പല്ലുകളോട്‌ ചെയ്യേണ്ടതും ചെയ്യരുതാത്തതും

Posted By:
Subscribe to Boldsky

തിളങ്ങുന്ന ആരോഗ്യമുള്ള പല്ലുകള്‍ എല്ലാവരുടേയും ആഗ്രഹമാണ്. എന്നാല്‍ പലപ്പോഴും പല്ലിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ വെളുത്ത പല്ലുകള്‍ക്ക് വിഘാതം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ നമുക്ക് തിളങ്ങുന്ന പല്ലുകള്‍ സ്വന്തമാക്കാവുന്നതേ ഉള്ളൂ. നിങ്ങളുടെ പല്ല് കളയും ശീലങ്ങള്‍ !

എന്നാല്‍ പലപ്പോഴും നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തി തന്നെ നമ്മുടെ പല്ലുകള്‍ക്ക് ദോഷകരമായി ബാധിക്കാറുണ്ട് എന്നതാണ് സത്യം. അതുകൊണ്ടു എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്നതാണ് പ്രധാനം. 2നേരം പല്ലുതേച്ചാല്‍ ഹൃദയം നന്നാവും

പല്ല് സംരക്ഷണത്തില്‍ നമ്മള്‍ എന്തൊക്കെ ചെയ്യണമെന്നും എന്തൊക്കെ ചെയ്യരുതെന്നും ആദ്യം നോക്കാം.

ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കുക

ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കുക

ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കുകയാണ് ആദ്യപടി. നമ്മുടെ പല്ലിന് യോജിക്കുന്ന തരത്തിലുള്ള ടൂത്ത്ബ്രഷ് തിരഞ്ഞെടുക്കുന്നതിലൂടെ തന്നെ നമ്മള്‍ പാതി വിജയിച്ചു കഴിഞ്ഞു.

രണ്ട് നേരം ബ്രഷ് ചെയ്യുക

രണ്ട് നേരം ബ്രഷ് ചെയ്യുക

എന്നും രണ്ട് നേരം ബ്രഷ് ചെയ്യുകയും വേണം ഇത് പല്ലിന്റെ ആരോഗ്യത്തിനു മാത്രമല്ല നമ്മുടെ ആരോഗ്യത്തെ മുഴുവനായും സംരക്ഷിക്കും.

ടൂത്ത് ബ്രഷ് മാറ്റുക

ടൂത്ത് ബ്രഷ് മാറ്റുക

ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ടൂത്ത് ബ്രഷ് മാറ്റേണ്ടതാണ്. അല്ലാത്ത പക്ഷം ഇത് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കും.

 വെള്ളം ശേഷം

വെള്ളം ശേഷം

ഭക്ഷണം കഴിച്ച് കഴിഞ്ഞതിനു ശേഷം മാത്രം വെള്ളം കുടിയ്ക്കുക. അല്ലാത്ത പക്ഷം അത് വായില്‍ കാവിറ്റീസ് കൂടാന്‍ കാരണമാകും.

 പഴങ്ങള്‍ ധാരാളം

പഴങ്ങള്‍ ധാരാളം

പല്ലിന്റെ ആരോഗ്യത്തിന് പഴങ്ങള്‍ ധാരാളം കഴിക്കുന്നത് നന്നായിരിക്കും. മാങ്ങ, പേരയ്ക്ക, ആപ്പിള്‍ എന്നിവയാണ് ഏറ്റവും അനുയോജ്യമായ പഴങ്ങള്‍.

പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക

പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക

പച്ചക്കറികള്‍ ധാരാളം കഴിക്കുന്നതും പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കും. അല്ലാത്ത പക്ഷം ആവശ്യത്തിന് വിറ്റാമിന്‍ കിട്ടിയില്ലെങ്കില്‍ ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായിരിക്കും.

വെള്ളം ധാരാളം

വെള്ളം ധാരാളം

ധാരാളം വെള്ളം കുടിയ്ക്കുകയെന്നതാണ് പല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം. അതുകൊണ്ടു തന്നെ ദിവസവും 8 ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കണം.

പല്ലിനോടൊപ്പം നാവും

പല്ലിനോടൊപ്പം നാവും

പല്ലിനോടൊപ്പം നാവു കൂടി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ എന്നും പല്ലു തേയ്ക്കുമ്പോള്‍ നാവ് കൂടി വൃത്തിയാക്കാന്‍ ശ്രമിക്കുക.

ഡന്റിസ്റ്റിനെ കാണാന്‍ മറക്കരുത്

ഡന്റിസ്റ്റിനെ കാണാന്‍ മറക്കരുത്

നിങ്ങളുടെ സ്ഥിരമായ ഡെന്റല്‍ ചെക്കപ് നടത്താന്‍ മറക്കരുത് എന്നതാണ് മറ്റൊരു കാര്യം. അത് വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ചെയ്തിരിക്കണം.

കഠിനമായി പല്ലു തേക്കരുത്

കഠിനമായി പല്ലു തേക്കരുത്

പല്ല് തേക്കുമ്പോള്‍ അധികം അമര്‍ത്തി പല്ലു തേയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുകൊണ്ടു തന്നെ സമയമെടുത്ത് പല്ലു തേക്കാന്‍ ശ്രദ്ധിക്കുക.

പഴച്ചാറുകള്‍ അധികം വേണ്ട

പഴച്ചാറുകള്‍ അധികം വേണ്ട

അധികം പഴച്ചാറുകള്‍ ഉപയോഗിക്കുന്നത് പല്ലിന് നല്ലതല്ല. അതുകൊണ്ടു തന്നെ പഴച്ചാറിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക.

ചോക്ലേറ്റ് വേണ്ട

ചോക്ലേറ്റ് വേണ്ട

ചോക്ലേറ്റിന്റെ ഉപയോഗം കഴിവതും കുറയ്ക്കുക. അത് പല്ലില്‍ അണുബാധ വരുത്താന്‍ കാരണമാകും.

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. അല്ലാത്ത പക്ഷം അത് പല്ലിനേയും ആരോഗ്യത്തേയും നശിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

മധുരം കുറയ്ക്കുക

മധുരം കുറയ്ക്കുക

അധികം മധുരമില്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. മധുരം കഴിക്കുകയാണെങ്കിലും കഴിച്ചതിനു ശേഷം നന്നായി വായ കഴുകുക.

English summary

Tips For Proper Teeth And Gum Care

You have so many reason to keep your teeth and gums healthy. Avoiding toothaches and discomfort.