For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉരുളക്കിഴങ്ങ് തടി കൂട്ടുമോ?

By Super
|

തടിയുള്ളവരുടെ ആഹാരമായി കാലങ്ങളായി ഉരുളക്കിഴങ്ങിനെ പരിഗണിച്ചുവരുന്നു.

ഉരുളക്കിഴങ്ങ് ഒരു പച്ചക്കറിയിനമല്ല, കാര്‍ബോഹൈഡ്രേറ്റുകള്‍ മാത്രം ധാരാളമായി അടങ്ങിയ ഒരിനമാണെന്നതിനെ പിന്തുണയ്ക്കുന്ന ഒട്ടേറെ വാദങ്ങളുണ്ട്.

ഉരുളക്കിഴങ്ങ് കഴിക്കുന്നത് തടികൂട്ടില്ല. ഉരുളക്കിഴങ്ങിനെ സംബന്ധിക്കുന്ന ചില വിശ്വാസങ്ങളും അവയുടെ യാഥാര്‍ത്ഥ്യവും മനസിലാക്കുക.

ഉരുളക്കിഴങ്ങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും

ഉരുളക്കിഴങ്ങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും

യാഥാര്‍ത്ഥ്യം - ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഉരുളക്കിഴങ്ങില്‍ ഇടത്തരം അളവിലേ ഗ്ലൈസെമിക് അടങ്ങിയിട്ടുള്ളൂ. അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തില്ല. അതിന്‍റെ ഗ്ലൈസെമിക് സൂചിക 56 ആണ്. എന്നിരുന്നാലും ഡീപ് ഫ്രൈ, ഷാലോ ഫ്രൈ പോലെ പാകം ചെയ്യുന്ന രീതിക്കനുസരിച്ച് അവയുടെ കൊഴുപ്പില്‍ മാറ്റം വരും.

ഉരുളക്കിഴങ്ങ് മാസത്തിലൊരിക്കലേ കഴിക്കാവൂ.

ഉരുളക്കിഴങ്ങ് മാസത്തിലൊരിക്കലേ കഴിക്കാവൂ.

യാഥാര്‍ത്ഥ്യം - ഒരു ദിവസം ഇടത്തരം വലുപ്പമുള്ള ഒരെണ്ണമാണ് ശുപാര്‍ശ ചെയ്യുന്ന ഉരുളക്കിഴങ്ങിന്‍റെ അളവ്. തീര്‍ച്ചയായും ഇത് മൊത്തത്തിലുള്ള ഭക്ഷണക്രമം, ന്യൂട്രീഷന്‍, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അളവ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഏത് ഭക്ഷണവും തെരഞ്ഞെടുക്കുമ്പോള്‍ ഇത് പരിഗണിക്കുന്നതാണ്.

ഉരുളക്കിഴങ്ങില്‍ കലോറി ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു.

ഉരുളക്കിഴങ്ങില്‍ കലോറി ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു.

യാഥാര്‍ത്ഥ്യം - ഒരു വലിയ ഉരുളക്കിഴങ്ങ്(260 ഗ്രാം) 278 കലോറി അടങ്ങിയതാണ്. ഇതില്‍ 21 ശതമാനം കാര്‍ബോഹൈഡ്രേറ്റാണ്. 260 ഗ്രാം എന്നത് വലിയ ഉരുളക്കിഴങ്ങാണ്. ഇന്ത്യയില്‍ സാധാരണമായി ലഭ്യമാകുന്ന ഉരുളക്കിഴങ്ങ് ഇടത്തരമോ, ചെറുതോ ആണ്. പതിവായി ഉയര്‍ന്ന അളവില്‍ ഉപയോഗിച്ചാല്‍ മാത്രമേ ഉരുളക്കിഴങ്ങ് ശരീരഭാരം വര്‍ദ്ധിപ്പിക്കൂ. അത് ഏത് വിധത്തില്‍ ഉപയോഗിക്കുന്നു എന്നതും പ്രസക്തമാണ്. ബേക്ക് ചെയ്യുക(ക്രീമോ ബട്ടറോ കൂടുതലായി ഉപയോഗിക്കാതെ) അല്ലെങ്കില്‍ ആവിയില്‍ പുഴുങ്ങുന്നതാണ് ഉചിതം.

ഉരുളക്കിഴങ്ങ് പച്ചക്കറിയല്ല.

ഉരുളക്കിഴങ്ങ് പച്ചക്കറിയല്ല.

യാഥാര്‍ത്ഥ്യം - കിഴങ്ങ് വര്‍ഗ്ഗത്തില്‍ പെട്ടതാണെങ്കിലും ഫുഡ് ഗൈഡ് പിരമിഡ് പ്രകാരം ഉരുളക്കിഴങ്ങ് പച്ചക്കറി വിഭാഗത്തില്‍ പെടുന്നതാണ്.

ഉരുളക്കിഴങ്ങില്‍ സിംപിള്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു.

ഉരുളക്കിഴങ്ങില്‍ സിംപിള്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു.

യാഥാര്‍ത്ഥ്യം - ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന കോംപ്ലെക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിന് ആവശ്യമായ കരുത്ത് നല്കും. ഇന്‍സ്റ്റന്‍റ് കലോറികള്‍ ലഭ്യമാക്കുന്നത് വഴി ഉരുളക്കിഴങ്ങ് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൂട്ടും. ഏറെ കായികാധ്വാനം ആവശ്യമായി വരുമ്പോള്‍ പര്‍വ്വതാരോഹകരും അത്‍ലറ്റുകളും ധാരാളം ഉരുളക്കിഴങ്ങ് കഴിക്കുന്നതിനുള്ള കാരണം ഇതാണ്.

ക്രീമിനൊപ്പം ഉപയോഗിച്ചാലേ ഉരുളക്കിഴങ്ങിന് രുചി ലഭിക്കൂ.

ക്രീമിനൊപ്പം ഉപയോഗിച്ചാലേ ഉരുളക്കിഴങ്ങിന് രുചി ലഭിക്കൂ.

ഇത് ശരിയാണെങ്കില്‍, ഇന്ത്യയിലെ ഉരുളക്കിഴറങ്ങ് കറി അധികം പേരൊന്നും ഇഷ്ടപ്പെടില്ല. ഏഷ്യന്‍ പാചകരീതി നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ കൊഴുപ്പ് കുറഞ്ഞ ചീസ് ചേര്‍ത്ത് ബേക്ക് ചെയ്ത ഉരുളക്കിഴങ്ങ്, സല്‍സ അല്ലെങ്കില്‍ വെളുത്തുള്ളിയും ഹെര്‍ബലുകളും ചേര്‍ത്ത തക്കാളി സോസിനൊപ്പം എന്നിങ്ങനെ ഉപയോഗിക്കാം.

ഉരുളക്കിഴങ്ങ് തടി കൂട്ടുമോ?

ഉരുളക്കിഴങ്ങ് തടി കൂട്ടുമോ?

നിങ്ങള്‍ ഉരുളക്കിഴങ്ങ് പാകം ചെയ്യുന്ന രീതിയിലാണ് കാര്യം. അത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനും, കാര്‍ബോഹൈഡ്രേറ്റ് ആവശ്യത്തിനും അനുയോജ്യമായ രീതിയിലാണ് പാകം ചെയ്യുന്നതെങ്കില്‍ ആരോഗ്യകരമായ ഒരു വിഭവമാണ്, ശരീരത്തിന് ദോഷകരമാകില്ല. ഉരുളക്കിഴങ്ങ് തൊലിയോടുകൂടി വേവിച്ചാല്‍ ഭക്ഷണത്തില്‍ ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി, അയണ്‍ എന്നിവ ധാരാളമുണ്ടാവും. കൂടാതെ തൊലിയോട്കൂടി വേവിക്കുന്നത് അവയിലെ പോഷകങ്ങള്‍ നഷ്ടമാകാതിരിക്കാനും സഹായിക്കും.

English summary

Will Potatoes Make Fat Myths Debunked

Potatoes, by themselves, are NOT fattening. Mentioned below is a quick rundown of 5 crucial points, which will hopefully answer the question of whether or not potatoes will make you fat.
Story first published: Monday, August 31, 2015, 12:55 [IST]
X
Desktop Bottom Promotion