For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹെപ്പറ്റൈറ്റിസ് വിവിധ തരം

|

ഹെപ്പറ്റൈറ്റിസ് ലിവറിനെ ബാധിയ്ക്കുന്ന ഒരു രോഗമാണ്. ഇതുകൊണ്ടു തന്നെ ഇതിനെതിരെയുള്ള പ്രതിരോധവും പ്രധാനം.

ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിയ്ക്കുവാന്‍ ഇപ്പോള്‍ വാക്‌സിനുകള്‍ നിലവിലുണ്ട്.

ഹെപ്പറ്റൈറ്റിസ് തന്നെ അഞ്ചു വിധത്തിലുണ്ട്. ചികിത്സ തേടും മുന്‍പ് ഇവയേതെന്നു തിരിച്ചറിയേണ്ടതും ഇതെങ്ങനെ വരുന്നുവെന്നതും പ്രധാനം.

Hepatitis

ഭക്ഷണത്തിലൂടെയും പാനീയത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പടരുക. ഇത് അധികകാലം നീണ്ടുനില്‍ക്കില്ല. ഇതുകൊണ്ടുതന്നെ അത്ര ദോഷകരവുമല്ല.

ഹെപ്പറ്റൈറ്റിസ് ബി പല വിധത്തിലും പടരാം. ഈ രോഗമുള്ളവരുമായുള്ള സെക്‌സിലൂടെയും ഇത്തരം രോഗമുള്ളവര്‍ ഉപയോഗിയ്ക്കുന്ന നീഡില്‍ ഉപയോഗിച്ചാലും അമ്മമാരില്‍ നിന്നും നവജാതശിശുവിലേയ്ക്കുമെല്ലാം. പ്രസവസമയത്തും ഇതു പകരാം.

ഹെപ്പറ്റൈറ്റിസ് സി പടരുന്നത് ഈ രോഗമുള്ളവരുടെ രക്തത്തിലൂടെയോ അവര്‍ ഉപയോഗിച്ച നീഡിലിലൂടെയോ ആകാം. ടാറ്റൂ വഴിയും ഇതു പകരാം. ചില സന്ദര്‍ഭങ്ങളില്‍ ഇത് ലിവര്‍ സിറോസിസിനും കാരണമാകാം.

ഹെപ്പറ്റൈറ്റിസ് ഡി ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചവര്‍ക്കു മാത്രമേയുണ്ടാവുകയുള്ളൂ. അമ്മയില്‍ നിന്നും കുഞ്ഞിലേയ്ക്കും സെക്‌സിലൂടെയുമെല്ലാം ഇത് പകരാം.

ഹെപ്പറ്റൈറ്റിസ് ഇ ഏഷ്യ, ഇന്ത്യ, ആഫ്രിക്ക, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലുള്ളവരേയാണ് കൂടുതല്‍ ബാധിയ്ക്കുന്നത്. ഇതും ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകരുന്ന ഒന്നാണ്.

English summary

World Hepatitis Day Special Different Kinds Of Hepatitis And Reasons

If your doctor tells you that you've got hepatitis, you'll need to find out which type he's talking about. There are five kinds, and each has different causes. They share one thing in common: Hepatitis infects your liver and causes it to get inflamed.
Story first published: Monday, July 27, 2015, 15:12 [IST]
X
Desktop Bottom Promotion