For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ശ്വാസം പറയാന്‍ ശ്രമിയ്ക്കുന്നത്...

|

ശ്വാസോച്ഛാസം ജീവജാലകളുടെ പ്രാണനാണ്. ഇതില്ലാതെ മനുഷ്യനാണെങ്കിലും മൃഗത്തിനാണെങ്കിലും ജീവിയ്ക്കാനാവില്ല.

നിങ്ങളുടെ ശ്വാസം നിങ്ങളുടെ ആരോഗ്യനിലയെപ്പറ്റിയുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്. ശ്വാസത്തിന്റെ ഗന്ധം, അതായത് ദുര്‍ഗന്ധം അടിസ്ഥാനപ്പെടുത്തി പല അസുഖങ്ങളും നമുക്ക് ഗണിച്ചെടുക്കാം. നടുവേദനയുള്ളവര്‍ ശ്രദ്ധിക്കുക..

നിങ്ങളുടെ ശ്വാസം നിങ്ങളുടെ ആരോഗ്യനിലയെപ്പറ്റി എന്തു പറയുന്നുവെന്നു നോക്കൂ,

ടോണ്‍സിലൈറ്റിസ്

ടോണ്‍സിലൈറ്റിസ്

നിങ്ങളുടെ ശ്വാസത്തിന് ചീഞ്ഞ മാംസഗന്ധമാണെങ്കില്‍ ഇത് ടോണ്‍സിലൈറ്റിസ് പ്രശ്‌നം കാരണമാകാം. ഈ പ്രശ്‌നമുണ്ടാകുമ്പോള്‍ വായിലെ ബാക്ടീരിയയ്ക്ക് കെമിക്കലുകളെ കണങ്ങളാക്കി മാറ്റാന്‍ സാധിയ്ക്കാതെ വരുന്നു. ഇത് സള്‍ഫര്‍ ഉല്‍പാദിപ്പിയ്ക്കുന്ന ബാക്ടീരികള്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇട വരുത്തും. ശ്വാസത്തിന് ദുര്‍ഗന്ധമുണ്ടാകും.

കിഡ്‌നി

കിഡ്‌നി

ശ്വാസത്തിന് മീന്‍ ഗന്ധമാണെങ്കില്‍ കിഡ്‌നി പ്രശ്‌നങ്ങളാകാം കാരണം. കിഡ്‌നി വേണ്ട വിധത്തില്‍ പ്രവര്‍ത്തിയക്കാതിരിയ്ക്കുമ്പോള്‍ നൈട്രജന്‍ ഉല്‍പാദനം അധികമാകുന്നു. ഇൗ നൈട്രജനാണ് മീന്‍ ഗന്ധത്തിന് ഇട വരുത്തുന്നത്.

ടൈപ്പ് 2 പ്രമേഹം

ടൈപ്പ് 2 പ്രമേഹം

ശ്വാസത്തിന് അമോണിയയുടെ ഗന്ധമാണെങ്കില്‍ ഇത് ടൈപ്പ് 2 പ്രമേഹം കാരണണാകാം. ഇന്‍സുലിന്‍ കുറവു കാരണം ശരീരത്തിലെ ഷുഗര്‍ ഊര്‍ജമായി മാറുന്നില്ല. കൊഴുപ്പ് ചെറിയ കണങ്ങളായി മാറുന്നു. ഇത് കെറ്റോണ്‍സ് എന്നറിയപ്പെടുന്ന വേസ്റ്റ് ഉല്‍പാദിപ്പിയ്ക്കുന്നു. ഇതാണ് ശ്വാസത്തിന് അമോണിയയുടെ ഗന്ധം വരാന്‍ കാരണം.

സൈനസ്

സൈനസ്

സൈനസ് പ്രശ്‌നങ്ങളുള്ളവരുടെ ശ്വാസത്തിന് പാറ്റഗുളികകളുടെ മണം വരുന്നത് സാധാരണമാണ്. ഇത്തരം അവസ്ഥയില്‍ വേണ്ട രീതിയില്‍ ശ്വാസോച്ഛാസം നടത്താനാവാത്തത് പ്രോട്ടീന്‍ വിഘടനം തടസപ്പെടുത്തുന്നു. ഇത് ഇത്തരം ഗന്ധത്തിന് കാരണവുമാകുന്നു.

ഭക്ഷണക്രമം

ഭക്ഷണക്രമം

കേടായ പാല്‍ മണമാണ് ശ്വാസത്തിനെങ്കില്‍ ഭക്ഷണക്രമം കാരണമാകാം. കൂടുതല്‍ പ്രോട്ടീന്‍ കഴിയ്ക്കുകയും കാര്‍ബോഹൈഡ്രേറ്റ് കഴിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നത് ഇത്തരം അവസ്ഥയുണ്ടാക്കും. ചില ഘട്ടങ്ങളില്‍ പ്രമേഹവും ഇത്തരം അവസ്ഥയ്ക്ക് ഇട വരുത്തും.

മോണ, ദന്തരോഗങ്ങള്‍

മോണ, ദന്തരോഗങ്ങള്‍

വിസര്‍ജ്യഗന്ധമാണ് ശ്വാസത്തിനെങ്കില്‍ മോണ, ദന്തരോഗങ്ങള്‍ കാരണമാകാം. മോണകളുടെ ആരോഗ്യം കാക്കുകയാണ് ഇതിനുള്ള വഴി.

സെറോസ്‌റ്റോമിയ

സെറോസ്‌റ്റോമിയ

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ശ്വാസത്തിന് ദുര്‍ഗന്ധം സാധാരണമാണ്.ബ്രഷ് ചെയ്താല്‍ സാധാരണ ഗതിയില്‍ ഈ പ്രശ്‌നം മാറാറുണ്ട്. എന്നാല്‍ സെറോസ്‌റ്റോമിയ എന്ന അവസ്ഥയുള്ളവരില്‍, അതായത് വരണ്ട വായയുള്ളവരില്‍ ഈ പ്രശ്‌നമുണ്ടാകാറുണ്ട്. വേണ്ട വിധത്തില്‍ ഉമിനീര് ഉല്‍പാദിപ്പിയ്ക്കപ്പെടാത്തതാണ് ഇതിന് കാരണം. ഇതു കാരണം ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകള്‍ വളരുന്നു.

English summary

Things Your Breath Is Trying To Tell You

Not-so-minty-fresh breath? It's most likely down to something you ate or because you haven't brushed your teeth properly, you'd think.
Story first published: Tuesday, March 31, 2015, 10:21 [IST]
X
Desktop Bottom Promotion