ഒരു ദിവസം ഉന്മേഷകരമാക്കാന്‍..

Posted By:
Subscribe to Boldsky

നിങ്ങളുടെ ജീവിതശൈലികളില്‍ ചെറിയ മാറ്റം വരുത്തി നോക്കൂ..ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഉണര്‍വും ഉന്മേഷവും നേടാന്‍ കഴിയും. ആദ്യം ശുഭചിന്തയോടെ ഒരു ദിവസം തുടങ്ങണം. പിന്നെ നല്ല പ്രാതല്‍, വ്യായാമം, പ്രാര്‍ത്ഥന, ഭക്ഷണം തുടങ്ങി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

എത്രകാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം..

ഓരോ പ്രഭാതങ്ങളും ഓരോ പുതിയ അവസരങ്ങളാണ് നിങ്ങള്‍ക്കായി ഒരുക്കിവെക്കുന്നത്. ഓരോ ദിവസവും സുഖകരവും, ഉന്മേഷകരവുമാക്കാന്‍ ചില കുറുക്കു വഴികള്‍ പറഞ്ഞുതരാം.

രാവിലെ എഴുന്നേറ്റാല്‍

രാവിലെ എഴുന്നേറ്റാല്‍

രാവിലെ എഴുന്നേറ്റ് പല്ല് തേച്ചാല്‍ ആദ്യം ഒരു കപ്പ് കാപ്പി കുടിക്കുന്ന പതിവാ,ണ് മിക്കവര്‍ക്കും. എന്നാല്‍ ഇതു മാറ്റേണ്ടിയിരിക്കുന്നു. രാവിലെ ഒരു കപ്പ് ചൂടുവെള്ളമോ, നാരങ്ങാ ജ്യൂസോ കുടിക്കുക. ഇത് ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളാന്‍ സഹായിക്കും.

രാവിലെ എഴുന്നേറ്റാല്‍

രാവിലെ എഴുന്നേറ്റാല്‍

ചൂടുവെള്ളവും നാരങ്ങാ ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിന്റെ രാസ-ജൈവ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുന്നു. കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ശരീരത്തിലെ അസിഡിറ്റിയും ഉഷ്ണവും കുറക്കുന്നു.

വ്യായാമം

വ്യായാമം

അരമണിക്കൂര്‍ ശാരീരിക വ്യായാമം ഉന്മേഷം മാത്രമല്ല, ദിവസം മുഴുവന്‍ ബുദ്ധിയെയും തിളക്കമുള്ളതാക്കി നിലനിര്‍ത്തുന്നു. നടത്തം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന, ധ്യാനം, മന്ത്രണം എന്നിവ പതിവായി ചെയ്യുന്നത് ആത്മശാന്തി നല്‍കും. പ്രാര്‍ത്ഥനയോടെ എല്ലാ ദിവസവും ജോലി തുടങ്ങിയാല്‍ കൂടുതല്‍ നല്ലത്.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

പോഷക ഗുണമുള്ള പ്രാതല്‍ വേണം കഴിക്കാന്‍. ഒരിക്കലും രാവിലെ ഭക്ഷണം കഴിക്കാന്‍ മറക്കരുത്. ഇത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉണര്‍ത്തുന്നു. അധികം വരുന്ന കലോറി ഇതുവഴി ഇല്ലാതാകും.

അലാറം

അലാറം

അലാറം എപ്പോഴും 30 മിനിട്ട് നേരത്തെയാക്കിവെക്കുക. ഉണരണമെന്ന് വിചാരിക്കുന്ന സമയത്തിന് അരമണിക്കൂര്‍ നേരത്തെ ക്രമീകരിക്കുക.

ഷെഡ്യൂള്‍ ചെയ്യാം

ഷെഡ്യൂള്‍ ചെയ്യാം

ഒരു ദിവസത്തെ കാര്യങ്ങള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാം. ഇത് കാര്യക്ഷമത വര്‍ദ്ധിപ്പിക്കും.

English summary

simple ways to make yourself happy every day

Want to be happier and more successful? Commit to doing one kind thing for yourself every day for a month.
Story first published: Thursday, July 9, 2015, 9:32 [IST]