Just In
- 2 hrs ago
സുഖസൗകര്യങ്ങളില് വര്ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- 10 hrs ago
പ്രശ്നങ്ങള് വിട്ടുമാറുന്നില്ലേ; അടുക്കളയില് നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- 12 hrs ago
വേറൊരു എണ്ണയും ഫലം നല്കിയില്ലെങ്കിലും ബദാം ഓയില് സൂപ്പറാണ്
- 13 hrs ago
ചരിത്രമായി പ്രീത് ചാന്ദി: ദക്ഷിണാര്ദ്ധ ഗോളത്തില് കൂടുതല് ദുരം സഞ്ചരിച്ച വനിത
Don't Miss
- Sports
ഇവര്ക്കു വഴങ്ങുക ഏകദിനം മാത്രം, എന്തിന് ടി20 ടീമില്? ഇന്ത്യന് യുവതാരങ്ങളെ അറിയാം
- Automobiles
ശുക്രനാണ് അടിച്ചിരിക്കുന്നത്; പോർഷെ ഇന്ത്യക്ക് ഇത് നല്ല കാലം
- News
'കശ്മീരിൽ രാഹുല് ഗാന്ധിക്ക് ദേശീയ പതാക ഉയര്ത്താന് സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
മധുരക്കിഴങ്ങെന്ന അത്ഭുതക്കിഴങ്ങ്
മധുരക്കിഴങ്ങ് നമ്മുടെ നാട്ടില് സുലഭമായി ലഭിക്കുന്ന ഒന്നാണ്. എന്നാല് പലര്ക്കും ഇതിനെ ഒരു വിലയും ഇല്ലെന്നതാണ് സത്യം. നിരവധി ആരോഗ്യഗുണങ്ങളാല് സമ്പുഷ്ടമാണ് മധുരക്കിഴങ്ങ്. പലരും അല്പം കൂടി സ്നേഹത്തോടെ ചക്കരക്കിഴങ്ങെന്നും വിളിക്കുന്നു.
പൈനാപ്പിളിലുണ്ട് മഹാമാരിക്ക് പ്രതിവിധി
മണ്ണിനടിയില് ഉണ്ടാവുന്നതിനാല് അധികം മാലന്യങ്ങളൊന്നും ഇതിനെ ബാധിക്കില്ലെന്നതാണ് സത്യം. വിറ്റാമിന് എ 1730 ഗ്രാം ആണ് അടങ്ങിയിട്ടുള്ളത്. മധുരക്കിഴങ്ങ് നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അധികം പണിപ്പെടാതെ തന്നെ പാചകം ചെയ്യാം എന്നതും മധുരക്കിഴങ്ങിന്റെ പ്രിയം കൂട്ടുന്നു.

പോഷകങ്ങളാല് സമ്പുഷ്ടം
നിരവധി പോഷകങ്ങളാല് സമ്പുഷ്ടമാണ് മധുരക്കിഴങ്ങ്. വൈറ്റമിന് എയുടെ അളവ് വളരെ കൂടുതലാണ്. കുട്ടികള്ക്ക് സ്ഥിരമായി കൊടുത്താല് ശരീര വളര്ച്ചയെ സഹായിക്കുമെന്നതും പ്രത്യേകതയാണ്.

മധുരമെങ്കിലും പ്രമേഹമില്ല
പേരില് മധുരക്കിഴങ്ങ് എന്നാണെങ്കിലും പ്രമേഹത്തെ തടയുന്നതില് ഫലപ്രദമാണ്. രക്തത്തിലെ ഇന്സുലിന്റെ തോത് കുറയ്ക്കുന്നതിനും പ്രമേഹം നോര്മലാക്കുന്നതിനും മധുരക്കിഴങ്ങിനു കഴിയും.

ആര്ത്രൈറ്റിസിനെ ചെറുക്കുന്നു
ആര്ത്രൈറ്റിസിനെ തടയുന്നതില് മധുരക്കിഴങ്ങിനു പ്രത്യേക പങ്കാണുള്ളത്. ഇത് കഴിക്കുന്നതും മധുരക്കിഴങ്ങ് വേവിച്ച വെള്ളം ഉപയോഗിച്ച് കാലില് തടവുന്നതും എല്ലാം ആര്ത്രൈറ്റിസിന് പരിഹാരമാണ്.

ക്യാന്സറിനും പരിഹാരം
നമ്മള് നിനച്ചിരിക്കാത്ത പല വസ്തുക്കളുമായിരിക്കും പല മാരക അസുഖങ്ങള്ക്കും പരിഹാരം തരുന്നത്. മധുരക്കിഴങ്ങ് അത്തരത്തില് പെട്ട ഒരു ഭക്ഷ്യ വസ്തുവാണ്. ഇത് പ്രോസ്റ്റേറ്റ് ക്യാന്സറിനെയും ചെറുക്കുന്നു.

കാഴ്ച ശക്തി വര്ദ്ധിപ്പിക്കുന്നു
കാഴ്ച ശക്തി വര്ദ്ധിപ്പിക്കുന്നതില് മധുരക്കിഴങ്ങിന് പ്രത്യേക പങ്കാണുള്ളത്. ഇതിലടങ്ങിയിട്ടുള്ള ഉയര്ന്ന തോതിലുള്ള ബീറ്റാ കരോട്ടിന് കാഴ്ചശക്തിയെ സഹായിക്കുന്നു.

രക്തം വര്ദ്ധിപ്പിക്കുന്നു
രക്തക്കുറവുള്ളവര്ക്ക് കഴിക്കാന് പറ്റിയ ഭക്ഷ്യവസ്തുവാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ രക്തത്തിലെ ഓക്സിജന്റെ അളവും വര്ദ്ധിക്കുന്നു.

ഹൃദയ സ്പന്ദനത്തെ ത്വരിതഗതിയിലാക്കുന്നു
ഹൃദയ സ്പന്ദനം ത്വരിത ഗതിയിലാക്കുന്നതിനും മധുരക്കിഴങ്ങിനു കഴിയുന്നു. മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കുന്നതിനും ഈ അത്ഭുത കിഴങ്ങിനു കഴിയും.

മാനസിക സമ്മര്ദ്ദം കുറയ്ക്കുന്നു
ഇന്നത്തെ ജീവിത ശൈലിയില് മാനസിക സമ്മര്ദ്ദം ഏറ്റവും കൂടുതല് അനുഭവിയ്ക്കുന്നത് ചെറുപ്പക്കാരാണ്. അതുകൊണ്ടു തന്നെ ഇത്തരക്കാര്ക്ക് മധുരക്കിഴങ്ങ് നല്ലൊരു ആശ്വാസമാണ്.

എല്ലുകള്ക്ക് ബലം നല്കുന്നു
എല്ലുകള്ക്കും മസിലുകള്ക്കും ബലം നല്കുന്നതിന് മധുരക്കിഴങ്ങിലെ വിറ്റാമിന് ഡി സഹായിക്കുന്നു. മാത്രമല്ല ഇത് രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പ്രായാധിക്യത്തെ ചെറുക്കുന്നു
പ്രായമാകുമ്പോഴുണ്ടാകുന്ന പല പ്രശ്നങ്ങളേയും മധുരക്കിഴങ്ങ് ഇല്ലാതാക്കുന്നു. മാത്രമല്ല ചെറുപ്പത്തില് തന്നെ പ്രായമാകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ ഇതില്ലാതാക്കുന്നു.