ആരും വിളിക്കില്ല ടാ തടിയാ എന്ന്‌

Posted By:
Subscribe to Boldsky

യുക്തിക്കു നിരക്കാത്ത പല സിനിമകള്‍ നാം കണ്ടിട്ടുണ്ട്, അതിനെയെല്ലാം നമ്മള്‍ വളരെ സമര്‍ത്ഥമായി വിമര്‍ശിച്ചിട്ടുമുണ്ട്. എന്നാല്‍ നമ്മുടെ കാര്യത്തില്‍ നമ്മള്‍ തന്നെ യുക്തിയില്ലാത്ത എത്ര കാര്യങ്ങള്‍ ചെയ്തു കൂട്ടിയിട്ടുണ്ടെന്ന് ആലോചിച്ചിട്ടുണ്ടോ? ജിമ്മില്‍ പോവാതെ തടി കുറയ്ക്കാം?

അതൊക്കെ പോട്ടെ ഇനി എന്തെല്ലാം കാര്യങ്ങള്‍ നാം ചെയ്യാനുണ്ടെന്നോ? നമ്മുടെ ആത്യന്തിക ലക്ഷ്യമാണ് തടി കുറച്ച് സുന്ദരനും സുന്ദരിയുമാവുക എന്നത്. അതിനു വേണ്ടി എങ്ങനെയൊക്കെ തല കുത്തി നില്‍ക്കാമോ അതൊക്കെ ചെയ്യും. അവിടെ നമ്മള്‍ യുക്തി ആലോചിക്കുന്നില്ല. അസിഡിറ്റിയ്‌ക്ക്‌ വീട്ടുവൈദ്യങ്ങള്

പക്ഷെ പലരും പറയും ഇതൊന്നും നമ്മളെ കൊണ്ട് നടക്കാത്ത കാര്യമാണെന്ന് എന്നാല്‍ ഇതൊന്നുമല്ല സത്യം എല്ലാം നടക്കും പക്ഷേ അല്‍പം സമയമെടുക്കണമെന്നു മാത്രം.

കുറച്ചധികം നില്‍ക്കുക

കുറച്ചധികം നില്‍ക്കുക

തടി കൂടുതലുള്ളവര്‍ നില്‍ക്കാന്‍ തയ്യാറാണോ, നിന്നു കൊണ്ടുള്ള ജോലി അല്‍പം കൂടുതല്‍ ചെയ്തു നോക്കൂ. നിങ്ങളിലെ അമിത കലോറി അതായത് 50 കലോറിയെങ്കിലും എരിച്ചു കളയും. അതായത് 200 കലോറിയെങ്കിലും നാല് മണിക്കൂറു കൊണ്ട് ഇല്ലാതാവും എന്ന്.

കാപ്പി കുടിയ്ക്കാം പക്ഷേ പാലില്ലാതെ

കാപ്പി കുടിയ്ക്കാം പക്ഷേ പാലില്ലാതെ

കട്ടന്‍ കാപ്പി നല്ലൊരു തടി കുറയ്ക്കുന്ന പാനീയമാണ്. മാത്രമല്ല യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവില്ല എന്നതാണ്. പഞ്ചസാര കുറച്ച് ഒരു കട്ടന്‍കാപ്പി കുടിയ്കാകന്‍ തോന്നുന്നുണ്ടോ? എന്നാല്‍ ഇനി ഒട്ടും സംശയിക്കേണ്ട.

ഇരിക്കുന്നിടത്ത് വേണ്ട

ഇരിക്കുന്നിടത്ത് വേണ്ട

ഇപ്പോള്‍ പലരുടേയും ശീലമാണ്. ഇരിക്കുന്ന സ്ഥലത്ത് തന്നെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്. ഓഫീസിലാണെങ്കിലും ടി വി കാണുന്നിടത്താണെങ്കിലും ഭക്ഷണം ഇരിക്കുന്നിടത്ത് ഇരുന്ന് കഴിക്കുന്ന ശീലമാണ് ഇന്നുമുള്ളത്. വയററിയാതെ കഴിക്കുന്നതും പ്രശ്‌നമാണ്.

അടുക്കള വിട്ടൊരു കളിവേണ്ട

അടുക്കള വിട്ടൊരു കളിവേണ്ട

അടുക്കളയില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ആഹാരം നിങ്ങള്‍ തന്നെ പാചകം ചെയ്യുന്നു. അതിന്റെ ഒരു സ്വാദ് വേറെയല്ലേ. അതുകൊണ്ടു തന്നെ അതില്‍ വ്യാജന്‍മാരും കടന്നു കൂടില്ല. നിങ്ങളുടെ ഇഷ്ടത്തിന് നിങ്ങള്‍ തന്നെ ഉണ്ടാക്കിക്കഴിക്കുന്നു.

പ്രോട്ടീന്‍ ധാരാളം അകത്താക്കണം

പ്രോട്ടീന്‍ ധാരാളം അകത്താക്കണം

മസില്‍ ഉണ്ടാവാന്‍ ജിമ്മിലും മറ്റും പോയി കഷ്ടപ്പെടുന്ന നിങ്ങള്‍ക്ക് അല്‍പം പ്രോട്ടീന്‍ മസില്‍ ഉണ്ടാവാന്‍ വേണ്ടി നീക്കി വെച്ചാലെന്താ? മാത്രമല്ല ബോഡി ബില്‍ഡറുടെ ഉപദേശമൊന്നും മുഖവിലയ്‌ക്കെടുക്കേണ്ട. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു പോലെ ചെയ്യാം.

ഉറക്കം നേരത്തേ

ഉറക്കം നേരത്തേ

ഉറക്കത്തില്‍ വരെ പിശുക്ക് കാണിക്കുന്ന തലമുറയാണി ഇന്നുള്ളത്. അതുകൊണ്ടു തന്നെ അതിന്റേതായ പല പ്രശ്‌നങ്ങളും ഉണ്ടാവുന്നുമുണ്ട്. കൂടാതെ ഉറങ്ങാന്‍ പോവുന്നതിനു മുന്‍പുള്ള സ്‌നാക്‌സിന്റെ കഴിപ്പ് നിര്‍ത്തണം. ഇതൊഴിവാക്കിയാല്‍ തന്നെ നിങ്ങള്‍ക്ക് തടി കുറയ്ക്കം എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

പാട്ടും ഡാന്‍സും നല്ലതല്ലേ

പാട്ടും ഡാന്‍സും നല്ലതല്ലേ

പാട്ടിനും ഡാന്‍സിനും കൂടി നമ്മുടെ ജീവിതത്തില്‍ അതിന്റേതായ സ്ഥാനം നല്‍കിയാല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല. അതുകൊണ്ടു തന്നെ നമ്മുടെ അധിക കലോറികളെ എരിച്ചു കളയുകയും ഇതിലൂടെ നിങ്ങള്‍ക്ക് നല്ലൊരു ജീവിതം നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യും.

10 മിനിട്ട് ധ്യാനം

10 മിനിട്ട് ധ്യാനം

എല്ലാം മറന്ന് 10 മിനിട്ട് ധ്യാനത്തിനായി നീക്കി വെയ്ക്കൂ. എല്ലാ പ്രശ്‌നങ്ങളേയും മനസ്സില്‍ നിന്നും കളഞ്ഞ് കൂടുതല്‍ ഏകാഗ്രതയോടെ ധ്യാനിക്കുന്നതും ഒരു പരിധി വരെ ന്മമുടെ മാനസിക സംഘര്‍ഷങ്ങളെ ഇല്ലാതാക്കുകയും അതിലൂടെ നമുക്ക് തടി ഒരു പ്രശ്‌നമായി തോന്നാതിരിക്കുകയും ചെയ്യും.

ജിമ്മില്‍ കുറച്ചു സമയം

ജിമ്മില്‍ കുറച്ചു സമയം

ജിമ്മില്‍ നാം വളരെ കുറച്ച് സമയം മാത്രം ചിലവഴിച്ചാല്‍ മതി. അടുത്തിടെ നടന്ന പഠനത്തിലാണ് വ്യായമത്തിന്റെ അളവ് കുറയ്ക്കുന്നതിലൂടെ പലരുടേയും തടി കുറയുന്നതായി കണ്ടെത്തിയത്.

രണ്ട് കപ്പ് വെള്ളം നിര്‍ബന്ധം

രണ്ട് കപ്പ് വെള്ളം നിര്‍ബന്ധം

അത്താഴം കഴിക്കുന്നതിനു മുന്‍പ് രണ്ടു കപ്പ് വെള്ളം കുടിയ്ക്കൂ. ഇത് ശീലമാക്കിയാല്‍ തന്നെ നമ്മുടെ ആനത്തടി ഒതുങ്ങും. വെള്ളം കുടിയ്ക്കുന്നതിലൂടെ നമ്മുടെ വിശപ്പ് കുറയുകയും ഇത് അമിത ഭക്ഷണത്തില്‍ നിന്ന് നമ്മെ വിലക്കുകയും ചെയ്യുന്നു.

 സുഹൃത്തിനെ അനുകരിക്കൂ

സുഹൃത്തിനെ അനുകരിക്കൂ

മെലിഞ്ഞ ഒരു സുഹൃത്ത് നമുക്കുണ്ടെന്നിരിക്കട്ടെ അദ്ദേഹത്തിന്റെ ഡയറ്റ് പൂര്‍ണമായും ശീലമാക്കൂ. ഒരു തമാശയ്ക്കു വേണ്ടിയെങ്കിലും അങ്ങനെ ചെയ്താല്‍ നമ്മുടെ ഭാരം കുറയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ടിവിയേയും ഫോണിനേയും അകലെ നിര്‍ത്താം

ടിവിയേയും ഫോണിനേയും അകലെ നിര്‍ത്താം

ഭക്ഷണം കഴിക്കുമ്പോഴും ഫോണും കയ്യില്‍ പിടിച്ചിരിക്കുന്ന ഒരു തലമുറ നമുക്ക് പുത്തന്‍ കാര്യമല്ല. അതുകൊണ്ടു തന്നെ ഭക്ഷണം കഴിക്കുമ്പോഴെങ്കിലും ഇവ രണ്ടും ഓഫ് ചെയ്ത് വെച്ച് ഭക്ഷണം കഴിക്കണം.

 കലോറി കുറഞ്ഞ് സ്‌നാക്‌സ്

കലോറി കുറഞ്ഞ് സ്‌നാക്‌സ്

സ്‌നാക്‌സ് ഇഷ്ടമല്ലാത്തവര്‍ ആരും ഉണ്ടാവില്ല. എന്നാല്‍ കലോറി കുറഞ്ഞ സ്‌നാക്‌സുകള്‍ക്ക് നമുക്ക് ഫ്രിഡ്ജില്‍ സ്ഥാനം നല്‍കാം. വിശക്കുമ്പോള്‍ ഇതാകട്ടെ നിങ്ങളുടെ ആഹാരം.

ഒന്ന് പേടിച്ചാലോ?

ഒന്ന് പേടിച്ചാലോ?

പേടിക്കുന്നത് നല്ലതാണ്, കാരണം പ്രേത സിനിമകള്‍ കാണുന്നതിലൂടെ നമ്മുടെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും ഇതിലൂടെ അധിക കലോറി ഇല്ലാതാവുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ പ്രേത സിനിമകള്‍ക്ക് നമ്മുടെ തടിയുമായി നല്ല ബന്ധമുണ്ട്.

മദ്യം പടിക്കു പുറത്ത്

മദ്യം പടിക്കു പുറത്ത്

മദ്യപിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ത്തുന്നതായിരിക്കും എന്തുുകൊണ്ടും നല്ലത്. എന്നാല്‍ ഇടയ്ക്ക് മദ്യപിക്കുന്നതില്‍ തെറ്റൊന്നുമില്ല കേട്ടോ. എന്തായാലും സ്ഥിരം മദ്യപിക്കുന്നത് നമ്മളെ പൊണ്ണത്തടിയന്‍മാരാക്കും.

English summary

Unconventional Ways To Lose Weight Quickly

Despite what some people try to tell us, weight loss is a difficult process that requires plenty of time and effort, particularly if you want to do it right.
Story first published: Wednesday, August 5, 2015, 12:24 [IST]