കരളിനെ സംരക്ഷിക്കാന്‍ ചില വഴികള്‍...

Posted By:
Subscribe to Boldsky

മദ്യപിക്കുന്നവരുടേയും പുകവലിക്കുന്നവരുടേയും കരളിന്റെ അവസ്ഥ നമുക്കറിയാവുന്നതു തന്നെയാണ്. ഇത്തരക്കാരുടെ കരളിനു സംഭവിക്കാവുന്ന നിരവധി പ്രശ്‌നങ്ങള്‍ നാം കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതുമാണ്. എന്നാല്‍ മദ്യപിക്കുന്നവര്‍ക്കു മാത്രമല്ല കരള്‍ സംരക്ഷിക്കേണ്ട ബാധ്യതയുള്ളത്. നമ്മുടെയെല്ലാം കരളും എപ്പോള്‍ വേണമെങ്കിലും പണിമുടക്കാം.

സ്ത്രീ രക്ഷയ്ക്ക് ആയുര്‍വേദം!

കരള്‍ രോഗം നിശബ്ദ കൊലയാളിയാണെന്നാണ് പറയപ്പെടുന്നത്. നമ്മുടെ രാജ്യത്ത് നല്ലൊരു ശതമാനം ആളുകളുടേയും മരണത്തിന് കാരണം കരള്‍ രോഗമാണ് എന്നത് മറ്റൊരു സത്യം. ആരോഗ്യമുള്ള ഒരു കരളിനായി നാം എന്തൊക്കെ ചെയ്യണമെന്നു നോക്കാം.

മദ്യപാനം ആവാം പാകത്തിന്

മദ്യപാനം ആവാം പാകത്തിന്

മദ്യപിക്കുന്നത് തെറ്റല്ല എന്നാല്‍ നില മറന്ന് മദ്യപിക്കുന്നത് തെറ്റാണ്. 24 മണിക്കൂറും മദ്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെയ്ക്കുന്നവരുടെ കരള്‍ അരിപ്പപോലെയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല ഇത്തരത്തിലുള്ള മദ്യപാനം കരളിനെ മാത്രമല്ല ബാധിയ്ക്കുന്നത് മറ്റ് ആന്തരികാവയവങ്ങളെ പോലും നിശ്ചലമാക്കും എന്നതാണ് സത്യം.

 അമിത വണ്ണം കുറയ്ക്കുക

അമിത വണ്ണം കുറയ്ക്കുക

നിങ്ങളുടെ കരള്‍ പലപ്പോഴും നിങ്ങളോടു നന്ദി പറയും കാരണമെന്തെന്നല്ലേ, നിങ്ങള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനാല്‍. കാരണം അമിത വണ്ണം പലപ്പോഴും കരളിന്റെ പ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിയ്ക്കും.

 ഭക്ഷണം ആരോഗ്യകരം

ഭക്ഷണം ആരോഗ്യകരം

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. കഴിക്കണമെന്ന ആഗ്രഹം അമിതമാണെങ്കില്‍ മാത്രം വല്ലപ്പോഴും ഇത്തരം ഭക്ഷണത്തിന് സമയം മാറ്റി വെയ്ക്കുക.

 വെള്ളം ധാരാളം

വെള്ളം ധാരാളം

ധാരാളം വെള്ളം കുടിയ്ക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ അകത്തു കടക്കുന്ന പല രാസവസ്തുക്കളേയും മറ്റും നിര്‍വ്വീര്യമാക്കാന്‍ സഹായിക്കും.

മരുന്നുകളുടെ ഉപയോഗം ശ്രദ്ധിച്ച്

മരുന്നുകളുടെ ഉപയോഗം ശ്രദ്ധിച്ച്

ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ മാത്രം കഴിക്കുക. അതല്ലാതെ ഒരു തലവേദന വരുമ്പോഴും ജലദോഷം വരുമ്പോഴും ഉറക്കം വരാത്തപ്പോഴും മരുന്നു കഴിക്കുന്നത് കരളിന്റെ പ്രവര്‍ത്തനത്തെ മാത്രമല്ല ബാധിയ്ക്കുന്നത് ആരോഗ്യത്തെ മൊത്തത്തില്‍ തകരാറിലാക്കും.

 ആയുര്‍വ്വേദമെങ്കിലും സൂക്ഷിച്ച്

ആയുര്‍വ്വേദമെങ്കിലും സൂക്ഷിച്ച്

ആയുര്‍വ്വേദ മരുന്നുകളാണെങ്കിലും പാര്‍ശ്വഫലമില്ലെന്ന ധാരണയില്‍ ധാരാളം ഉപയോഗിക്കുന്നത് നല്ലതല്ല. ഇതിന്റെയെല്ലാം പ്രത്യാഘാതം പിന്നീടാണ് ബോധ്യപ്പെടുക എന്നതാണ് സത്യം.

ജമന്തി ചായ

ജമന്തി ചായ

ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് ജമന്തി ചായയുടെ ഔഷധഗുണം. ജമന്തി ചായ കുടിയ്ക്കുന്നത് കരളിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

 പ്രോട്ടീന്‍ ധാരാളം

പ്രോട്ടീന്‍ ധാരാളം

പ്രോട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുക ഇത് കരളിലെ കോശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് സഹായിക്കുന്നു. മാത്രമല്ല ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    How Not to Wreck Your Liver

    It's not something you probably think much about, but your liver is a key player in your body's digestive system.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more