For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രേക്ഫാസ്റ്റ് തെറ്റുകള്‍ ഒഴിവാക്കൂ

By Super
|

പ്രാതല്‍ അഥവാ പ്രഭാത ഭക്ഷണമാണ് ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. ഇക്കാര്യം അറിയാത്ത ആളുകള്‍ പ്രാതല്‍ ഒഴിവാക്കും. ഇത് അവരുടെ ആരോഗ്യത്തെയും ശരീരഭാരത്തെയും ദോഷകരമായി ബാധിക്കാനിടയാക്കും.

രജിസ്ട്രേഡ് ഡയറ്റീഷ്യനും ബിയോണ്ട് ദി വെയിങ്ങ് സ്കെയില്‍ എന്ന ബ്ലോഗിലെ ഹെല്‍ത്ത് ബ്ലോഗറുമായ അകന്‍ഷാ ജലാനി പ്രാതലുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളെ തിരുത്തുകയാണ്. ഇത് മനസിലാക്കുന്നത് വഴി നിങ്ങള്‍ക്ക് ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ആസ്വദിക്കാം.

ജ്യൂസ്

ജ്യൂസ്

ബ്ലെന്‍ഡറുപയോഗിച്ച് ഓറഞ്ച് ജ്യൂസ് തയ്യാറാക്കുമ്പോള്‍ മിക്ക വിറ്റാമിനുകളും, മിനറലുകളും, ഫൈബറും നഷ്ടപ്പെമാകും എന്ന് ഓര്‍മ്മിക്കുക. ഇതിന് പകരം പഴങ്ങള്‍ നേരിട്ട് കഴിക്കുകയും, ഒരു ഗ്ലാസ് വെള്ളം കൂടെ കഴിക്കുകയും ചെയ്യുക. ഇത് കലോറി അധികമായി ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യും.

അളവ് കുറവ്

അളവ് കുറവ്

നിങ്ങള്‍ ഇഷ്ടപ്പെടുന്നവയെല്ലാം കഴിക്കുന്നത് കലോറി കുറയ്ക്കാന്‍ സഹായിക്കില്ല. ഏറെ സമയം ഭക്ഷണം കഴിക്കാതെ ഇരുന്നതിന് ശേഷം എന്ത് കഴിച്ചാലും ശരീരഭാരം കൂടില്ല എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. എണ്ണ അടങ്ങിയ പൊറോട്ട, അത്താഴത്തിന്‍റെ ബാക്കി കഴിക്കുക എന്നിവയൊക്കെ കലോറി അധികമായി ലഭിക്കാന്‍ ഇടയാക്കും.

പ്രാതല്‍ വിഭവങ്ങള്‍

പ്രാതല്‍ വിഭവങ്ങള്‍

രുചികരമായ ഡോനട്ടും മഫിനുകളും കലോറി വര്‍‌ദ്ധിപ്പിക്കാനിടയാക്കുന്നതാണ്. ഇവ നിങ്ങളുടെ മുന്നില്‍ വച്ചാല്‍ നിങ്ങള്‍ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ഓര്‍മ്മിക്കുകയും ഈ വിഭവങ്ങള്‍ നിരസിക്കുകയും ചെയ്യുക.

കഫീന്‍ ഉപയോഗം

കഫീന്‍ ഉപയോഗം

ഒരു കപ്പ് കാപ്പി അല്ലെങ്കില്‍ ചായ കുടിക്കുന്നത് നല്ല മൂഡ് നല്കാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. എന്നാല്‍ ഇവ അധികമായി ഉപയോഗിക്കരുത്. കഫീന്‍റെ അമിതമായ ഉപയോഗം ഉറക്കം കുറയാനും ശരീരത്തില്‍ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകാനും ഇടയാക്കും.

അനാരോഗ്യകരമായ പ്രാതല്‍

അനാരോഗ്യകരമായ പ്രാതല്‍

ഒരു പിടി അണ്ടിപ്പരിപ്പുകളും, ഒരു പാത്രം ധാന്യവും, ചോക്കലേറ്റ് പാന്‍കേക്കുകള്‍ക്കും, മഫിനുകള്‍ക്കും, മേയോ സാന്‍ഡ്‍വിച്ചുകള്‍ക്കും പകരം ഒരു പഴം മുഴുവനായും കഴിക്കുക. കലോറിയും കൊഴുപ്പും കൂടിയ ഭക്ഷണങ്ങളും രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കാനും ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും.

പ്രാതല്‍ പ്രധാനപ്പെട്ടതല്ല എന്ന ചിന്ത

പ്രാതല്‍ പ്രധാനപ്പെട്ടതല്ല എന്ന ചിന്ത

നിങ്ങള്‍ക്ക് തലേരാത്രി കഴിച്ച ഭക്ഷണം മൂലം വിശപ്പ് അനുഭവപ്പെടുന്നില്ല അല്ലെങ്കില്‍ തിരക്കലാണ് എങ്കിലും അല്പം ഭക്ഷണം കഴിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. പ്രാതല്‍ ഒഴിവാക്കുന്നത് മെറ്റബോളിസം കുറയാനും ക്ഷീണം അനുഭവപ്പെടാനും കാരണമാകും. ഹോള്‍-വീറ്റ് ടോസ്റ്റിന്‍റെ ഒരു കഷ്ണം, ഒരു പഴം അല്ലെങ്കില്‍ ഒരു പിടി മുളപ്പിച്ച ധാന്യം കഴിക്കുന്നത് മതിയായതാണ്.

പ്രാതല്‍ വിഭവങ്ങള്‍

പ്രാതല്‍ വിഭവങ്ങള്‍

ബുഫെ അല്ലെങ്കില്‍ വലിയ തോതിലുള്ള പ്രാതല്‍ ആവശ്യമായതില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനിടയാക്കും. പഞ്ചസാരയില്‍ പൊതിഞ്ഞ ധാന്യങ്ങള്‍, ഡോനട്ടുകള്‍, പഴങ്ങള്‍ കൂട്ടിക്കലര്‍ത്തിയത് എന്നിവ കഴിക്കാതിരിക്കുക. പകരം മുട്ട, മാംസം, ഓട്ട്സ്, വീറ്റ് ഫ്ലേക്സ്, പാല്‍ എന്നിവ കഴിക്കുക.

അതിരാവിലെയുള്ള ഭക്ഷണം -

അതിരാവിലെയുള്ള ഭക്ഷണം -

രാവിലെ ആദ്യമായി ചെറിയ ചൂടുള്ള ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക. ഇത് നിങ്ങളില്‍ ജലാശം നിലനിര്‍ത്താനും, ദഹനത്തിനും സഹായിക്കും. ഗ്യാസ്ട്രബിള്‍ സംബന്ധമായ തകരാര്‍ പരിഹരിക്കാനും, വയര്‍ നിറഞ്ഞെന്ന തോന്നല്‍ നല്കാനും ഇത് ഫലപ്രദമാണ്.

ആരോഗ്യകരമായ പ്രാതല്‍

ആരോഗ്യകരമായ പ്രാതല്‍

ഗ്രീന്‍ ടീക്കൊപ്പം ലെമണ്‍ വെഡ്ജ്, ഓട്ട്സ് എന്നിവയും ഒരു ഏത്തപ്പഴത്തിന്‍റെ പകുതിയും ഒരു മുട്ടയും ഒരു ഓറഞ്ചും ഒരു ഹോള്‍-വീറ്റ് ടോസ്റ്റ് മുഴുവനായും കഴിക്കാം.


English summary

Top Breakfast Mistakes To Avoid

Here are some of the top breakfast mistakes to avoid. Read more to know about,
Story first published: Saturday, January 2, 2016, 9:55 [IST]
X
Desktop Bottom Promotion