ബാച്ചിലേഴ്‌സ്‌, ആരോഗ്യകരമായ കുക്കിംഗ്‌ ടിപ്‌സ്‌

Posted By: Super
Subscribe to Boldsky

ഇന്ത്യയിലെ യുവജനങ്ങള്‍ പാചകത്തില്‍ മികവുള്ളവരല്ല എന്നത് രഹസ്യമായ കാര്യമല്ല. നിങ്ങള്‍ ഒറ്റയ്ക്ക് ജീവിക്കുന്ന, ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധയുള്ള ആളാണെങ്കില്‍ ക്ഷമിക്കുക. കാരണം ഭൂരിപക്ഷവും മറിച്ചുള്ളവരാണ്.

എങ്ങനെ പാചകം ചെയ്യണം, ശരിയായി ഭക്ഷണം കഴിക്കണം എന്നറിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇവ അറിഞ്ഞിരിക്കുക.

ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പലചരക്ക്, അടുക്കള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍

 ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

സമ്പൂര്‍ണ്ണമായ ഒരു പ്രാതല്‍ ലക്ഷ്യം വെയ്ക്കുക. പാല്‍, ധാന്യങ്ങള്‍, ഓട്ട്സ് എന്നിവ വാങ്ങുക. അവ കൂടുതല്‍ കാലം സൂക്ഷിക്കാവുന്നവയും വളരെ പോഷകഗുണമുള്ളവയുമാണ്.

 ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ വാങ്ങുക. ഫ്രിഡ്ജില്‍ ധാരാളം പച്ചക്കറികളും സാലഡുകളും സൂക്ഷിക്കുക. ഇവ വഴി അനാരോഗ്യകരമായ രണ്ട് മിനുട്ടില്‍ തയ്യാറാക്കാവുന്ന നൂഡില്‍സുകള്‍ ഒഴിവാക്കാനാവും.

 ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

പഴുത്തുകൊണ്ടിരിക്കുന്ന അവസ്ഥയിലുള്ള പഴങ്ങളും, ഫ്രഷായ പച്ചക്കറികളും വാങ്ങുക. അല്പം മാത്രം പഴുത്തവ കൂടുതല്‍ കാലം കേടാകാതെയിരിക്കും.

 ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

പാല്‍ ഒരു സമയത്ത് ഏറെ ഉപയോഗമില്ലാത്തതായതിനാല്‍ കൂടിയ അളവില്‍ വാങ്ങാതിരിക്കുക. ടെട്ര പായ്ക്കിലുള്ള, ചെറിയ അളവിലുള്ള പാല്‍ വാങ്ങുന്നത് പോഷകമൂല്യം ഉറപ്പാക്കും.

 ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

അടുക്കളയിലേക്കുള്ള സാധനങ്ങള്‍ - താഴെ പറയുന്ന സാധനങ്ങള്‍ അടുക്കളയില്‍ ശേഖരിച്ച് വെച്ചാല്‍ പിസ ഓര്‍ഡര്‍ ചെയ്ത് ലഭിക്കുന്നതിലും വേഗത്തില്‍ ആരോഗ്യപ്രദമായ വിഭവങ്ങള്‍ തയ്യാറാക്കാനാവും. മാസത്തിലൊരിക്കലെങ്കിലും ഇവ വാങ്ങി ശേഖരിക്കുക.

 ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

ഫ്രഷായ പഴങ്ങളും പച്ചക്കറികളും (ഒരാഴ്ചത്തേക്ക് ആവശ്യമുള്ളവ മാത്രം വാങ്ങിയാല്‍ മതി. പച്ചക്കറികള്‍ പുതിയതാകും തോറും പോഷകമൂല്യം കൂടും).

 ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

ഒരു മൈക്രോവേവും, വായു കടക്കാത്ത കണ്ടെയ്നറുകളും വാങ്ങുക. ബാക്കി വന്ന ഭക്ഷണങ്ങള്‍ വേഗത്തില്‍ ചൂടാക്കാനും ആരോഗ്യകരമായ വിഭവങ്ങള്‍ പാകം ചെയ്യാനും മൈക്രോവേവ് സഹായിക്കും.

 ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

ഒരു ഹാന്‍ഡ് മിക്സര്‍ അല്ലെങ്കില്‍ ജ്യൂസര്‍ വാങ്ങുക. ഇവ ഉപയോഗിച്ച് ആരോഗ്യകരമായ മില്‍ക്ക് ഷേക്കുകളും സ്മൂത്തികളും കലോറി കുറഞ്ഞ വേനല്‍ക്കാല പാനീയങ്ങളും തയ്യാറാക്കാനാവും.

 ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

ഒരു നോണ്‍ സ്റ്റിക്ക് പാന്‍ - കുറഞ്ഞ ഓയില്‍ ഉപയോഗിച്ച് ഇവയില്‍ പാചകം ചെയ്യാനും, വേഗത്തില്‍ വൃത്തിയാക്കാനും സാധിക്കും.

 ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

ബാച്ചിലേഴ്‌സ്‌, പാചകം ആരോഗ്യകരമാക്കാം

ഒരു ടോസ്റ്റര്‍ വാങ്ങുക. ടോസ്റ്റ് ചെയ്ത ബ്രെഡ് അല്ലെങ്കില്‍ ബണ്ണ് ബട്ടറോ വീട്ടില്‍ തയ്യാറാക്കിയ സോസോ ചേര്‍ത്ത് ഉപയോഗിക്കുന്നത് നല്ലതാണ്.

 ആരോഗ്യകരമായ ചില ഇന്‍സ്റ്റന്‍റ് വിഭവങ്ങള്‍

ആരോഗ്യകരമായ ചില ഇന്‍സ്റ്റന്‍റ് വിഭവങ്ങള്‍

അവല്‍/പോഹ ബ്രെഡ് ഉപ്പുമാവിന്‍റെ കൂടെ പ്രഭാതത്തിലെ ലഘു ഭക്ഷണമായോ, വൈകുന്നേരത്തെ ലഘുഭക്ഷണമായോ ഉപയോഗിക്കാം.

 ആരോഗ്യകരമായ ചില ഇന്‍സ്റ്റന്‍റ് വിഭവങ്ങള്‍

ആരോഗ്യകരമായ ചില ഇന്‍സ്റ്റന്‍റ് വിഭവങ്ങള്‍

കഞ്ഞി കഴിക്കുന്നത് വേഗത്തില്‍ നിങ്ങളുടെ വയര്‍ നിറയ്ക്കും. ഇത് ആരോഗ്യകരവുമാണ്. റാഗി, ഉണക്കലരി, സൂചി, റവ എന്നിവ കൊണ്ടുള്ള കഞ്ഞി തയ്യാറാക്കാം.

 ആരോഗ്യകരമായ ചില ഇന്‍സ്റ്റന്‍റ് വിഭവങ്ങള്‍

ആരോഗ്യകരമായ ചില ഇന്‍സ്റ്റന്‍റ് വിഭവങ്ങള്‍

മുട്ട ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഫ്രൈ ചെയ്യുകയോ, പൊരിക്കുകയോ ചെയ്യാം.

 ആരോഗ്യകരമായ ചില ഇന്‍സ്റ്റന്‍റ് വിഭവങ്ങള്‍

ആരോഗ്യകരമായ ചില ഇന്‍സ്റ്റന്‍റ് വിഭവങ്ങള്‍

ആരോഗ്യകരമായ പാസ്ത വൈകുന്നേരത്തെ ഭക്ഷണമായി ഉപയോഗിക്കാം.

 ആരോഗ്യകരമായ ചില ഇന്‍സ്റ്റന്‍റ് വിഭവങ്ങള്‍

ആരോഗ്യകരമായ ചില ഇന്‍സ്റ്റന്‍റ് വിഭവങ്ങള്‍

ഓയില്‍, നാരങ്ങ, തൈര് എന്നിവ ഉപയോഗിച്ച് സൈഡ് ഡിഷുകള്‍ ഡ്രെസിങ്ങ് നടത്തുകയും കാലികമായി ലഭ്യമായ വിഭവങ്ങള്‍ക്കൊപ്പം കഴിക്കുകയും ചെയ്യുക.

.

English summary

Healthy Cooking Tips For Bachelors

Here are some of the healthy cooking tips for bachelors. Read more to know about,