ചൂടാക്കിയാല്‍ വിഷമയമാകും ഭക്ഷണം

Posted By:
Subscribe to Boldsky

പല ഭക്ഷണങ്ങള്‍ക്കും നമ്മളെ മാത്രമല്ല നമ്മുടെ കുടുംബത്തെ വരെ ശിഥിലമാക്കാനുള്ള കഴിവുണ്ട്. ഇത് സത്യമാണ് കാരണം കുടുംബത്തിന്റെ ആരോഗ്യ കാര്യത്തില്‍ അത്രയധികം ശ്രദ്ധിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഭക്ഷണ കാര്യത്തിലും അല്‍പം ശ്രദ്ധയാവാം.

പല ഭക്ഷണങ്ങളും നാം ഉണ്ടാക്കിയാല്‍ ബാക്കി വരുന്നു. അത് നേരെ നമ്മള്‍ ഫ്രിഡ്ജില്‍ വെയ്ക്കുന്നു, അടുത്ത ദിവസം ഇതേ ഭക്ഷണം ചൂടാക്കി കഴിക്കുന്നു. എന്നാല്‍ ഇതില്‍ നിങ്ങളറിയാതെ പോകുന്ന ഒരു സംഗതിയുണ്ട്. പല ഭക്ഷണങ്ങളും ചൂടാക്കാന്‍ പാടില്ലാത്തതാണ്. ഇത്തരത്തില്‍ ചൂടാക്കിയാല്‍ അത് വിഷമായി മാറുമെന്നതാണ് സത്യം. മള്‍ട്ടി വിറ്റാമിനുകള്‍ക്ക് പകരം നില്‍ക്കും ഭക്ഷണങ്ങള്

നമ്മള്‍ സ്ഥിരം കഴിക്കുന്ന പല ഭക്ഷണങ്ങളും ഈ ലിസ്റ്റില്‍ വരുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ലാത്തതെന്നു നോക്കാം.

 ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും ബാക്കി വരുന്ന ഉരുളക്കിഴങ്ങ് ചേര്‍ത്ത ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നത് വിഷം കഴിക്കുന്നതിനു തുല്യമാണ്.

ചോറ്

ചോറ്

പണ്ട് പലരും പഴങ്കഞ്ഞി കഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ജീവിത സാഹചര്യം മാറിയപ്പോള്‍ പലര്‍ക്കും പഴങ്കഞ്ഞി കഴിക്കാന്‍ ബുദ്ധിമുട്ടായി എന്നതാണ് സത്യം. പക്ഷേ ഒരു ദിവസം ബാക്കി വരുന്ന ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍ അത് ഡയറിയ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും. കുട്ടികളെയാണ് ഇത് പെട്ടെന്ന് പിടികൂടുക എന്നതും യാഥാര്‍ത്ഥ്യം.

സെലറി

സെലറി

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ അധികം ഉപയോഗിക്കില്ല സെലറി. എന്നാല്‍ നഗരജീവിതത്തില്‍ പലരും ഉപയോഗിക്കുന്ന ഒന്നാണിത്. സെലറി ഉപയോഗിച്ച സൂപ്പുകളെല്ലാം തന്നെ ഉണ്ടാക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ സെലറി ഉള്ള ഭക്ഷണം വീണ്ടും ചൂടാക്കുമ്പോള്‍ അത് വിഷമയമാവുകയാണെന്നതാണ് സത്യം.

കൂണ്‍

കൂണ്‍

കൂണ്‍ പാചകം ചെയ്ത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ കഴിക്കണം എന്നാണ് ശാസ്ത്രം. എന്നാല്‍ പലപ്പോഴായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകും. മാത്രമല്ല ഒരിക്കലും ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണ പദാര്‍ത്ഥം കൂടിയാണ് കൂണ്‍.

ചീര

ചീര

ചീര ഇത്തരത്തില്‍ പഴയത് ചൂടാക്കിക്കഴിക്കാന്‍ പാടില്ലാത്തതാണ്. കാരണം ചീരയില്‍ ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് വീണ്ടും ചൂടാക്കുമ്പോള്‍ ശരീരത്തിന് ദോഷകരമാകുന്ന വസ്തുവായി മാറും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ചിക്കന്‍

ചിക്കന്‍

ചിക്കന്‍ മാത്രമല്ല മാംസാഹാരങ്ങളൊന്നും തന്നെ പിറ്റേ ദിവസം ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. ഇതിലെ പോഷകങ്ങളില്‍ വരുന്ന ദോഷകരമായ മാറ്റം നമ്മുടെ ശരീരത്തില്‍ വിഷാംശം കഴിക്കുന്നതിനു തുല്യമായ അവസ്ഥയാണ് ഉണ്ടാക്കുക.

എണ്ണ

എണ്ണ

ഒരു തവണ പാചകത്തിനുപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നം ക്യാന്‍സര്‍, ഹാര്‍ട്ട് അറ്റാക്ക് തുടങ്ങിയവയില്‍ വരെ എത്താം. എന്നാല്‍ എത്ര ആരോഗ്യപ്രശ്‌നങ്ങളുണ്ടായാലും ഇത് തന്നെയാണ് നമ്മള്‍ ചെയ്യുന്നതെന്നതാണ് സത്യം.

മുട്ട

മുട്ട

പുഴുങ്ങിയ മുട്ടയാണ് നമ്മള്‍ ഇത്തരത്തില്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്നത്. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശനത്തിന് അറുതിയുണ്ടാവില്ല എന്നതാണ് കാര്യം.

English summary

Never Reheat These 8 Foods And They Can kill Your Family

Reheating dinner is a way of life. Whether it's Friday night and you need to clean out your fridge, or you want to turn your leftovers from last night into a whole new meal, our microwaves are our handy kitchen companions.
Story first published: Thursday, November 5, 2015, 15:13 [IST]