ചൂടുവെള്ളം നല്ല അസ്സല്‍ മരുന്നാ...

Posted By:
Subscribe to Boldsky

വെള്ളം കുടിയ്ക്കാതെ നമുക്ക് ജീവിയ്ക്കാന്‍ കഴിയില്ല. അതിപ്പോ ചൂടുവെള്ളമായാലും പച്ചവെള്ളമായാലും വെള്ളം പ്രധാനമാണ്. ചൂടുവെള്ളം കുടിയ്ക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യകരമായ മാറ്റങ്ങളാണ് നമുക്കുണ്ടാവുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? വെള്ളംകുടി കൂട്ടണമെങ്കില്‍....

പച്ചവെള്ളത്തേക്കാള്‍ നമ്മള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് ചൂടുവെള്ളത്തിനാണ്. എന്തൊക്കെ മാറ്റങ്ങള്‍ നമുക്ക് ചൂടുവെള്ളം നല്‍കുമെന്ന് നോക്കാം. വെള്ളം കുടിച്ച് മൈഗ്രേന്‍ തുരത്താം

 തടി കുറയ്ക്കുന്നു

തടി കുറയ്ക്കുന്നു

തടി കുറയ്ക്കുന്നതിന് ചൂടുവെള്ളം ബെസ്റ്റാണ്. ഇത് മെറ്റബോളിസത്തെ ഉയര്‍ത്തുന്നു. എന്നും രാവിലെ അല്‍പം ചൂടുവെള്ളത്തില്‍ നാരങ്ങാനീര് മിക്‌സ് ചെയ്ത് കുടിച്ചു നോക്കൂ. ഇതുണ്ടാക്കുന്ന വ്യത്യാസം അനുഭവിച്ചു തന്നെ മനസ്സിലാക്കാം.

തൊണ്ട വേദനയ്ക്ക് പരിഹാരം

തൊണ്ട വേദനയ്ക്ക് പരിഹാരം

തൊണ്ട വേദനയ്ക്ക് പരിഹാരമാണ് ചൂടുവെള്ളം. മാത്രമല്ല ചുമയും ജലദോഷവും ചെറുക്കുന്നതിനും ചൂടുവെള്ളം നല്ലതാണ്.

 ആര്‍ത്തവം ക്രമീകരിക്കുന്നത്

ആര്‍ത്തവം ക്രമീകരിക്കുന്നത്

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ചൂടുവെള്ളത്തിനു കഴിയയും. ക്രമമല്ലാത്ത ആര്‍ത്തവം ക്രമപ്പെടുത്താന്‍ എന്നും രാവിലെ ചൂടുവെള്ളം വെറും വയറ്റില്‍ കഴിയ്ക്കുന്നത് നല്ലതാണ്.

അഴുക്കിനെ പുറന്തള്ളുന്നു

അഴുക്കിനെ പുറന്തള്ളുന്നു

ശരീരത്തിനകത്തുള്ള അഴുക്കിനെ പുറന്തള്ളുന്നതിന് ചൂടുവെള്ളത്തിനു കഴിയുന്നു. ശരീരത്തിലെ ടോക്‌സിനുകളെ ചൂടുവെള്ളം കുടിയ്ക്കുന്നതിലൂടെ ഇല്ലാതാക്കാം.

അകാലവാര്‍ദ്ധക്യം തടയുന്നു

അകാലവാര്‍ദ്ധക്യം തടയുന്നു

അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിന് ചൂടുവെള്ളം സഹായിക്കുന്നു. ടോക്‌സിനുകളെ പുറന്തള്ളുന്നതിലൂടെ തന്നെ ചര്‍മ്മത്തിന്റെ കോശങ്ങളുടെ റെുപ്പം നിലനില്‍ക്കുന്നു.

മുഖക്കുരുവിന് വിട

മുഖക്കുരുവിന് വിട

ചൂടുവെള്ളത്തിന് മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ കഴിയുന്നു എന്നതും സത്യമാണ്. ചര്‍മ്മസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ചൂടുവെള്ളം പരിഹാരം നല്‍കുന്നു.

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കരുതെങ്കിലും ചൂടുവെള്ളം കുടിയ്ക്കുന്നത് സ്ഥിരമാക്കുന്നതിലൂടെ പലപ്പോഴും മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

താരനെ ഇല്ലാതാക്കുന്നു

താരനെ ഇല്ലാതാക്കുന്നു

താരനെ പ്രതിരോധിയ്ക്കാന്‍ ചൂടുവെള്ളം നല്ലതാണ്. ചെറു ചൂടുവെള്ളത്തില്‍ തല കഴുകിയാല്‍ താരന്‍ ഇല്ലാതാവും.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് ചൂടുവെള്ളത്തിന് കഴിയും. ഇത് മസിലിന്റേയും ഞരമ്പുകളുടേയും പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നു.

 ദഹനം സുഗമമാക്കുന്നു

ദഹനം സുഗമമാക്കുന്നു

ദഹനം സുഗമമാക്കുന്നതിന് ചൂടുവെള്ളം കുടിയ്ക്കുന്നതിലൂടെ കഴിയുന്നു. വയറിനകത്ത് കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ചൂടുവെള്ളം കുടിയ്ക്കുന്നതിലൂടെ ഇല്ലാതാകുന്നു. ഇത് കുടല്‍ ക്യാന്‍സറിനെ വരെ തുരത്തുന്നു.

English summary

Unexpected Benefits Of Drinking Hot Water

We've probably all heard doctors say that drinking 8 glasses of water a day is ideal for our health. However, what are the benefits of drinking hot water?
Story first published: Monday, December 28, 2015, 8:00 [IST]