For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈഗ്രേയ്ന്‍ മാറ്റാം പ്രകൃതിദത്ത വഴികളിലൂടെ..

By Sruthi K M
|

പാരമ്പര്യമായി ദീര്‍ഘനാള്‍ പിന്തുടരുന്ന ഒന്നാണഅ മൈഗ്രേയ്ന്‍. കുത്തിനോവിക്കുന്ന വേദന ഒരു നിസാരമായി തള്ളികളയാന്‍ കഴിയില്ല. തലയുടെ രണ്ട് ഭാഗത്തു നിന്നുമാണ് ഈ വേദന ഉണ്ടാകുന്നത്. ഈ കഠിനമായ വേദന കണ്ണിനും ചെവിക്കും പുറകില്‍ നിന്നായിട്ടാണ് വരുന്നത്. മൈഗ്രേയ്‌നിന്റെ മറ്റ് ലക്ഷണങ്ങളാണ് ഓക്കാനം, ഛര്‍ദ്ദി, കാഴ്ച മങ്ങല്‍, വെളിച്ചത്തോട് അസ്വസ്ഥത എന്നിവയൊക്കെ.

രക്തക്കുഴലുകളുടെ വികാസവും, രക്തക്കുഴലുകള്‍ക്കുള്ളിലെ ഫൈബറുകളില്‍ നിന്ന് പുറപ്പെടുന്ന രാസവസ്തുക്കളുമാണ് തലവേദനയ്ക്ക് ഇടയാക്കുന്നത്. ഇത് പാരമ്പര്യമായും കിട്ടാവുന്നതാണ്. ഈ അസഹനീയമായ വേദന മാറ്റാന്‍ ചില മരുന്നുകള്‍ ഉണ്ട്. പ്രകൃതിദത്തമായ വഴികളിലൂടെ മൈഗ്രേയ്ന്‍ എന്ന രോഗത്തെ പ്രതിരോധിക്കാം...

മെഗ്നീഷ്യം

മെഗ്നീഷ്യം

മെഗ്നീഷ്യത്തിന്റെ അളവ് കുറയുമ്പോഴാണ് മൈഗ്രേയ്ന്‍ ഉണ്ടാകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. മെഗ്നീഷ്യം അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നത് നിങ്ങളുടെ വേദനയ്ക്ക് ആശ്വാസകരമാകും.

റൈബോഫ്‌ളേവിന്‍

റൈബോഫ്‌ളേവിന്‍

വൈറ്റമിന്‍ ബിക്ക് സാധാരണ പറയുന്നതാണ് റൈബോഫ്‌ളേവിന്‍. പാല്‍, നട്‌സ്,പച്ചക്കറി എന്നിവയിലൊക്കെ ഇത് അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ മൈഗ്രേയ്ന്‍ തടയാം.

ഒമേഗ-3

ഒമേഗ-3

ഒമേഗ-3 അടങ്ങിയ ചെറുചന വിത്ത്, മത്സ്യങ്ങള്‍ എന്നിവ കഴിക്കുക. ഇത് മൈഗ്രേയ്ന്‍ വരാതെ നോക്കും.

കര്‍പ്പൂരതുളസി

കര്‍പ്പൂരതുളസി

കര്‍പ്പൂര തുളസി തലവേദനയ്ക്ക് ആശ്വാസകരമാകും. ഇതിന്റെ മണം ശ്വസിക്കുന്നത് വേദന അകറ്റും.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി തലവേദനമാറ്റാനുള്ള ഒരു ഉപോധിയാണെന്ന് എല്ലാവര്‍ക്കും അറിയാം. മൈഗ്രേയ്ന്‍ മൂലമുണ്ടാകുന്ന ഓക്കാനത്തിന് ഒരു പരിഹാരമാകും.

നെറ്റിക്കിരുവശവും തടവുക

നെറ്റിക്കിരുവശവും തടവുക

നെറ്റിക്കിരുവശവും വേദന വരുമ്പോള്‍ തടവുന്നത് നല്ലതാണ്. ഇത് പെട്ടെന്ന് വേദനയകറ്റും.

ഫീവര്‍ഫ്യൂ

ഫീവര്‍ഫ്യൂ

ഫീവര്‍ഫ്യൂ എന്ന ഒരു തരം ഔഷധം മൈഗ്രേയ്ന്‍ മാറ്റാന്‍ ഉപയോഗിക്കാം.

ബട്ടര്‍ബര്‍

ബട്ടര്‍ബര്‍

ബട്ടര്‍ബര്‍ എന്ന ഔഷധം കൊണ്ടുണ്ടാക്കിയ മരുന്ന് മൈഗ്രേയ്‌നിന് അത്യുത്തമമാണ്. ഇത് ഞരമ്പിലുണ്ടാകുന്ന വലിയല്‍ നീക്കം ചെയ്യും.

മസാജ്

മസാജ്

ശരീരം മുഴുവനും ഇടയ്ക്ക് മസാജ് ചെയ്യുന്നത് ശരീരത്തിന് നല്ലതാണ്. ഇത് മൈഗ്രേയ്ന്‍ പോലുള്ള രോഗങ്ങളെ തടഞ്ഞു നിര്‍ത്തും.

യോഗ

യോഗ

സ്‌ട്രെസ് കൂടുമ്പോഴും ഇത്തരം രോഗങ്ങള്‍ പിടിപ്പെടാം. നല്ല വിശ്രമം നിങ്ങള്‍ക്ക് ആവശ്യമാണ്. ചില യോഗകള്‍ ചെയ്യുന്നത് മൈഗ്രേയ്ന്‍ രോഗത്തെ സുഖപ്പെടുത്തും.

വെള്ളം

വെള്ളം

ജലാംശം ഇല്ലാതാകുന്നതും മൈഗ്രേയ്‌നിന് കാരണമാകാം. നന്നായി വെള്ളം കുടിക്കുക. വെള്ളം മികച്ച പ്രതിവിധിയാണ്.

സൂചിവേധം

സൂചിവേധം

മൈഗ്രേയ്ന്‍ മാറ്റാനുള്ള ഒരു ചൈനീസ് ചികിത്സാ രീതിയാണ് സൂചിവേധം. ഇത് വേദനയെ അകറ്റാന്‍ മികച്ച മാര്‍ഗമാണ്.

കഫീന്‍

കഫീന്‍

കഫീന്‍ കൂടുതല്‍ ശരീരത്തില്‍ എത്തുന്നതും മൈഗ്രേയ്‌നിന് കാരണമാകാം. കഫീന്‍ ഉപയോഗം കുറച്ചു കൊണ്ടു വരിക.

ദിവസവും വ്യായാമം

ദിവസവും വ്യായാമം

ദിവസവുമുള്ള വ്യായാമങ്ങള്‍ മൈഗ്രേയ്ന്‍ രോഗത്തെ അകറ്റി നിര്‍ത്തും.

പച്ചവെള്ളം

പച്ചവെള്ളം

മൈഗ്രേയ്ന്‍ വരുമ്പോള്‍ തല നന്നായി ചൂടുകുന്നു. ഇതിന് പച്ചവെള്ളമാണ് നിങ്ങള്‍ ഉപയോഗിക്കേണ്ടത്. ഐസ് വാട്ടര്‍ ഉപയോഗിച്ച് തല കഴുകുന്നത് വേദനയ്ക്ക് ആശ്വാസം തരും.

English summary

fifteen natural remedies to treat migraine headache

There are only a few natural remedies for migraines which can be considered effective
Story first published: Saturday, March 7, 2015, 16:19 [IST]
X
Desktop Bottom Promotion