളി, കദളിപ്പഴം തുടങ്ങി നിരവധി പേരുകളില്‍ വ്യത്യസ്ത രുചികളില്‍ വാഴപ്പഴം ലഭ്യമാണ്. മലയാളിയുടെ ഭക്ഷണശീലത്തില്‍ പഴം ഒഴിവാക്കിയുള്ള ഒരു ദിവസം ഇല്ലെന്നു തന്നെ പറയാം.

എന്നാല്‍ മറ്റേതൊരു പഴത്തേക്കാള്‍ അല്‍പം കൂടി ആരോഗ്യഗുണം കൂടുതലാണ് ചെങ്കദളിയ്ക്ക്. കപ്പവാഴ, ചോരക്കദളി എന്നീ പേരുകളിലെല്ലാം ചെങ്കദളി അറിയപ്പെടുന്നുണ്ട്. എന്തൊക്കെയാണ് ചെങ്കദളി സ്ഥിരമായി കഴിച്ചാല്‍ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

 ഫൈബറിന്റെ കലവറ

ഫൈബറിന്റെ കലവറ

ധാരാളം ഫൈബര്‍ ചെങ്കദളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനസംബന്ധമായി ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു. കൂടാതെ മലബന്ധത്തെ ചെറുക്കുകയും ചെയ്യുന്നു.

കിഡ്‌നി സ്റ്റോണ്‍ തടയുന്നു

കിഡ്‌നി സ്റ്റോണ്‍ തടയുന്നു

കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ചെങ്കദളി ശീലമാക്കിക്കോളൂ. ഇത് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കുന്നതിനും കിഡ്‌നിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

 തടി കുറയ്ക്കാം

തടി കുറയ്ക്കാം

പല വിധ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തടി കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്കും ചെങ്കദളി ശീലമാക്കാം. ചെങ്കദളി സ്ഥിരമായി കഴിച്ചു നോക്കൂ തടിയെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ തോറ്റു പോകും.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തം ശുദ്ധീകരിയ്ക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ചെങ്കദളി ഉഷാറാണ്. സ്ഥിരമായി ചെങ്കദളി കഴിയ്ക്കുന്നവരില്‍ ഇതിലുള്ള വിറ്റാമിന്‍ ബി 6 രക്തയോട്ടം വര്‍ദ്ധിപ്പിക്കും.

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ പ്രധാനകലവറയാണ് ചെങ്കദളി. ഇതിലുള്ള പഞ്ചസാര കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഊര്‍ജ്ജദായകമാണ്.

പുകവലിയില്‍ നിന്നും രക്ഷനേടാം

പുകവലിയില്‍ നിന്നും രക്ഷനേടാം

പുകവലിയില്‍ നിന്നും രക്ഷനേടേണ്ടവര്‍ക്കും ചെങ്കദളി ശീലമാക്കാം. ഇതിലെ വിറ്റാമിന്‍ സി, ബി 6 എന്നിവ പുകവലിയ്ക്കാനുള്ള പ്രവണതയെ സ്വാഭാവികമായും കുറയ്ക്കുന്നു.

നെഞ്ചെരിച്ചില്‍ തടയുന്നു

നെഞ്ചെരിച്ചില്‍ തടയുന്നു

നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും ചെങ്കദളി തന്നെയാണ് കേമന്‍. ചെങ്കദളി കഴിയ്ക്കുന്നത് കൊണ്ട് നെഞ്ചെരിച്ചില്‍ വരെ ഇല്ലാതാവുന്നു.

മൂലക്കുരുവിന് ശമനം

മൂലക്കുരുവിന് ശമനം

മൂലക്കുരു കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരമാണ് ചെങ്കദളി. ചെങ്കദളി സ്ഥിരമായി കഴിയ്ക്കുന്നത് മൂലക്കുരുവിനെ ഇല്ലാതാക്കുന്നു.

English summary

Amazing Health Benefits Of Red Banana

You would have eaten a yellow banana, but did you ever have a red banana? If you haven't, you may not really be aware of the incredible benefits of red banana.
Story first published: Friday, November 4, 2016, 9:00 [IST]
Please Wait while comments are loading...
Subscribe Newsletter