പുരുഷവന്ധ്യത, പരിഹാരം പ്രകൃതിദത്തം

Posted By:
Subscribe to Boldsky

ഇന്ന്‌ പല ദമ്പതിമാരും നേരിടുന്ന ഒരു പ്രശ്‌നമാണ്‌ വന്ധ്യത. സ്‌ത്രീ വന്ധ്യതയും പുരുഷവന്ധ്യതയുമെല്ലാം ഇന്ന്‌ സര്‍വസാധാരണമാണ്‌.

സ്‌ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്‌ക്കു കാരണങ്ങള്‍ പലതാണ്‌.

പുരുഷന്മാരുടെ കാര്യമെടുത്താല്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍, ബീജക്കുറവ്‌ തുടങ്ങിയ പ്രശ്‌നങ്ങളാണ്‌ വന്ധ്യതയുടെ പ്രധാന കാരണങ്ങളാകാറ്‌. ആലിംഗനം ചെയ്താല്‍ ആരോഗ്യം കൂടും!!

പുരുഷവന്ധ്യതയ്‌ക്ക്‌ ചികിത്സകളോടൊപ്പം പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്‌. ഇവയെന്തൊക്കെയെന്നു നോക്കൂ,

മത്തങ്ങക്കുരു

മത്തങ്ങക്കുരു

സിങ്ക്‌, ഫാറ്റി ആസിഡുകള്‍ എന്നിവയടങ്ങിയ മത്തങ്ങക്കുരു പുരുഷവന്ധ്യതയ്‌ക്കുള്ള ഒരു പ്രധാന പരിഹാരമാണ്‌.

അശ്വഗന്ധ

അശ്വഗന്ധ

ബീജകക്കുറവിനുള്ള നല്ലൊരു പരിഹാരമാണ്‌ അശ്വഗന്ധ. ഇത്‌ ഒരു ടീസ്‌പൂണ്‍ ഒരു ഗ്ലാസ്‌ പാലില്‍ കലക്കി കുടിയ്‌ക്കുന്നത്‌ നല്ലതാണ്‌.

കാപ്പി

കാപ്പി

മിതവായ അളവില്‍ കാപ്പി പുരുഷബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിയ്‌ക്കും. ദിവസവും ഒന്നോ രണ്ടോ ഗ്ലാസ്‌ കാപ്പി കുടിയ്‌ക്കുന്നത്‌ ഗുണകരമാണ്‌.

ആസ്‌ട്രഗാലസ്‌

ആസ്‌ട്രഗാലസ്‌

ആസ്‌ട്രഗാലസ്‌ എന്നറിയപ്പെടുന്ന ഒരു സസ്യമുണ്ട്‌. ഇതിന്റെ ഉണങ്ങിയ വേര്‌ ഉണക്കിപ്പൊടിച്ച്‌ ഒരു ഗ്ലാസ്‌ വെള്ളത്തില്‍ കലക്കി കുടിയ്‌ക്കുന്നതു ഗുണം ചെയ്യും.

വെളുത്തുള്ളി

വെളുത്തുള്ളി

ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി പച്ചയ്‌ക്കു തിന്നുക. ഇത്‌ ബീജാരോഗ്യത്തിന്‌ ഏറെ നല്ലതാണ്‌.

സോയ

സോയ

സോയ ഉല്‍പന്നങ്ങള്‍ ബീജാരോഗ്യത്തിന്‌ ദോഷകരമാണ്‌. ഇവ കുറയ്‌ക്കുക.

സിങ്ക്‌, ഫോളേറ്റ്‌, ആര്‍ജിനൈന്‍, ബി കോംപ്ലക്‌സ്‌

സിങ്ക്‌, ഫോളേറ്റ്‌, ആര്‍ജിനൈന്‍, ബി കോംപ്ലക്‌സ്‌

സിങ്ക്‌, ഫോളേറ്റ്‌, ആര്‍ജിനൈന്‍, ബി കോംപ്ലക്‌സ്‌ വൈറ്റമിന്‍ ഇ എന്നിവ ബീജാരോഗ്യത്തിനും പുരുഷവന്ധ്യതാ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ഗുണകരമാണ്‌. ഇവ പരീക്ഷിയ്‌ക്കാം.

മടിയില്‍ ലാപ്‌ടോപ്പ്‌

മടിയില്‍ ലാപ്‌ടോപ്പ്‌

മടിയില്‍ ലാപ്‌ടോപ്പ്‌ വയ്‌ക്കുന്നത്‌ ആരോഗ്യത്തിന്‌ ഗുണമരമല്ല. ഇതും ഒഴിവാക്കുക.

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുക. ചൂട്‌ ബീജാരോഗ്യത്തിനു ദോഷം ചെയ്യും.

വല്ലാതെ ഇറുകിയ അടിവസ്‌ത്രങ്ങള്‍

വല്ലാതെ ഇറുകിയ അടിവസ്‌ത്രങ്ങള്‍

വല്ലാതെ ഇറുകിയ അടിവസ്‌ത്രങ്ങള്‍ പുരുഷവന്ധതയ്‌ക്കുള്ള ഒരു കാരണമാണ്‌. ഇത്‌ ഒഴിവാക്കുക.

English summary

Natural Remedies For Male Infertility

There are best natural home remedies for male infertility. Treating male infertility is easy by natural ways at home.