For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറല്‍ പനി വരുന്നതു തടയൂ

|

വൈറല്‍ പനി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. ഇതത്ര ഗുരുതലമല്ലെങ്കില്‍ പോലും ആരോഗ്യത്തിന് അത്ര നല്ലതല്ല.

വൈറല്‍ ഫീവര്‍ തടയാനുള്ള വഴി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുകയെന്നതാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് പനി വരുന്നതു തടയാനുള്ള ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ.

ക്യാരറ്റ്

ക്യാരറ്റ്

ബീറ്റാ കരോട്ടിന്‍, ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ എ എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ പ്രധാനമാണ്. ഇതുകൊണ്ടുതന്നെ ക്യാരറ്റ് കഴിയ്ക്കുന്നതും ജ്യൂസ് കുടിയ്ക്കുന്നതും നല്ലതാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ് ചെറുനാരങ്ങ. ഇതിന്റെ ജ്യൂസ് കുടിയ്ക്കാം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയാണ് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന മറ്റൊരു പ്രധാന ഭക്ഷ്യവസ്തു. ഇതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ക്യാരറ്റ്, ചെറുനാരങ്ങാനീര്, ഇഞ്ചി, വെളുത്തുള്ളി

ക്യാരറ്റ്, ചെറുനാരങ്ങാനീര്, ഇഞ്ചി, വെളുത്തുള്ളി

ക്യാരറ്റ്, ചെറുനാരങ്ങാനീര്, ഇഞ്ചി, വെളുത്തുള്ളി എന്നിവ വെള്ളം ചേര്‍ത്ത് ഒരുമിച്ചരച്ചു ജ്യൂസാക്കുക. ഇതില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 തുള്ളി തേന്‍ എന്നിവ കലര്‍ത്തി ഇടയ്ക്കു കുടിയ്ക്കാം.

ഉറക്കം

ഉറക്കം

നല്ല ഉറക്കം ശരീരത്തിന്റെ രോഗപ്രതിരോധശേഷിയ്ക്കു പ്രധാനമാണ്.

പുകവലി, മദ്യപാനം ഉപേക്ഷിയ്ക്കുക

പുകവലി, മദ്യപാനം ഉപേക്ഷിയ്ക്കുക

പുകവലി, മദ്യപാനം എന്നിവ ശരീരത്തി്‌ന്റെ പ്രതിരോധശേഷി കുറയ്ക്കും. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക.

English summary

Try These Immunity Boosters To Avoid Viral Fever

How to enhance immunity during seasonal changes? Well, consume immunity boosting foods or prepare a juice with them.
Story first published: Monday, September 14, 2015, 16:20 [IST]
X
Desktop Bottom Promotion