For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്യാസ്ട്രബിള്‍ മാറ്റാന്‍ എളുപ്പവഴികള്‍

By Sruthi K M
|

എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഗ്യാസ്ട്രബിള്‍. തിരക്കു പിടിച്ച ജീവിതവും കൃത്യതയില്ലാത്ത ഭക്ഷണരീതിയുമാണ് ഗ്യാസ്ട്രബിളിന് പ്രധാനകാരണം. നെഞ്ചെരിച്ചല്‍, വയറുവേദന, ഏമ്പക്കം, അസ്വസ്ഥത എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ചില ഭക്ഷണങ്ങളും ഗ്യാസ്ട്രബിളിന് കാരണമാകുന്നുണ്ട്.

വ്യായാമക്കുറവും ഗ്യാസ്ട്രബിളിനുള്ള മറ്റൊരു കാരണമാണ്. ഒരു സ്ഥലത്ത് തന്നെ തുടര്‍ച്ചയായി ഇരിക്കുന്നതും ഗ്യാസിനുള്ള കാരണമാണെന്നാണ് പറയുന്നത്. ശരിയായ രീതിയില്‍ ആഹാരം കഴിക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഗ്യാസ് ഉണ്ടാക്കുകയും ചെയ്യും.

<strong>ചതകുപ്പയുടെ ആരോഗ്യഗുണങ്ങള്‍ പലത്</strong>ചതകുപ്പയുടെ ആരോഗ്യഗുണങ്ങള്‍ പലത്

ഗ്യാസ്ട്രബിള്‍ നിങ്ങളുടെ ഒരു ദിവസം തന്നെ നശിപ്പിക്കുന്നുണ്ടോ? ജീവിതശൈലി അല്‍പം ഒന്നു ശ്രദ്ധിച്ചാല്‍ ഗ്യാസ്്ട്രബിള്‍ മാറ്റാന്‍ സാധിക്കും. ചില എളുപ്പവഴികള്‍ പറഞ്ഞുതരാം..

പാലും,വെളുത്തുള്ളിയും

പാലും,വെളുത്തുള്ളിയും

പാലില്‍ വെളുത്തുള്ളി ചതച്ചിട്ട് ചൂടാക്കി രാത്രി കിടക്കുന്നതിനുമുന്‍പ് ദിവസവും കുടിക്കുന്നത് ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.

കരിങ്ങാലി

കരിങ്ങാലി

കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് ചൂടാക്കിയ വെള്ളം ആഹാരത്തിനുശേഷം കുടിക്കുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല.

ചുക്കും കുരുമുളകും

ചുക്കും കുരുമുളകും

തിപ്പലി,ചുക്ക്,കുരുമുളക് എന്നിവ പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകാളാക്കി എടുക്കുക. ഇത് ദിവസവും കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കും.

മോരും ജീരകവും

മോരും ജീരകവും

പുളിച്ചമോരില്‍ ജീരകം അരച്ച് കലക്കി കുടിക്കുക. നിങ്ങളുടെ എല്ലാ അസ്വസ്ഥതകളും മാറി കിട്ടും.

ഇഞ്ചിയും ഉപ്പും

ഇഞ്ചിയും ഉപ്പും

ഇഞ്ചിയും ഉപ്പും ചേര്‍ത്ത് അരയ്ക്കുക. അതിന്റെ നീര് പിഴിഞ്ഞെടുത്ത് അല്‍പം കഴിക്കുക.

മാവിന്റെ തളിര്‍

മാവിന്റെ തളിര്‍

അഞ്ച് ഗ്രാം വീതം മാവിന്റെ തളിര്‍, ചുക്ക്, വെളുത്തുള്ളി എന്നിവയെടുത്ത് കക്ഷായം വച്ച് കഴിക്കുക.

കറുവാപ്പട്ട

കറുവാപ്പട്ട

ഒരു ഗ്രാം കറുവാപ്പട്ട വെള്ളത്തില്‍ കലക്കി കുടിച്ചാലും ഗ്യാസ്ട്രബിള്‍ മാറ്റാം.

ഗ്രാമ്പൂ,പെരുഞ്ചീരകം,ഏലയ്ക്ക

ഗ്രാമ്പൂ,പെരുഞ്ചീരകം,ഏലയ്ക്ക

ഒരു എളുപ്പ വഴിയാണിത്. ഗ്രാമ്പൂ,പെരുഞ്ചീരകം,ഏലയ്ക്ക എന്നിവ വായിലിട്ട് ചവയ്ക്കുന്നതും ഗ്യാസ്ട്രബിള്‍ ഒഴിവാക്കാനുള്ള മാര്‍ഗമാണ്.

കട്ടന്‍ചായ

കട്ടന്‍ചായ

കട്ടന്‍ചായ കുടിക്കുന്നതും, ചൂടുവെള്ളം കുടിക്കുന്നതും ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

അല്‍പ്പനേരം നടക്കുന്നത്

അല്‍പ്പനേരം നടക്കുന്നത്

ഭക്ഷണം കഴിച്ച് അല്‍പ്പനേരം നടക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള പ്രധാന വഴിയാണ്.

English summary

home remedies to cure gas trouble

Are you embarrassed by gas problems? Explained below are, some of the causes that result in gastric trouble and simple home remedies
X
Desktop Bottom Promotion