ലിംഗത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്‌ക്കൂ

Posted By: Staff
Subscribe to Boldsky

പുരുഷന്മാര്‍ സെക്സിനെ സംബന്ധിച്ച് ഒരു പ്രധാന പൗരുഷ അടയാളമായി കണക്കാക്കുന്നതാണ് മികച്ച ഉദ്ധാരണ ശേഷിയുള്ള ലിംഗം. അവരെ സംബന്ധിച്ച് പങ്കാളിയുമായുള്ള സംതൃപ്തികരമായ ബന്ധത്തിന് ലിംഗത്തിന്‍റെ കരുത്ത് പ്രധാനപ്പെട്ടതാണ്. എന്നാല്‍ പല പുരുഷന്മാര്‍ക്കും ഇക്കാര്യത്തില്‍ ദുര്‍ബലതകള്‍ നേരിടേണ്ടതായി വരാം.

നിങ്ങള്‍ക്ക് ചില പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് തന്നെ ലിംഗത്തിന്‍റെ ബലം വര്‍ദ്ധിപ്പിക്കാം. അത്തരം ചില വഴികളിതാ.

പെല്‍വിക്, കെഗല്‍ വ്യായാമങ്ങള്‍

പെല്‍വിക്, കെഗല്‍ വ്യായാമങ്ങള്‍

ലിംഗത്തിന് കരുത്ത് പകരാന്‍ സഹായിക്കുന്ന ഒന്നാണ് ഇടുപ്പിന് ശക്തി പകരുന്ന വ്യായാമവും, കെഗല്‍ വ്യായാമവും. ഇവ പതിവായി ചെയ്യുന്നത് നിങ്ങളുടെ ലക്ഷ്യം സാധ്യമാക്കും.

ഭക്ഷണക്രമം

ഭക്ഷണക്രമം

ന്യൂട്രിയന്‍റുകളും, മിനറലുകളും, പ്രോട്ടീനും, കാല്‍സ്യവും നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുക. ലിംഗത്തിന് കരുത്ത് പകരാന്‍ സഹായിക്കുന്ന പല തരം ഭക്ഷണങ്ങളുണ്ട്. ചൂര മത്സ്യം, മുട്ട, കോര, കരള്‍, പാല്‍, പഴങ്ങള്‍ എന്നിവയും ബ്രൊക്കോളി, മധുരമുള്ള ഉരുളക്കിഴങ്ങ്, തക്കാളി, കാരറ്റ് തുടങ്ങിയ പച്ചക്കറികളും കഴിക്കുക. പതിവായി ഇവ കഴിക്കുന്നത് നിങ്ങള്‍ക്ക് മികച്ച ഫലം നല്കും.

സപ്ലിമെന്‍റുകള്‍

സപ്ലിമെന്‍റുകള്‍

പല സാഹചര്യങ്ങളിലും ഉപയോഗപ്പെടുത്താവുന്ന സപ്ലിമെന്‍റുകളും, മള്‍ട്ടിവിറ്റാമിനുകളും വിപണിയില്‍ ലഭ്യമാണ്. ഇവ ശരിയായ തോതില്‍ ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ക്ക് മികച്ച ഉദ്ധാരണം നേടിയെടുക്കാനാവും. ഏതാണ് അനുയോജ്യമായ ഉത്പന്നം, ഏത് അളവില്‍ കഴിക്കണം എന്നിവ മനസിലാക്കുന്നതിന് ഒരു പ്രൊഫഷണലിന്‍റെ സഹായം തേടുന്നത് മികച്ച ഫലം ലഭിക്കാന്‍ സഹായിക്കും.

ഔഷധങ്ങള്‍

ഔഷധങ്ങള്‍

വിവിധ ശാരീരിക പ്രശ്നങ്ങളിലും ലൈംഗിക തകരാറുകളിലും പരിഹാരത്തിനായി ഉപയോഗിക്കാവുന്ന വിപുലമായ ഒരു വിഭാഗമാണ് പ്രകൃതിദത്ത ഔഷധങ്ങള്‍. ലിംഗത്തിന് കരുത്ത് നേടാനും ഇത് സഹായിക്കും. ഗിംങ്കോ ബിലോബ, എപിമെഡിയം, ജിന്‍സെങ്ങ്, മാക തുടങ്ങിയവ അതിശയകരമായ ഔഷധഗുണങ്ങളുള്ളവയാണ്. മികച്ച ഫലം ലഭിക്കാന്‍ വിദഗ്ദനായ ഒരു ആയുര്‍വേദ ചികിത്സകനെ സമീപിക്കുക.

ഇഞ്ചി

ഇഞ്ചി

ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മികച്ച ഒരു ഔഷധമാണ് ഇഞ്ചി. പരമാവധി ഗുണം ലഭിക്കാന്‍ ദിവസത്തില്‍ പല തവണ ജിഞ്ചര്‍ ടീ കുടിക്കുകയോ, അല്ലെങ്കില്‍ ഇഞ്ചി ജ്യൂസ് കുടിക്കുകയോ ചെയ്യുക. ഇത് ലിംഗത്തിലേക്കുള്ള രക്ത പ്രവാഹം വര്‍ദ്ധിപ്പിക്കുകയും മികച്ച ഉദ്ധാരണം നല്കുകയും ചെയ്യും.

മസാജ്

മസാജ്

ഇതിന് പുറമേ ലിംഗത്തിന് കരുത്ത് നല്കുന്ന ചില ഓയിലുകളുണ്ട്. ഇത് ഉപയോഗിച്ച് മസാജ് ചെയ്യുക. അത്തരത്തിലുള്ള ചില ഓയിലുകളെയാണ് താഴെ പരിചയപ്പെടുത്തുന്നത്.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

വിറ്റാമിനുകള്‍, മിനറലുകള്‍, ഓമേഗ ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ സമൃദ്ധമായി അടങ്ങിയതാണ് ഒലിവ് ഓയില്‍. ഒലിവ് ഓയിലിനോളം സുരക്ഷിതമായതും, ഗുണങ്ങളുള്ളതുമായ മറ്റൊരു ഓയിലില്ല. ഇതിലെ പോഷകങ്ങള്‍ ലിംഗത്തിന് സമീപത്തേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും, ആരോഗ്യം സംരക്ഷിക്കുകയും, ദോഷഫലങ്ങളുണ്ടാവാതെ സംരക്ഷിക്കുകയും ചെയ്യും. മികച്ച ഫലം ലഭിക്കാന്‍ ഒലിവ് ഓയില്‍ ഉപയോഗിച്ച് പതിവായി ലിംഗം മസാജ് ചെയ്യണം.

കര്‍പ്പൂരതൈലം

കര്‍പ്പൂരതൈലം

പേശികള്‍ക്ക് സുഖം പകരുകയും, രക്തപ്രവാഹം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു സുഗന്ധ ദ്രവ്യമാണ് കര്‍പ്പൂര തൈലം. ഇത് ഒലിവ് ഓയില്‍ പോലുള്ള എന്തിലെങ്കിലും ചേര്‍ത്ത് ഉപയോഗിക്കുക. കര്‍പ്പൂരതൈലം വളരെ ശക്തമായതിനാലാണ് നേര്‍പ്പിച്ച് ഉപയോഗിക്കുന്നത്. ഇത് ലിംഗത്തില്‍ തേക്കാം. പതിവായി രണ്ടാഴ്ചയോളം ഉപയോഗിച്ചാല്‍ മാറ്റം തിരിച്ചറിയാനാവും.

റോസ്മേരി ഓയില്‍

റോസ്മേരി ഓയില്‍

റോസ്മേരി ഓയില്‍ ഏതെങ്കിലും ഓയിലില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കാം. ലിംഗത്തിന് കരുത്ത് നല്കുന്ന ഘടകങ്ങള്‍ ഇതിലുണ്ട്. റോസ്മേരി ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ വളരെ ഫലപ്രദവും, അതോടൊപ്പം ആരോഗ്യകരവുമാണ്.

ബദാം ഓയില്‍

ബദാം ഓയില്‍

അകമേ കഴിക്കാവുന്നതും, പുറമേ ഉപയോഗിക്കാവുന്നതുമാണ് ബദാം. മിനറലുകളാല്‍ സമ്പുഷ്ടമായ ബദാമില്‍ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ലിംഗത്തിന്‍റെ ആരോഗ്യത്തിന് വളരെ ഫലപ്രദമാണ്.

ചന്ദനതൈലം

ചന്ദനതൈലം

സൗഖ്യം നല്കാന്‍ കഴിവുള്ള ചന്ദനതൈലം ലോകമെങ്ങും പേരുകേട്ടതാണ്. ചന്ദതൈലമുപയോഗിച്ചാല്‍ ഫലം ലഭിക്കുമെന്ന് ഉറപ്പാണ്. ഇത് പതിവായി ഉപയോഗിക്കുന്നത് ഔഷധത്തിന്‍റെ ഫലം നല്കുകയും ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.രതിമൂര്‍ഛയുടെ ആരോഗ്യഗുണങ്ങള്‍

Read more about: health, ആരോഗ്യം
English summary

Natural Ways To Strengthen Penis

Here are some of the natural ways to strengthen penis. Read more to know about
Subscribe Newsletter