For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആളു കുഞ്ഞനാണെങ്കിലും ആരോഗ്യത്തില്‍ പുലിയാ

|

കാടമുട്ട കഴിയ്ക്കുന്നവരാണോ നിങ്ങള്‍, വലിപ്പം കുറവാണെന്നു കരുതി അതിനെ അങ്ങനെയങ്ങ് തള്ളിക്കളയേണ്ട ആവശ്യമില്ല. സാധാരണ അഞ്ച് കോഴിമുട്ട കഴിയ്ക്കുന്നതിന്റെ ഫലമാണ് ഒരു കാടമുട്ട കഴിയ്ക്കുന്നത്. അതായത് വലിപ്പത്തിലല്ല കാര്യം ഗുണത്തിലാണ് എന്നത്. മുട്ടവെള്ളയുടെ ദോഷവശങ്ങള്‍

കാടമുട്ടയ്ക്കാകട്ടെ ലോകത്തിലെങ്ങുമില്ലാത്ത ഡിമാന്‍ഡാണ്. അതുകൊണ്ടു തന്നെ നല്ല വില കൊടുത്താല്‍ മാത്രമേ ഇത് കിട്ടൂ എന്നത് മറ്റൊരു കാര്യം. എന്നാല്‍ ആരോഗ്യത്തിനായി എത്ര വില കൊടുക്കാനും നമ്മള്‍ തയ്യാറാണെന്നതിനാല്‍ കാടമുട്ടയൊന്നും നമുക്ക് മുന്നില്‍ പ്രശനമേ അല്ല. മുട്ട മഞ്ഞ കഴിയ്ക്കണം, എന്താണെന്നോ??

എന്തൊക്കെയാണ് ഈ കുഞ്ഞന്‍മുട്ട കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം. ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കപ്പെടാനാവാത്ത എന്ത് മാജിക്കാണ് ഇതിനുള്ളില്‍ ഒളിച്ചിരിക്കുന്നതെന്ന് നോക്കാം.

 ബുദ്ധി വികാസം

ബുദ്ധി വികാസം

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന കാര്യത്തില്‍ കാടമുട്ട ഒരൊന്നൊന്നര മുട്ടയാണ്. ഇത് നാഡീവ്യവസ്ഥയെ കൂടുതല്‍ ആക്ടീവ് ആക്കുന്നു.

ക്യാന്‍സറിനെ ചെറുക്കും

ക്യാന്‍സറിനെ ചെറുക്കും

ക്യാന്‍സറിനെ തടയുന്ന കാര്യത്തില്‍ കാടമുട്ടയ്ക്കു പ്രത്യേക കഴിവാണ്. വിവിധ തരത്തിലുള്ള ക്യാന്‍സര്‍ കോശങ്ങളെ ഇത് ഇല്ലാതാക്കും.

സൗന്ദര്യ സംരക്ഷണം

സൗന്ദര്യ സംരക്ഷണം

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാടമുട്ടയെ വെല്ലാന്‍ മറ്റൊന്നിനും കഴിയില്ല. ഇതുപയോഗിച്ച് ഫേഷ്യല്‍ ചെയ്താല്‍ അതിന്റെ ഗുണം അനുഭവിച്ചറിയാം.

മുടി സംരക്ഷണം

മുടി സംരക്ഷണം

മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ കാടമുട്ട ഒട്ടും പുറകിലല്ല. ഇത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടാതെ സംരക്ഷിക്കുന്നു.

അള്‍സറിനെ ചെറുക്കുന്നു

അള്‍സറിനെ ചെറുക്കുന്നു

വയറ്റിലുണ്ടാകുന്ന അള്‍സറിനെ ഇല്ലാതാക്കാന്‍ കാടമുട്ടയ്ക്കു കഴിയുന്നു. ദഹനപ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും ഈ കുഞ്ഞന്‍മുട്ടയ്ക്ക് കഴിയും.

അനീമിയ പടിയ്ക്കു പുറത്ത്

അനീമിയ പടിയ്ക്കു പുറത്ത്

അനീമിയക്കെതിരെ പൊരുതാന്‍ കാടമുട്ടയ്ക്ക് പ്രത്യേക കഴിവാണുള്ളത്. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു. മാത്രമല്ല ശരീരത്തിന് ബലം നല്‍കുകയും ചെയ്യുന്നു.

ആസ്ത്മ

ആസ്ത്മ

ആസ്തമയെ പ്രതിരോധിയ്ക്കാന്‍ കാടമുട്ടയ്ക്കുള്ള കഴിവ് പ്രശംസനീയമാണ്. കാടമുട്ട പച്ചയ്ക്ക് കുടിയ്ക്കുന്നതും ഭക്ഷണമാക്കി കഴിയ്ക്കുന്നതും ആസ്ത്മയെ ചെറുക്കുന്നു.

പ്രമേഹം

പ്രമേഹം

പ്രമേഹരോഗികള്‍ക്ക് ആശ്വാസമാണ് കാടമുട്ട. മറ്റു മുട്ടകളില്‍ കൊഴുപ്പ് ഉണ്ടെന്നതിനാലും ഇതില്‍ ആരോഗ്യം കൂടുതലുള്ളതിനാലും കാടമുട്ട പ്രമേഹ രോഗികളുടെ ദിനചര്യയുടെ ഭാഗമാണ്.

ടി ബി

ടി ബി

ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് ടിബി. ഇതിനെ ചെറുക്കാന്‍ കാടമുട്ട ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി.

ഫോസ്ഫറസും കാല്‍സ്യവും

ഫോസ്ഫറസും കാല്‍സ്യവും

പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അത്യാവശ്യമായി വേണ്ട ഒന്നാണ് കാല്‍സ്യം. എല്ലുകളുടേയും പല്ലുകളുടേയും ബലത്തിനും വളര്‍ച്ചയ്ക്കും കാടമുട്ട കൂടിയേ തീരു.

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നു

ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യുന്നതില്‍ മിടുക്കനാണ് കാടമുട്ട.

പേശികള്‍ക്ക് ബലം നല്‍കുന്നു

പേശികള്‍ക്ക് ബലം നല്‍കുന്നു

ശരീരത്തിലെ പേശികള്‍ക്ക് ബലം നല്‍കുന്നചിനും കാടമുട്ടയ്ക്ക് കഴിയും. മാത്രമല്ല ഹൃദയത്തെ പൊന്നു പോലെ സംരക്ഷിക്കുന്നതിനും കാടമുട്ട സഹായിക്കുന്നു.

 എയ്ഡ്‌സ് പ്രതിരോധിയ്ക്കും

എയ്ഡ്‌സ് പ്രതിരോധിയ്ക്കും

എയ്ഡ്‌സ് രോഗികള്‍ സ്ഥിരമായി കാടമുട്ട കഴിച്ചാല്‍ ഇവരുടെ ജീവിത ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും രോഗപ്രതിരോധ ശേഷി കൂടുകയും ചെയ്യും.

English summary

Hidden Health Benefits Of Quail Eggs

Quail eggs are not a delicacy many people talk or even know about. Quail eggs are packed with vitamins and minerals. Some hidden health benefits of quail eggs are given below.
Story first published: Thursday, December 10, 2015, 15:25 [IST]
X
Desktop Bottom Promotion