For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളം കുടി പ്രശ്‌നത്തിലാകുമോ?

|

വെള്ളം കുടിയ്ക്കാനും മറ്റുള്ളവരെ വെള്ളം കുടിപ്പിയ്ക്കാനും നമുക്ക് ഒരു പ്രത്യേക കഴിവു തന്നെയുണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ ശരീരത്തിന്റെ ഭാഗം പോലെ എപ്പോഴും നമ്മോടൊപ്പം ഒരു വെള്ളക്കുപ്പി ഉണ്ടാവും എന്നതും സത്യം. എന്നാല്‍ വെള്ളം കുടി അധികമായാലും പ്രശ്‌നമാണ്. നിങ്ങളുടെ ശരീരത്തില്‍ വിഷമുണ്ടോ??

പല തരത്തിലുള്ള ജ്യൂസുകളും എനര്‍ജി ഡ്രിങ്കുകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇവയില്‍ പലതിനും നമ്മളെ നിത്യ രോഗി ആക്കാനുള്ള കഴിവുണ്ടെന്നതും സത്യം. എന്നാല്‍ എത്ര വേണ്ടെന്നു വെച്ചാലും പലതും പിന്നേയും അതിലേക്കാകര്‍ഷിക്കുന്നവയും. ആഹാരശേഷം ഐസ് വെള്ളമാണോ കുടി ??

ആരോഗ്യം എന്നു കരുതി നമ്മളെ അനാരോഗ്യത്തിലാക്കുന്ന പല പാനീയങ്ങളുമുണ്ട്. അവ ഏതെല്ലാമെന്നു നോക്കാം.

ബദാം മില്‍ക്ക് തന്നെ ആദ്യം

ബദാം മില്‍ക്ക് തന്നെ ആദ്യം

പശുവിന്‍ പാലിന് പകരം കൂടുതല്‍ പേരും ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ബദാം മില്‍ക്ക് ആണ്. എന്നാല്‍ ബദാമിന് ആരോഗ്യ ഗുണങ്ങള്‍ ഏറെയുണ്ടെന്നിരിക്കെ ബദാം മില്‍ക്കിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് സംശയിക്കേണ്ടിയിരിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള കൃത്രിമ പഞ്ചസാര തന്നെ ഏറഅറവും അപകടകാരി.

പാക്കറ്റ് പാനീയങ്ങള്‍

പാക്കറ്റ് പാനീയങ്ങള്‍

പാക്കറ്റ് പാനീയങ്ങളായ പലതിലും നമ്മളെ കിടക്കയിലേക്ക് തള്ളിവിടാന്‍ പാകത്തിനുള്ള രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല പാക്കറ്റ് പാനീയങ്ങളില്‍ അടങ്ങിയിട്ടുള്ള പല കലോറി കുറവെന്നിരിക്കെ ഇത് ഭക്ഷണത്തോടുള്ള ആര്‍ത്തി വര്‍ദ്ധിപ്പിക്കും.

 എനര്‍ജി ഡ്രിങ്ക്‌സ്

എനര്‍ജി ഡ്രിങ്ക്‌സ്

പല പേരില്‍ പല രൂപത്തില്‍ എനര്‍ജി ഡ്രിങ്കുകള്‍ വിപണിയില്‍ ലഭ്യമാണ്. അതുകൊണ്ടു തന്നെ ഇതിന് ആവശ്യക്കാരും കൂടുതലാണ്. എന്നാല്‍ ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പല തരത്തിലാണ്. പ്രത്യേകിച്ചും കുട്ടികളെയാണ് ഇത് കൂടുതലായും ബാധിക്കുക.

സ്‌പോര്‍ട്‌സ് ഡ്രിങ്ക്

സ്‌പോര്‍ട്‌സ് ഡ്രിങ്ക്

സ്‌പോര്‍ട്‌സ് ഡ്രിങ്ക് എന്ന പേരില്‍ വിപണിയില്‍ ലഭിക്കുന്ന പാനീയങ്ങളും ഒഴിവാക്കേണ്ടതു തന്നെ. എന്നാല്‍ ഇന്ന് പലരും ഊര്‍ജ്ജദായകരായി കാണുന്നതും ഇവരെയൊക്കെത്തന്നെ എന്നതും സങ്കടമുണര്‍ത്തുന്ന ഒന്നാണ്. എനര്‍ജി ഡ്രിങ്ക് ഉണ്ടാക്കുന്ന അതേ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതും ഉണ്ടാക്കുകയെന്ന കാര്യത്തില്‍ സംശയം വേണ്ട.

കാപ്പി, ചായ ഒഴിവാക്കേണ്ട അളവ് കുറയ്ക്കണം

കാപ്പി, ചായ ഒഴിവാക്കേണ്ട അളവ് കുറയ്ക്കണം

നിത്യ ജീവിതത്തില്‍ നാം എത്ര കഷ്ടപ്പെട്ടാലും ഒഴിവാക്കാന്‍ ബുദ്ധിമുട്ടുള്ള പാനീയങ്ങളാണ് കാപ്പിയും ചായയും. എന്നാല്‍ ഇത് ഒഴിവാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ അളവ് കുറയ്ക്കുന്നത് നല്ലതാണ്.

പഴച്ചാറുകള്‍ ഹാനീകരം

പഴച്ചാറുകള്‍ ഹാനീകരം

പല രൂപത്തിലും പല ഭാവത്തിലും വിപണിയില്‍ ലഭ്യമാകുന്ന പഴച്ചാറുകള്‍ പലതും പ്രിസര്‍വേറ്റീവുകളും കൃത്രിമമധുരങ്ങളും നിറഞ്ഞതാണെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനാകട്ടെ ആവശ്യക്കാരും കൂടുതലാണ്. അതുകൊണ്ടു തന്നെ അസുഖങ്ങളുടെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

 വൈറ്റമിന്‍ പാനീയങ്ങള്‍

വൈറ്റമിന്‍ പാനീയങ്ങള്‍

തളര്‍ച്ച വരുമ്പോഴും ക്ഷീണം വരുമ്പോഴും എല്ലാരും തേടിപ്പോകുന്ന ഒന്നാണ് വൈറ്റമിന്‍ പാനീയങ്ങള്‍. എന്നാല്‍ ഇവയിലും നിരവധി തരത്തിലുള്ള കൃത്രിമ മധുരങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ആരോഗ്യത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നത് പലപ്പോഴും നമ്മെ അനാരോഗ്യത്തില്‍ കൊണ്ടു ചെന്നെത്തിക്കും.

തേങ്ങാവെള്ളം പ്രകൃതിദത്തമല്ല

തേങ്ങാവെള്ളം പ്രകൃതിദത്തമല്ല

ഇപ്പോള്‍ അടുത്തകാലത്തായി കണ്ടു വരുന്ന ഒരു പ്രവണതയാണ് ഇളനീരിനോടും തേങ്ങാവെള്ളത്തോടുമുള്ള ആര്‍ത്തി. എന്നാല്‍ നിരത്തുകളില്‍ നിന്നും വാങ്ങിക്കുന്ന ഇളനീരില്‍ അടങ്ങിയ കാര്യങ്ങള്‍ ഒരിക്കലും നമ്മുടെ ശരീരത്തെ ശരിയായ രീതിയില്‍ നിയന്ത്രിക്കില്ല.

ആല്‍ക്കഹോള്‍ പറയേണ്ടതില്ലല്ലോ

ആല്‍ക്കഹോള്‍ പറയേണ്ടതില്ലല്ലോ

ആല്‍ക്കഹോളിന്റെ ചെറിയ രീതിയിലുള്ള ഉപയോഗം പോലും ഇന്ന് പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. എന്നാല്‍ ഇത് പലര്‍ക്കും പ്രിയപ്പെട്ട ഒരു പാനീയമാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെ ഇതൊരു നിശബ്ദ കൊലയാളിയാണെന്ന് ഉറപ്പായിട്ടും പറയാം.

English summary

Unhealthy Drinks You Should Avoid

When it comes to grabbing something quick that can quench your thirst in the most satisfying way possible, plain old water sometimes just doesn't cut it.
Story first published: Wednesday, August 12, 2015, 17:42 [IST]
X
Desktop Bottom Promotion