സൈനസൈറ്റിസിന് പ്രകൃതിദത്ത പരിഹാരം

Posted By: Staff
Subscribe to Boldsky

40 മില്യണോളം അമേരിക്കക്കാര്‍ക്ക് എല്ലാ വര്‍ഷവും സൈനസ് അണുബാധയും, സൈനസൈറ്റിസും ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. സൈനസൈറ്റിസ് എന്നത് സൈനസിലെ പാളിയില്‍ ഉണ്ടാകുന്ന പഴുപ്പ് അല്ലെങ്കില്‍ നീര്‍ക്കെട്ടാണ്. ഇത് അണുബാധയുണ്ടാക്കുകയും കഫം രൂപപ്പെടാനും വേദനയുണ്ടാകാനും കാരണമാകുകയും ചെയ്യും.

സാധാരണയായി സൈനസില്‍ വായു നിറഞ്ഞിരിക്കും. എന്നാല്‍ ഇത് അടയുകയും ദ്രവങ്ങള്‍ നിറയുകയും രോഗാണുക്കള്‍(ബാക്ടീരിയ, ഫംഗസ്, വൈറസ്) വളരുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ശ്വാസകോശ അണുബാധ, അലര്‍ജികള്‍, മൂക്കില്‍ മുന്നോട്ട് വളര്‍ന്ന് നില്‍ക്കുന്ന പാളി(നാസല്‍ പാലപ്), രോഗപ്രതിരോധശേഷി കുറവ് എന്നിവയൊക്കെ സൈനസ് അണുബാധയ്ക്ക് കാരണമാകുന്നതാണ്.

സൈനസ് അണുബാധ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കുക.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് വൈറസുകളെ പുറന്തള്ളും. രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ കുറഞ്ഞത് എട്ട് ഔണ്‍സ് വെള്ളം കുടിക്കണം.

ചിക്കന്‍ സൂപ്പും പച്ചക്കറികളും

ചിക്കന്‍ സൂപ്പും പച്ചക്കറികളും

പരമ്പരാഗതമായ ഈ വിഭവം മൂക്കിന്‍റെ ദ്വാരങ്ങളെയും ശ്വസന വ്യവസ്ഥയെയും സുഖപ്പെടുത്തുകയും പ്രധാനപ്പെട്ട ധാതുക്കള്‍ ലഭ്യമാക്കുകയും ചെയ്യും.

മുള്ളങ്കി

മുള്ളങ്കി

ആകസ്മികമായി മുള്ളങ്കി ഏറെ കഴിക്കാനിടയായവര്‍ക്ക് നാസാദ്വാരങ്ങളിലെ തടസ്സം മാറിയതായി അനുഭവപ്പെട്ടിട്ടുണ്ടാകും. കൂടുതല്‍ ഫലം ലഭിക്കാന്‍ മുള്ളങ്കിക്കൊപ്പം നാരങ്ങ കൂടി ഉപയോഗിക്കുക.

ഇഞ്ചി

ഇഞ്ചി

ജിഞ്ചര്‍ ടീ തയ്യാറാക്കി അതില്‍ തേന്‍ ചേര്‍ത്ത് ഉപയോഗിക്കുക.

വെളുത്തുള്ളിയും ഉള്ളിയും

വെളുത്തുള്ളിയും ഉള്ളിയും

വെളുത്തുള്ളിയും ഉള്ളിയും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നവയാണ്.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും സൈനസൈറ്റിസില്‍ നിന്ന് വേഗത്തില്‍ മോചനം നല്കുകയും ചെയ്യും.

English summary

Natural Remedies Sinus Infection

Here are some sinus infection home remedies to combat the disease. Read ahead to treat sinus headache as well.
Subscribe Newsletter