For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് അല്‍ഷീമേഴ്‌സ് സാധ്യതയുണ്ടോ?

|

സെപ്തംബര്‍ 21 വേള്‍ഡ് അല്‍ഷീമേഴ്‌സ് ഡേ ആണ്. മറവിരോഗത്തെക്കുറിച്ചുള്ള ഒരു ഓര്‍മപ്പെടുത്തല്‍.

സാധാരണ പ്രായമേറുന്തോറുമാണ് അല്‍ഷീമേഴ്‌സ് വരാനുളള സാധ്യതയെങ്കിലും മറ്റു പല ഘടകങ്ങളും ഈ അസുഖത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുണ്ട്.

പ്രായമാണ് പ്രധാന വില്ലന്‍. 65 കഴിഞ്ഞാല്‍ ഈ രോഗം വരാനുള്ള സാധ്യത ഏറെക്കൂടുതലാണ്. എന്നാല്‍ 40-50കളിലും ഈ രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Alzhimeres day

പാരമ്പര്യമാണ് മറ്റൊരു ഘടകം. കുടുംബത്തില്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ ഈ ജീന്‍ തലമുറകളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണ്. അ്‌പ്പോലിപ്പോപ്രോട്ടീന്‍ ഇ 4 എന്ന ജീനാണ് ഈ രോഗത്തിന് കാരണമായി പറയുന്നത്.

പുരുഷന്മാരേക്കാ്ള്‍ സ്ത്രീകള്‍ക്കാണ് രോഗസാധ്യത കൂടതല്‍. ആയുസു കൂടുന്നതും ഹോര്‍മോണുകളുമാണ് കാരണമായി പറയുന്നത്.

തലച്ചോറിനേല്‍ക്കുന്ന ആഘാതം പലപ്പോഴും അല്‍ഷീമേഴ്‌സിനും ഡിമെന്‍ഷയ്ക്കുമെല്ലാം കാരണമാകാറുണ്ട്. പ്രത്യേകിച്ച് ആവര്‍ത്തിച്ചുണ്ടാകുന്ന ആഘാതങ്ങള്‍. ഇക്കാരണം കൊണ്ടുതന്നെ ബോക്‌സര്‍മാര്‍ക്ക് ഇതിനുളള സാധ്യത ഏറെയാണ്.

പുകവലി, സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടുള്ള ജീവിതം, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനുള്ള മറ്റു കാരണങ്ങളാണ്.

ഓര്‍മക്കുറവ്, തീരുമാനമെടുക്കാനുള്ള വീഴ്ച, ഭാഷ, ചിന്തിയ്ക്കാനുള്ള ശേഷിക്കുറവ് എന്നിവയും ഇതോടൊപ്പം കേള്‍വിക്കുറവുമെല്ലാം അല്‍ഷീമേഴ്‌സ് രോഗത്തിന്റെ ആരംഭലക്ഷണങ്ങളാകാം. പ്രത്യേകിച്ചു പ്രായമേറുന്തോറും.

ലോഹങ്ങളുമായുള്ള സമ്പര്‍ക്കം അല്‍ഷീമേഴ്‌സ് രോഗസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

English summary

World Azheimers Day alzheimers Risk Factors

September 21st is observed as the World Alzheimers day for focusing on raising the awareness about Alzheimers and dementia. Alzheimers organisations giv
Story first published: Monday, September 21, 2015, 12:23 [IST]
X
Desktop Bottom Promotion