For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോണ്‍സിലൈറ്റിസിന് സ്വാഭാവിക പരിഹാരങ്ങള്‍

|

ടോണ്‍സിലൈറ്റിസ് പലര്‍ക്കുമുള്ളൊരു പ്രശ്‌നമാണ്. തൊണ്ടയ്ക്കു സമീപമുള്ള ടോണ്‍സില്‍സ് എന്ന ബദാം ഷേപ്പിലെ ലിംഫ് നോഡുകള്‍ക്ക് പഴുപ്പുണ്ടാകുന്നതാണ് ടോണ്‍സിലൈറ്റിസ് ആകുന്നത്.

ടോണ്‍സിലൈറ്റിനോടനുബന്ധിച്ച് തലവേദന, പനി, മൂക്കൊലിപ്പ്, ശ്വാസംമുട്ട്, ചുമ, തൊണ്ടവേദന തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകും.

ഇതിന് ചില പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

തേന്‍

തേന്‍

ടോണ്‍സിലൈറ്റിസുള്ളപ്പോള്‍ ദിവസം പല തവണയായി രണ്ടു േേടബിള്‍ സ്പൂണ്‍ തേന്‍ കഴിയ്ക്കാം. ഇത് ടോണ്‍സിലൈറ്റിന് ശമനമുണ്ടാകാന്‍ സഹായിക്കും.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയാണ് മറ്റൊരു പരിഹാരം. ദിവസം നാലഞ്ചു തവണ ഇഞ്ചിനീരോ ജിഞ്ചര്‍ ടീയോ കുടിയ്ക്കാം.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ ടോണ്‍സിലൈറ്റിസിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്. ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ഇളംചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് ആശ്വാസം നല്‍കും.

പുതിന

പുതിന

പുതിനയാണ് മറ്റൊരു പരിഹാരം. പലതവണയായി പുതിനച്ചായ കുടിയ്ക്കാം. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഗുണം ചെയ്യും.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

ചൂടുവെള്ളത്തില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി കലക്കി കുടിയ്ക്കുന്നതും നല്ലതാണ്.

ചൂടുവെള്ളം

ചൂടുവെള്ളം

ഇടയ്ക്കിടെ ചൂടുവെള്ളം കുടിയ്ക്കുക. ടോണ്‍സിലൈറ്റിസ് എളുപ്പം ഭേദമാകാനുള്ള വഴിയാണ്.

ഉപ്പുവെള്ളം

ഉപ്പുവെള്ളം

ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നതും നല്ലതാണ്. ഇത് തൊണ്ടയിലെ വേദനയും പഴുപ്പുമെല്ലാം ഭേദമാകാന്‍ സഹായിക്കും.

English summary

Natural Remedies For Tonsilitis

In this article, we at Boldsky have listed out some of the home remedies that works great in curing tonsillitis. Read on, try it and know the difference.
Story first published: Wednesday, November 18, 2015, 11:36 [IST]
X
Desktop Bottom Promotion