മൈഗ്രേന് ചില അസാധാരണ കാരണങ്ങള്‍

Posted By:
Subscribe to Boldsky

തലവേദനകള്‍ പലതരമുണ്ട്. ഇതിലൊന്നാണ് മൈഗ്രേന്‍. സഹിയ്ക്കാന്‍ പ്രയാസമുള്ള തലവേദനയെന്നു വേണമെങ്കില്‍ പറയാം. തലച്ചോറിലെ രക്തധമനികള്‍ വികസിയ്ക്കുന്നതും നെര്‍വ് ഫൈബറുകളില്‍ നിന്നുള്ള കെമിക്കലുകള്‍ ഈ രക്തധമനിയ്ക്കു ചുറ്റും പരക്കുന്നതുമാണ് ഇതിനു കാരണം.

മൈഗ്രേന് കാരണങ്ങള്‍ പലതുണ്ട്. എന്നാല്‍ ചില അദ്ഭുതപ്പെടുത്തുന്ന കാരണങ്ങളുമുണ്ട്. ഇവയെന്തൊക്കെയന്നു നോക്കൂ,

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ്, പ്രത്യേകിച്ചു ജോലിയിലെ സ്‌ട്രെസ് മൈഗ്രേനുള്ള ഒരു കാരണമാണ്.

കടുത്ത ചൂട്, മഞ്ഞ് തു

കടുത്ത ചൂട്, മഞ്ഞ് തു

കടുത്ത ചൂട്, മഞ്ഞ് തുടങ്ങിയവ ചിലപ്പോള്‍ മൈഗ്രേന് കാരണമാകാറുണ്ട്.

കാപ്പി

കാപ്പി

കാപ്പി കുടി ശീലമാക്കിയവര്‍ ഇത് നിര്‍ത്തുന്നത് മൈഗ്രേനുള്ള ഒരു പ്രധാന കാരണമാണ്. കൂടുതല്‍ കാപ്പി കുടിയ്ക്കുന്നവര്‍ ഇത് കുറയ്ക്കുന്നതും മൈഗ്രേന്‍ കാരണമാകാറുണ്ട്.

ഒന്നും കഴിയ്ക്കാതിരിയ്ക്കുന്നത്

ഒന്നും കഴിയ്ക്കാതിരിയ്ക്കുന്നത്

ഒന്നും കഴിയ്ക്കാതിരിയ്ക്കുന്നത്, ഇത് ശീലമില്ലാത്തവര്‍ പ്രത്യേകിച്ചും, മൈഗ്രേന്‍ കാരണമാകും.

കൂടുതല്‍ നേരം കിടന്നുറങ്ങുന്നത്

കൂടുതല്‍ നേരം കിടന്നുറങ്ങുന്നത്

പെട്ടെന്നൊരു ദിവസം കൂടുതല്‍ നേരം കിടന്നുറങ്ങുന്നത്, പ്രത്യേകിച്ച് ഒന്‍പതു മണിക്കൂറോ അതില്‍ കൂടുതലോ ഉറങ്ങുന്നതും മൈഗ്രേന്‍ കാരണമായേക്കാം.

കൂടുതല്‍ മധുരം

കൂടുതല്‍ മധുരം

കൂടുതല്‍ മധുരം, പാസ്ത തുടങ്ങിയവ കഴിയ്ക്കുന്നത് ചിലപ്പോള്‍ മൈഗ്രേന്‍ വരുത്തും. കാരണം ഇങ്ങനെ ചെയ്യുമ്പോള്‍ ഷുഗര്‍ അപചയം നടക്കാന്‍ ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് ക്രമാതീതമായി കുറയാന്‍ ഇട വരുത്തും. ഇത് മൈഗ്രേന്‍ കാരണമാവുകയും ചെയ്യും. ഹൈപ്പോഗ്ലൈസീമിയ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഉറക്കെയുള്ള പാട്

ഉറക്കെയുള്ള പാട്

ഉറക്കെയുള്ള പാട്ട്, ഇതുപോലെയുള്ള ബഹളങ്ങള്‍ എന്നിവയാണ് ചിലര്‍ക്ക് മൈഗ്രേനുള്ള കാരണങ്ങളാകാറ്.

Read more about: migrane
English summary

Surprising Reasons For Migraine

Migraine is often preceded or accompanied by sensory warning signs such as flashes of light, blind spots, tingling in the arms and legs, nausea, vomiting and increased sensitivity to light and sound.
Subscribe Newsletter