ഉദരരോഗങ്ങള്‍ക്ക് ചില ഒറ്റമൂലികള്‍

Posted By:
Subscribe to Boldsky

ഉദരസംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും പ്രധാന കാരണങ്ങളില്‍ ഒന്ന് ദഹനക്കേടാണ്. നിങ്ങള്‍ കഴിക്കുന്ന ആഹാരം ശരിയായ രീതിയില്‍ ദഹിക്കുകയാണെങ്കില്‍ ഉദരരോഗങ്ങള്‍ നിങ്ങളെ അലട്ടില്ല. ആഹാരം നന്നായി ചവച്ചരച്ച് കഴിക്കാനാണ് ആദ്യം പടിക്കേണ്ടത്. അങ്ങനെ കഴിച്ചാല്‍ മാത്രമേ നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറല്‍സും ലഭിക്കുകയുള്ളൂ.

ഗ്യാസ്ട്രബിള്‍ മാറ്റാന്‍ എളുപ്പവഴികള്‍

സാവധാനം നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കുന്ന ഒരാള്‍ക്ക് ഗ്യാസ് ട്രബിള്‍, ദഹനക്കേട്, അസിഡിറ്റി, വയറു വേദന തുടങ്ങിയ രോഗങ്ങളൊന്നും ഉണ്ടാകില്ല. ദഹനത്തിനും ഉദരരോഗങ്ങള്‍ക്കുമുള്ള ചില ആയുര്‍വ്വേദ ഒറ്റമൂലികള്‍ പറഞ്ഞുതരാം...

ദഹനം എളുപ്പമാക്കാന്‍

ദഹനം എളുപ്പമാക്കാന്‍

ദഹനം എളുപ്പമാക്കാന്‍ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.

ഗ്യാസ് ട്രബിള്‍ മാറ്റാന്‍

ഗ്യാസ് ട്രബിള്‍ മാറ്റാന്‍

മൂന്ന് വെളുത്തുള്ളി ചതച്ച് ഒരു ഗ്ലാസ് പാലിലിട്ട് വെള്ളം ഒഴിച്ച് തിളപ്പിച്ച് അല്പം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.

വയറുവേദനയ്ക്ക്

വയറുവേദനയ്ക്ക്

കുറച്ച് പഞ്ചസാരയെടുത്ത് വറുത്ത് കറുപ്പ് നിറമാകുമ്പോള്‍ വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ വയറുവേദനയക്ക് ആശ്വാസമുണ്ടാകും.

വയറുവേദനയ്ക്ക്

വയറുവേദനയ്ക്ക്

പച്ച ഇഞ്ചി ചതച്ച് പിഴിഞ്ഞ് നീരെടുത്ത് അതില്‍ നുള്ള് ഉപ്പും ഒരു കാന്താരിമുളകും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക.

വയറുവേദനയ്ക്ക്

വയറുവേദനയ്ക്ക്

ചെറിയസ്പൂണ്‍ അയമോദകം ഒന്നര ലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ച് ഇടയ്ക്കിടെ കുടിച്ചാലും വയറുവേദന പോകും.

വയറുവേദനയ്ക്ക്

വയറുവേദനയ്ക്ക്

കൃഷ്ണതുളസിയില പിഴിഞ്ഞ നീര് കുടിച്ചാലും വയറുവേദന ശമിക്കും.

വയറിളക്കം

വയറിളക്കം

ജാതിക്ക അരച്ചത് ചെറിയ സ്പൂണും തേനും ചേര്‍ത്ത് കഴിച്ചാല്‍ വയറിളക്കം പെട്ടെന്ന് സുഖപ്പെടും.

ദഹനക്കേട്

ദഹനക്കേട്

ഇഞ്ചിയും വെളുത്തുള്ളിയും നന്നായി ചവച്ചു കഴിച്ചാല്‍ ദഹനക്കേട് മാറി കിട്ടും.

ദഹനം

ദഹനം

ഇഞ്ചി ഉപ്പ് ചേര്‍ത്ത് ചവച്ചു കഴിച്ചാല്‍ പെട്ടെന്ന് ദഹനം നടക്കും.

ഗ്യാസ് ട്രബിള്‍

ഗ്യാസ് ട്രബിള്‍

വെളുത്തുള്ളി നാലോ അഞ്ചോ അല്ലി ചുട്ടു തിന്നാല്‍ ഗ്യാസ് ട്രബിള്‍ മാറും.

ദഹനശക്തി

ദഹനശക്തി

കുമ്പളങ്ങാ നീരോ മാതളനാരങ്ങ നീരോ ഒരു ഗ്ലാസ് വെറും വയറ്റില്‍ കഴിച്ചാല്‍ ദഹനശക്തി ലഭിക്കും.

English summary

how to maintain good digestive health and avoid intestinal disorders

When you have indigestion or another digestive problem, you want to avoid foods that are hard to digest. these ayurveda ways to prevent intestinal disorders.
Story first published: Tuesday, May 5, 2015, 9:29 [IST]