For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്‍ഡോമെട്രിയോസിസിന്‌ പ്രതിവധികള്‍

By Super
|

സാധാരണയായി ഗര്‍ഭപാത്രത്തിന്‌ അകത്ത്‌ കാണപ്പെടുന്ന കോശജാലമായ എന്‍ഡോമെട്രിയം ഗര്‍ഭപാത്രത്തിന്‌ പുറത്ത്‌ വളരുന്ന അവസ്ഥയാണ്‌ എന്‍ഡോമെട്രിയോസിസ്‌. വളരെ വേദന ഉളവാക്കുന്ന അവസ്ഥയാണിത്‌.

ഗര്‍ഭാശയം, കുടല്‍, പെല്‍വിസിലെ കോശ പാളികള്‍ എന്നിവയെല്ലാം എന്‍ഡോമെട്രിയോസിസില്‍ ഉള്‍പ്പെടും. വളരെ അപൂര്‍വമായി എന്‍ഡോമെട്രിയല്‍ കോശം പെല്‍വിക്‌ പ്രദേശത്തിന്‌ അപ്പുറത്തേക്ക്‌ വ്യാപിച്ചേക്കാം.

എന്‍ഡോമെട്രിയോസിസിന്റെ യഥാര്‍ത്ഥ കാരണം എന്താണന്ന്‌ ഇറപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ജനിതക കാരണങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിത, ഗര്‍ഭാശയ കോശത്തിന്റെ ജന്മനാ ഉള്ള തകരാര്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ഇതിന്‌ കാരണമാകുന്നതായാണ്‌ കണക്കാക്കുന്നത്‌.

വേദന കുറയ്‌ക്കാനും ഈ അവസ്ഥയ്‌ക്ക്‌ പരിഹാരം നല്‍കാനും സഹായിക്കുന്ന നിരവധി പ്രകൃതി മാര്‍ഗ്ഗങ്ങളുണ്ട്‌.

മത്സ്യം

മത്സ്യം

ഇപിഎ/ഡിഎച്ചഎ ഉയര്‍ന്ന അളവിലുള്ള ഭക്ഷണങ്ങള്‍ എരിച്ചില്‍ കുറയ്‌ക്കുകയും വേദന ശമിപ്പിക്കുകയും ചെയ്യും.

ചണം

ചണം

ഈസ്‌ട്രൊജന്‍ നില മെച്ചപ്പെടുത്താന്‍ സഹായിക്കും, ദിവസം 3 ടേബിള്‍ സ്‌പൂണ്‍ വീതം കഴിക്കുക.

അവൊക്കാഡോ

അവൊക്കാഡോ

അവൊക്കാഡോയില്‍ കൊഴുപ്പ്‌, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇവയെല്ലാം ഹോര്‍മോണ്‍ സന്തുലിതമാക്കാനും വേദന കുറയ്‌ക്കാനും മികച്ചതാണ്‌.

കോളിഫ്‌ളവര്‍, കേബേജ്‌

കോളിഫ്‌ളവര്‍, കേബേജ്‌

കോളിഫ്‌ളവര്‍, കേബേജ്‌ പോലുള്ള പച്ചക്കറികള്‍

ഇന്‍ഡോള്‍-3 കാര്‍ബിനോള്‍ ഉയര്‍ത്തി കരളിനെ വിഷവിമുക്തമാക്കാന്‍ സഹായിക്കും.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഉയര്‍ന്ന കൊഴുപ്പുള്ള സംസ്‌കരിച്ച മാംസം

ഇവ എരിച്ചില്‍ ഉണ്ടാക്കും . പലതിലും സ്വാദുയര്‍ത്താനുള്ള രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിരിക്കും.

പാലുത്‌പന്നങ്ങള്‍

പാലുത്‌പന്നങ്ങള്‍

ഓര്‍ഗാനിക്‌ അല്ലാത്ത പാലുത്‌പന്നങ്ങളില്‍ സ്റ്റീറോയിഡിന്റെയും മറ്റ്‌ രാസ വസ്‌തുക്കളുടെയും അളവ്‌ കൂടുതലായിരിക്കും. ഇത്‌ ഹോര്‍മോണിനെ ബാധിക്കും.

സംസ്‌കരിച്ച പഞ്ചസാര

സംസ്‌കരിച്ച പഞ്ചസാര

വേദന കൂട്ടുകയും രോഗപ്രതിരോധ ശേഷി കുറയ്‌ക്കുകയും ചെയ്യും.

 മദ്യം

മദ്യം

എരിച്ചില്‍ കൂട്ടുകയും രോഗ പ്രതിരോധ ശേഷി കുറയ്‌ക്കുകയും ചെയ്യും.

കഫീന്‍

കഫീന്‍

ഹോര്‍മോണ്‍ അസുന്തിലാതവസ്ഥയ്‌ക്കും നിര്‍ജ്ജലീകരണത്തിനും കാരണമാകും.

English summary

Natural Endometriosis Remedies

Endometriosis is an often painful disorder in which tissue that normally lines the inside of your uterus — the endometrium — grows outside your uterus,
X
Desktop Bottom Promotion