മഞ്ഞുകാലത്തെ അലര്‍ജി ഒഴിവാക്കാം....

Posted By: Super
Subscribe to Boldsky

നിസാരമെന്ന് കണക്കാക്കുമെങ്കിലും ശൈത്യകാലത്തുണ്ടാവുന്ന അലര്‍ജികള്‍ അവഗണിക്കാവുന്നതല്ല. പൂമ്പൊടി, കീടങ്ങള്‍, പൂപ്പല്‍ തുടങ്ങിയവയൊക്കെ ശൈത്യകാലത്ത് അലര്‍ജിക്ക് ഇടയാക്കാം.

ജലദോഷവും അലര്‍ജിയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം അതിന്‍റെ കാലദൈര്‍ഘ്യമാണ്. ജലദോഷം സാധാരണയായി 10 ദിവസം നീണ്ടുനില്‍ക്കുമ്പോള്‍ അലര്‍ജി ആഴ്ചകളും മാസങ്ങളും നീണ്ടുനില്‍ക്കും.

ആര്‍ട്ടെമിസ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്‍റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്‍റായ ഡോ.അര്‍പ്പിത് ജെയിന്‍ ശൈത്യകാല അലര്‍ജി, അത് എങ്ങനെ ഒഴിവാക്കാം എന്നിവ സംബന്ധിച്ച് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നു.

മഞ്ഞുകാലത്തെ അലര്‍ജി

മഞ്ഞുകാലത്തെ അലര്‍ജി

1. ശൈത്യകാല മാസങ്ങളില്‍ എന്തൊക്കെ അലര്‍ജികളാണ് നമുക്ക് ഉണ്ടാവുക?

പൂപ്പല്‍, പൊടി, കീടങ്ങള്‍, വളര്‍ത്ത് മൃഗങ്ങളില്‍(പൂച്ച, നായ) നിന്ന് വീഴുന്ന പൊടികള്‍, പെര്‍ഫ്യൂമുകള്‍ എന്നിവ അലര്‍ജിക്ക് ഇടയാക്കും.

മഞ്ഞുകാലത്തെ അലര്‍ജി

മഞ്ഞുകാലത്തെ അലര്‍ജി

ശൈത്യകാല അലര്‍ജിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

മൂക്കൊലിപ്പ്, തുമ്മല്‍, കൂര്‍ക്കംവലി, കണ്ണുകള്‍ നിറയല്‍, തൊണ്ട അല്ലെങ്കില്‍ മൂക്കിലെ ചൊറിച്ചില്‍, വിട്ടുമാറാത്ത ചുമ എന്നിവയാണ് അലര്‍ജിയുടെ ലക്ഷണങ്ങള്‍. ആസ്ത്മയുള്ളവര്‍ക്ക് ശ്വാസതടസ്സം, നെഞ്ചില്‍ തടസ്സം, ശ്വസന പ്രശ്നങ്ങള്‍ എന്നിവയുണ്ടാകാം.

മഞ്ഞുകാലത്തെ അലര്‍ജി

മഞ്ഞുകാലത്തെ അലര്‍ജി

ശൈത്യകാല അലര്‍ജിക്കുള്ള ചികിത്സകള്‍ എന്തൊക്കെയാണ്?

സാധാരണ നാസല്‍ അലര്‍ജികള്‍ക്ക് ആന്‍റിഹിസ്റ്റാമിനിക് മരുന്നുകള്‍ ഉപയോഗിക്കുന്നു. സ്ഥിരവും ശക്തവുമായ നാസല്‍ അലര്‍ജിക്ക് ആന്‍റി അലര്‍ജിക് അല്ലെങ്കില്‍ സ്റ്റീറോയ്ഡ് അടങ്ങിയ നാസല്‍ സ്പ്രേ ഉപയോഗിക്കുന്നു. ആസ്ത്മയുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഇന്‍ഹെയ്‍ലര്‍ ഉപയോഗിക്കുകയും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അടിയന്തിര വൈദ്യസഹായം തേടുകയും വേണം.

മഞ്ഞുകാലത്തെ അലര്‍ജി

മഞ്ഞുകാലത്തെ അലര്‍ജി

ശൈത്യകാല അലര്‍ജികള്‍ എങ്ങനെ തടയാം?

വീട് പൊടി വിമുക്തമായി സൂക്ഷിക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കാര്‍പ്പെറ്റ് വാക്വം ക്ലീന്‍ ചെയ്യുക. കര്‍ട്ടനുകളും ഷേഡുകളും പൊടിയില്ലാതെ സൂക്ഷിക്കണം. തൂവല്‍ കൊണ്ടുള്ള തലയിണ ഉപയോഗിക്കരുത്. വീട്ടിനുള്ളിലെ വെളിച്ചക്കുറവും ഈര്‍പ്പവും ഒഴിവാക്കണം. ഇത് പൂപ്പല്‍ വളരാനിടയാക്കുന്നതാണ്. പുകവലി ഒഴിവാക്കുകയും വളര്‍ത്തുമൃഗങ്ങളെ വീടിനുള്ളില്‍ കയറാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക. സാധിക്കുമെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ അവയെ കുളിപ്പിക്കുക.

മഞ്ഞുകാലത്തെ അലര്‍ജി

മഞ്ഞുകാലത്തെ അലര്‍ജി

ശൈത്യകാല അലര്‍ജികള്‍ ജലദോഷത്തില്‍ നിന്ന് വ്യത്യസ്ഥമാകുന്നതെങ്ങനെ?

ഫ്ലു അല്ലെങ്കില്‍ ജലദോഷത്തില്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ക്ക് പുറമേ പനിയും, വേദനയും അനുഭവപ്പെടും. ഇവ അലര്‍ജിക് റൈനൈറ്റിസില്‍ പൊതുവെ കാണപ്പെടാറില്ല. സാധാരണ ഫ്ലു അല്ലെങ്കില്‍ ജലദോഷം ഒരാഴ്ചക്കുള്ളില്‍ ഭേദമാകും. എന്നാല്‍ അലര്‍ജി, അലര്‍ജിക്കിടയാക്കുന്ന കാരണങ്ങളുടെ സാമീപ്യം അനുസരിച്ച് ആഴ്ചകളോളം നീണ്ടുനില്‍ക്കും.

English summary

How To Protect yourself from Winter Allergies

Here are some of the ways to protect yourself from winter allergies. Read more to know about,