For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈര്‌ തടി കൂട്ടും വഴികള്‍

By Super
|

ആരോഗ്യത്തിന് ഗുണകരം എന്നതിലുപരി പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച ലഘുഭക്ഷണമാണ് യോഗര്‍ട്ട്. ഇത് നിങ്ങളുടെ വയര്‍ നിറയ്ക്കുകയും കഴിച്ച് കഴിഞ്ഞാല്‍ ഏറെ മണിക്കൂറുകള്‍ വിശപ്പ് അനുഭവപ്പെടുകയുമില്ല. വീടിനു പുറത്ത് വ്യായാമമെങ്കില്‍.....

എന്നിരുന്നാലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന യോഗര്‍ട്ട് ചിലപ്പോള്‍ കലോറിയുടെ വന്‍ ശേഖരമായി മാറാം. ഇതിന് ഇടയാകാതിരിക്കാന്‍ യോഗര്‍ട്ട് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

കലോറിയില്‍ ശ്രദ്ധിക്കുക

കലോറിയില്‍ ശ്രദ്ധിക്കുക

ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ കലോറിയുടെ അളവ് മനസിലാക്കുന്നത് സഹായകരമാണ്. എന്നാല്‍ പായ്ക്ക് ചെയ്ത് വരുന്ന 'ദഹി'യുടെ കാര്യത്തില്‍ കലോറി കുറഞ്ഞതെന്ന് പറയുന്നുണ്ടെങ്കിലും അത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ടെട്രാ പായ്ക്കില്‍ എത്ര കലോറി അടങ്ങിയിരിക്കുന്നു എന്ന് നോക്കുന്നതിന് പകരം അതിന്‍റെ പ്രോട്ടീന്‍ ലെവല്‍ എത്രയെന്ന് നോക്കുക.

ഭക്ഷണത്തിന്‍റെ അളവ്

ഭക്ഷണത്തിന്‍റെ അളവ്

വലിയ പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് അധികം കഴിക്കാനിടയാക്കും. മിക്ക സിംഗിള്‍ സെര്‍വ് പാത്രങ്ങളും ആറ് വലിയ ടേബിള്‍ സ്പൂണ്‍ അളവ് ഉള്‍ക്കൊള്ളുന്നതാണ്. അതുകൊണ്ട് ചെറിയ പാത്രങ്ങള്‍ ഉപയോഗിക്കുക.

കൂടുതല്‍‌ ചേരുവകള്‍

കൂടുതല്‍‌ ചേരുവകള്‍

പ്ലെയിന്‍ യോഗര്‍ട്ട് വാങ്ങി അതില്‍ സ്വന്തമായി ചേരുവകള്‍ ചേര്‍ക്കുന്നത് നല്ല ആശയമാണെങ്കിലും നിങ്ങളുടെ ആരോഗ്യകരമായ ഭക്ഷണ ശീലത്തെ കുഴപ്പത്തിലാക്കും. പലരും മധുരത്തിനായി തേനും, കടിച്ച് പൊട്ടിക്കുന്നതിന് ധാന്യങ്ങളും, കൂടാതെ അണ്ടിപ്പരിപ്പുകളും, പഴങ്ങളുമൊക്കെ ചേര്‍ക്കും. ഇവ രുചികരമാണെങ്കിലും ദോഷകരമാവും.

കൊഴുപ്പ് രഹിതം

കൊഴുപ്പ് രഹിതം

കൊഴുപ്പ് അടങ്ങാത്ത യോഗര്‍ട്ട് എന്നത് ഒരു ചതിയാണ്. എല്ലാ യോഗര്‍ട്ടുകളിലും പാലില്‍ നിന്നുള്ള ഉപോത്പന്നമായി പഞ്ചസാര അടങ്ങിയിട്ടുണ്ടാവും. എന്നാല്‍ ചിലതില്‍ രുചി ലഭിക്കാനായി പഞ്ചസാര ഉയര്‍ന്ന അളവില്‍ ചേര്‍ത്തിരിക്കും. ഒരു ഭാഗത്തില്‍ പഞ്ചസാരയുടെ അളവ് 18 ഗ്രാമില്‍ കൂടുതലാണെങ്കിലോ പഞ്ചസാരയാണ് ചേരുവകളില്‍ പ്രഥമ സ്ഥാനത്തെങ്കിലോ മറ്റൊരു ഉത്പന്നം വാങ്ങുക.

പ്രോബയോട്ടിക്സ്

പ്രോബയോട്ടിക്സ്

പ്രോബയോട്ടിക്സ് ഗുണകരമാണെന്നാണ് നിരവധി പഠനങ്ങള്‍ കാണിക്കുന്നത്. എന്നാല്‍ ലാഭക്കൊതിയന്‍മാരായ ഭക്ഷ്യോത്പന്ന നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉത്പന്നത്തെ ഏറ്റവും നവീനമായ ഉത്പന്നമായി അവതരിപ്പിക്കും. പ്രോബയൊട്ടിക്സ് എന്ന ലേബല്‍ ഉണ്ട് എന്ന് കരുതി ഇത് ആരോഗ്യകരമാണെന്ന് കരുതേണ്ടതില്ല.

ഡെസെര്‍ട്ടാക്കി മാറ്റുക

ഡെസെര്‍ട്ടാക്കി മാറ്റുക

ദഹി അനാരോഗ്യകരമായ ഒരു ഭക്ഷണത്തിലെ ഡ്രൈസ്സ് അപ്പായി യോഗര്‍ട്ട് പാര്‍ലറുകളിലും മറ്റും മാറിയേക്കാം. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇവ ഫുള്‍-ഫാറ്റ് യോഗര്‍ട്ടിനും ഗ്രാനോളയ്ക്കുമൊപ്പം പായ്ക്ക് ചെയ്തതുമാകും. കൂടാതെ ഗ്രാനോളയുടെ പാളി യോഗര്‍ട്ടുമായി ചേരുകയും യഥാര്‍ത്ഥത്തില്‍ കഴിക്കുന്നതിലും കുറവേ കഴിക്കുന്നുള്ളുവെന്ന് തോന്നിപ്പിക്കുകയും ചെയ്യും.

English summary

Yogurt Mistakes That You Make Fat

Here are some of the yogurt mistakes that make you fat. Read more to know about,
Story first published: Friday, October 23, 2015, 20:37 [IST]
X
Desktop Bottom Promotion