For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇളനീര്‍ കുടിയ്ക്കാനും കാരണമുണ്ട്

|

ഇളനീര്‍ ഇഷ്ടമില്ലാത്തവരാരും ഉണ്ടാവില്ല. കേരളത്തിലുള്ളവര്‍ മാത്രമല്ല ഇളനീരിന്റെ ഇഷ്ടക്കാര്‍. ദാഹത്തിനും ആരോഗ്യത്തിനും ഏറ്റവും നല്ലതാണ് ഇളനീര്‍ എന്നതാണ് സത്യം. ഇളനീര്‍ കൊണ്ടു തരുന്ന ആരോഗ്യം നമ്മുടെ ഊര്‍ജ്ജത്തിന്റെ അളവ് മാത്രമല്ല വര്‍ദ്ധിപ്പിക്കുക, നമുക്ക് മാനസികമായും ഉന്‍മേഷം നല്‍കുന്നു.

ഡയറ്റില്‍ പെട്ടന്ന് മാറ്റം വരുത്താമോ?

വിദേശിയായാലും സ്വദേശിയായാലും ഇളനീര്‍ വിട്ടൊരു കളിയില്ല. പ്രായഭേദമന്യേ എല്ലാവരും ഇളനീരിന്റെ ഇഷ്ടക്കാരാണെന്നതും പ്രത്യേകതയാണ്. ദിവസവും ഇളനീര്‍ കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

എന്നും ഇളനീര്‍ കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തില്‍ ഉണ്ടാവുന്ന ബാക്ടീരിയയയെ ചെറുക്കുന്നതിനും മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇളനീര്‍ കുടിയ്ക്കുന്നത് നല്ലതാണ്.

ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്നു

ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്നു

ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്നതിന് ഇളനീര്‍ ദിവസവും കുടിയ്ക്കുന്നത് നല്ലതാണ്. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു.

ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നു

ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നു

ശരീരത്തിലുണ്ടാവുന്ന മാലിന്യങ്ങളെ പുറന്തള്ളുന്നതിന് ഇളനീര്‍ ശീലമാക്കുന്നതിന് സാധിയ്ക്കും. മാത്രമല്ല കിഡ്‌നി സ്റ്റോണ്‍ ചെറുക്കുന്നു. ഇത് കൂടുതല്‍ ഉന്‍മേഷവും ഉണര്‍വ്വും നല്‍കുന്നു.

ദഹന പ്രശ്‌നങ്ങളെ ചെറുക്കുന്നു

ദഹന പ്രശ്‌നങ്ങളെ ചെറുക്കുന്നു

ദഹന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതില്‍ ഇളനീരിനു കഴിയും. മാത്രമല്ല ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇളനീര്‍ കുടിയ്ക്കുന്നത് വയറിനുണ്ടാകുന്ന എല്ലാ അസ്വസ്ഥതകളേയും ചെറുക്കുന്നു.

അമിത വണ്ണം കുറയ്ക്കുന്നു

അമിത വണ്ണം കുറയ്ക്കുന്നു

അമിത വണ്ണം കുറയ്ക്കുന്നതിന് ഇളനീര്‍ സഹായിക്കുന്നു. ഇളനീര് കുടിയ്ക്കുന്നതിലൂടെ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയുകയും ഭക്ഷണം മിതമായ രീതിയില്‍ കഴിക്കുകയും ചെയ്യുന്നു. ഇത് അമിത വണ്ണത്തെ കുറയ്ക്കുന്നു.

തലവേദനയ്ക്കും പരിഹാരം

തലവേദനയ്ക്കും പരിഹാരം

തലവേദന ഇല്ലാതാക്കുന്നതില്‍ ഇളനീര്‍ വഹിക്കുന്ന പങ്ക് അത്ഭുതാവഹമാണ്. ഇത് ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് തടയുന്നു.

ചര്‍മ്മ പ്രശ്‌നങ്ങളെ തടയുന്നു

ചര്‍മ്മ പ്രശ്‌നങ്ങളെ തടയുന്നു

ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനെ ഇളനീര്‍ തടയുന്നു. ദിവസവും ഇളനീര്‍ കുടിയ്ക്കുന്നതും ഇളനീരു കൊണ്ട് മുഖം കഴുകുന്നതും വളരെ നല്ലതാണ്.

ചെറുപ്പം തോന്നിക്കുന്നു

ചെറുപ്പം തോന്നിക്കുന്നു

ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ഇളനീര്‍. മാത്രമല്ല പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും ഇളനീര്‍ സഹായിക്കുന്നു.

English summary

This Is What Will Happen When You Drink Tender Coconut Water For A Week

This is what will happen when you drink coconut water for a week. Here are some benefits of drinking coconut water.
Story first published: Monday, October 26, 2015, 9:58 [IST]
X
Desktop Bottom Promotion