ആര്‍ത്തവവിരാമമെങ്കില്‍ ഇവ കഴിയ്ക്കരുത്‌!!

Posted By: Super
Subscribe to Boldsky

ആര്‍ത്തവ വിരാമത്തിന്‍റെ ഭാഗമായി ക്ഷീണം, ശരീരഭാരം വര്‍ദ്ധിക്കല്‍, മ്ലാനത, ഹോട്ട് ഫ്ളാഷുകള്‍ എന്നിവയൊക്കെ സംഭവിക്കുമ്പോള്‍ ഒരു കഷ്ണം കൂടി കേക്കോ, മാര്‍ട്ടിനിയോ കഴിക്കാനാവും നിങ്ങള്‍ക്ക് തോന്നുക. എന്നാല്‍ ആര്‍ത്തവ വിരാമവേളയില്‍ ഇവ പ്രശ്നം കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ.

നിങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ ഒഴിവാക്കണോ?

ഭക്ഷണക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കുകയും, വ്യായാമങ്ങള്‍ ചെയ്യുകയും വഴി ഇവയെ കുറച്ചൊക്കെ നിയന്ത്രണവിധേയമാക്കാനാവും. ലളിതമായ ഭക്ഷണ ക്രമങ്ങള്‍ തെരഞ്ഞെടുക്കല്‍, അതായത് പഞ്ചസാര അടങ്ങിയ ഡ‍െസെര്‍ട്ടിന് പകരം പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കല്‍ പോലെ, വഴി നിങ്ങളുടെ മാനസിക നിലയിലും ജീവിതത്തിലും മാറ്റങ്ങളുണ്ടാക്കാനാവും.

1. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ -

1. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ -

ശ്രദ്ധിച്ചില്ലെങ്കില്‍ ആര്‍ത്തവ വിരാമത്തിലൂടെ കടന്ന് പോകുന്ന സ്ത്രീകള്‍ക്ക് ആദ്യ രണ്ട് വര്‍ഷങ്ങളില്‍ 8 മുതല്‍ 15 പൗണ്ട് വരെ ശരീരഭാരം വര്‍ദ്ധിക്കും. ആര്‍ത്തവവിരാമകാലത്തെ ദൈനംദിന ഭക്ഷണത്തില്‍ കൊഴുപ്പിന്‍റെ അളവ് 20 ശതമാനം വരെയേ ആകാവൂ. നിങ്ങള്‍ക്കാവശ്യമായ കലോറിയുടെ 25% മുതല്‍ 35% വരെ കൊഴുപ്പ് ലഭ്യമാക്കും. ദിവസേനയുള്ള സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ഉപയോഗം 7% ല്‍ കുറവായിരിക്കണം. ഇവ കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ ചെറിയ പരീക്ഷണങ്ങളാവാം. അതായത് ബീഫിന് പകരം ഗ്രില്‍ ചെയ്ത ചിക്കന്‍ ബ്രെസ്റ്റ് കഴിക്കാം.

2. പഞ്ചസാര

2. പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് വഴി തളര്‍ച്ചയും ശരീരഭാരം കൂടുന്നതും തടയാനാവും. ഒരു തവണത്തെ പഞ്ചസാര ഉപയോഗം 10 ഗ്രാമായി ചുരുക്കുക. ബിസ്കറ്റുകളാവാമെങ്കിലും ആര്‍ത്തവ വിരാമകാലത്ത് പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ബെറികളും പച്ചക്കറികളും.

3. സോഡിയം

3. സോഡിയം

സോഡിയം അമിതമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ധം ഉയര്‍ത്തും. സ്മോക്ക് ചെയ്തതും, ഉപ്പിട്ട് സംസ്കരിച്ചതും, ചാര്‍ബോയില്‍ ചെയ്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവ ഉയര്‍ന്ന അളവില്‍ നൈട്രേറ്റ് അടങ്ങിയവയായതിനാല്‍ ക്യാന്‍സറിന് കാരണമാകുന്നവയാണ്.

4. ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍

4. ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍

വൈറ്റ് ബ്രെഡ്, പാസ്ത, അരി, ഉരുളക്കിഴങ്ങ്, ചോളം തുടങ്ങിയവ ഉയര്‍ന്ന തോതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയവയാണ്. ഇവ ആര്‍ത്തവിരാമത്തിന്‍റെ ലക്ഷണങ്ങളായ ക്ഷീണവും മ്ലാനതയുമുണ്ടാക്കുന്നതാണ്. ധാന്യങ്ങള്‍ ഉപയോഗിക്കുകയും, കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് നിയന്ത്രിക്കുകയുമാണ് മികച്ച പരിഹാരം.

5. കഫീന്‍

5. കഫീന്‍

കഫീന്‍ നിങ്ങള്‍ക്ക് മ്ലാനതയും ക്ഷീണവുമുണ്ടാക്കാന്‍ കാരണമായേക്കാം. ഉച്ച കഴിഞ്ഞ് ഇത് കുടിക്കുന്നത് ഉറക്കത്തിന് ഭംഗം വരുത്താന്‍ കാരണമാകും. മറ്റൊരു വസ്തുത കഫീന്‍ തനിയെയല്ല, പഞ്ചസാര, ക്രീം എന്നിവ ചേര്‍ത്താണ് ഇത് കഴിക്കുന്നത് എന്നതാണ്. ഇത്തരത്തില്‍ അത് കൂടുതല്‍ അനാരോഗ്യകരമാകും. ഔഷധഗുണമുള്ള പുതിന ചായയോ, അല്ലെങ്കില്‍ കഫീന്‍ അടങ്ങാത്ത ചായയോ കഴിക്കുന്നത് ഉത്തമമായിരിക്കും.

6. മദ്യം

6. മദ്യം

വല്ലപ്പോഴുമൊരിക്കല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഗ്ലാസ് വൈന്‍ കുടിക്കുന്നത് പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ല. എന്നാല്‍ ദിവസം രണ്ടോ അതിലധികമോ ഡ്രിങ്ക് കഴിക്കുന്നത് കൂടുതല്‍ കലോറി ശരീരത്തിലെത്താന്‍ കാരണമാവുകയും ക്ഷീണം, മ്ലാനത തുടങ്ങിയവ വര്‍ദ്ധിക്കുകയും ചെയ്യും. ഇവ ഒഴിവാക്കുകയോ, അല്ലെങ്കില്‍ വൈന്‍ സ്പ്രൈറ്റ്സേഴ്സ് പോലുള്ളവ ഉപയോഗിച്ച് നേര്‍പ്പിച്ച് ഉപയോഗിക്കുകയോ ചെയ്യുക. അത് വഴി രണ്ട് മണിക്കൂറിനുള്ളില്‍ രണ്ട് ഡ്രിങ്ക് കഴിക്കാം.

7. മസാലകള്‍

7. മസാലകള്‍

ഹോട്ട് ഫ്ലാഷുകളെ വഷളാക്കുന്നതാണ് മസാലകളടങ്ങിയ ഭക്ഷണങ്ങള്‍. അതോ പോലെ ഇവ നിങ്ങള്‍ക്ക് പൊതുവ തന്നെ ദോഷകരവുമാകും. മസാലകളടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തിന്‍റെ താപനില വര്‍ദ്ധിക്കുകയും വിയര്‍ക്കാനാരംഭിക്കുകയും ചെയ്യും. ഇത് ഹോട്ട് ഫ്ലാഷില്‍ സംഭവിക്കുന്നത് തന്നെയാണ്. നിങ്ങള്‍ക്ക് മസാലകളോട് പ്രിയമാണെങ്കില്‍ ചെറിയ തോതില്‍ കഴിക്കാം. എന്നാല്‍ ഇത് ശരീരത്തിലുണ്ടാക്കുന്ന പ്രവര്‍ത്തനത്തെക്കുറിച്ച് ബോധ്യമുണ്ടാകണം.

8. ചൂടുള്ള ഭക്ഷണങ്ങള്‍

8. ചൂടുള്ള ഭക്ഷണങ്ങള്‍

നിങ്ങള്‍ ഹോട്ട് ഫ്ലാഷുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ചൂടുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം. അതായത് ചൂടുള്ള സൂപ്പുകളൊക്കെ ഇടക്കിടെ കഴിക്കുന്നത് ഒഴിവാക്കണം. ഉദാഹരണമായി സൂപ്പിന് പകരം ഒരു സാലഡ് ഉപയോഗിക്കുക. ഹോട്ട് ഫ്ലാഷുകളെ ചെറുക്കാന്‍ തണുപ്പിച്ച പച്ചക്കറികളും പഴങ്ങളും കഴിക്കുകയും തണുത്ത വെള്ളം കുടിക്കുകയും ചെയ്യുക.

English summary

What Foods Should You Avoid During Menopause

Fatigue, weight gain, moodiness, and hot flashes can make you wish for a slice of cake or a second martini, but those choices could actually make these symptoms of menopause worse. You can take a little more control over the consequences of your symptoms by eating better and by exercising.
Story first published: Monday, January 12, 2015, 10:33 [IST]