For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസിലു വേണോ, കുക്കുമ്പറിനെ ആശ്രയിച്ചോളൂ...

|

കുക്കുമ്പര്‍ അഥവാ വെള്ളരിക്ക നല്ലൊരു സൗന്ദര്യ സംരക്ഷണ സഹായിയാണ്. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തില്‍ മാത്രമല്ല വെള്ളരിക്ക മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യസംരക്ഷണത്തിലും വെള്ളരിയ്ക്ക മുന്നിലാണ്. വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് കുക്കുമ്പര്‍. എന്നാല്‍ ഇതിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് പലര്‍ക്കും കൃത്യമായ അറിവില്ല. മുട്ടയും പാലും ഒരുമിച്ച് കഴിയ്ക്കരുത്, കഴിച്ചാല്‍

കുക്കുമ്പര്‍ പച്ചയ്ക്കും കഴിയ്ക്കാം, പാചകം ചെയ്തും കഴിയ്ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ കുക്കുമ്പര്‍ ജ്യൂസ് ആക്കി കഴിയ്ക്കാുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. കുക്കുമ്പര്‍ വാട്ടര്‍ കഴിയ്ക്കുന്നതിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 പോഷകക്കുറവ് പരിഹരിക്കുന്നു

പോഷകക്കുറവ് പരിഹരിക്കുന്നു

വിറ്റാമിന്‍ എ, സി എന്നിവയുടെ കലവറയാണ് കുക്കുമ്പര്‍. അതുകൊണ്ട് തന്നെ കുക്കുമ്പര്‍ വാട്ടര്‍ കഴിയ്ക്കുന്നത് പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നു

ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നു

ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിന് കുക്കുമ്പര്‍ വാട്ടര്‍ കഴിയ്ക്കുന്നത് നല്ലതാണ്. ശരീരത്തില്‍ നാരുകളുടെ അംശം കൂട്ടുന്നതിന് ഏറ്റവും നല്ലതാണ് കുക്കുമ്പര്‍ വാട്ടര്‍. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു.

ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നു

ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നു

ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിന് കുക്കുമ്പര്‍ വാട്ടര്‍ സഹായിക്കുന്നു. എന്നും രാവിലെ വെറും വയറ്റില്‍ കുക്കുമ്പര്‍ ജ്യൂസ് കഴിയ്ക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.

അമിതഭാരം കുറയ്ക്കുന്നു

അമിതഭാരം കുറയ്ക്കുന്നു

അമിതവണ്ണം എന്ന പ്രശ്‌നം കൊണ്ട് തലവേദന പിടിയ്ക്കുന്നവര്‍ക്ക് ഏറ്റവും നല്ലതാണ് കുക്കുമ്പര്‍ വാട്ടര്‍. ഇത് അമിതവണ്ണം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് ഏറ്റവും നല്ലതാണ്. ശരീരത്തിലെ കലോറി കുറയ്ക്കാന്‍ കുക്കുമ്പര്‍ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്.

നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു

ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് കുക്കുമ്പര്‍ വാട്ടര്‍ കഴിയ്ക്കുന്നത് സഹായിക്കും. പലപ്പോഴും നിര്‍ജ്ജലീകരണം ദഹനപ്രശ്‌നങ്ങളെ സൃഷ്ടിയ്ക്കും. ഇത് അമിതവണ്ണത്തിലേക്ക് നയിക്കും. എന്നാല്‍ ദാഹിക്കുമ്പോള്‍ കുക്കുമ്പര്‍ കഴിയ്ക്കുന്നതോ കുക്കുമ്പര്‍ വാട്ടര്‍ കഴിയ്ക്കുന്നതോ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കും.

 എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം സംരക്ഷിയ്ക്കുന്ന കാര്യത്തില്‍ വെള്ളരിയ്ക്ക മുന്നിലാണ്. കാല്‍സ്യം, വിറ്റാമിന്‍ ഡി മഗ്നീഷ്യം എന്ന് തുടങ്ങി നിരവധി വിറ്റാമിനുകള്‍ എല്ലിന് ബലം നല്‍കുന്നതാണ് എന്നതാണ് സത്യം. ഇതെല്ലാം കുക്കുമ്പറില്‍ അടങ്ങിയിട്ടുണ്ട്.

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് കുക്കുമ്പര്‍ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് കുക്കുമ്പര്‍ ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

വരണ്ട ചര്‍മ്മത്തെ പ്രതിരോധിയ്ക്കുന്നു

വരണ്ട ചര്‍മ്മത്തെ പ്രതിരോധിയ്ക്കുന്നു

വരണ്ട ചര്‍മ്മത്തെ പ്രതിരോധിയ്ക്കാന്‍ കുക്കുമ്പര്‍ വാട്ടര്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് ആരോഗ്യത്തോടെ ഇരിക്കാന്‍ വേണ്ട എല്ലാ തരത്തിലുള്ള ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ക്ലിയറാക്കുന്നു.

 മസിലിന് ബലം നല്‍കുന്നു

മസിലിന് ബലം നല്‍കുന്നു

മസിലിന് ബലം നല്‍കുന്നതിന് കുക്കുമ്പര്‍ വാട്ടര്‍ സഹായിക്കുന്നു. മസിലിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. സിലിക്കണ്‍ പോലുള്ള പോഷകങ്ങള്‍ പലപ്പോഴും മസിലിന്റെ ആരോഗ്യത്തെ സഹായിക്കുന്നതാണ്. ഇത് കുക്കുമ്പറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

English summary

Amazing Benefits Of Cucumber Water

The benefits of cucumber water make it a great choice for everyday health. One of them is drinking cucumber water, read on to find out about all the things this amazing drink can do for your body.
Story first published: Tuesday, February 16, 2016, 10:50 [IST]
X
Desktop Bottom Promotion