For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടുവൃത്തിയാക്കലിന്‍റെ ആരോഗ്യനേട്ടങ്ങള്‍

By Super
|

ചെറിയ വീട്ടുജോലികള്‍ ചെയ്യുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. അത് നിങ്ങളുടെ ശ്രദ്ധയും ചിന്താശേഷിയും വര്‍ദ്ധിപ്പിക്കും.

നിങ്ങളുടെ വീട് നിങ്ങള്‍ തനിയെ വൃത്തിയാക്കുമ്പോള്‍ അത് ഉള്ളില്‍ സമാധാനവും ആത്മവിശ്വാസവും നല്കും. കൂടാതെ പലവിധത്തിലുള്ള അണുബാധകളില്‍ നിന്നും അലര്‍ജികളില്‍ നിന്നും രക്ഷിക്കുകയും ചെയ്യും.

അത്താഴം വൈകിയാല്‍

വീട് വൃത്തിയാക്കുന്നതിലൂടെ നിങ്ങള്‍ക്കുണ്ടാകുന്ന ചില ആരോഗ്യ നേട്ടങ്ങളെ അറിയുക.

1. അണുബാധ തടയുന്നു

1. അണുബാധ തടയുന്നു

അണുനാശിനികള്‍ ഉപയോഗിച്ച് നിങ്ങള്‍ വീട് വൃത്തിയാക്കുമ്പോള്‍ അടുക്കളയിലെയും, ബാത്ത്റൂമിലെയും, ടോയ്‍ലെറ്റിലെയുമെല്ലാം അണുക്കള്‍ ഇല്ലാതാക്കും. ഇത് എല്ലാവിധത്തിലുമുള്ള ബാക്ടീരിയകളെയും അകറ്റുന്നതാണ്.

2. കലോറി ഇല്ലാതാക്കുന്നു

2. കലോറി ഇല്ലാതാക്കുന്നു

വീട് വൃത്തിയാക്കലിലൂടെ നേടാവുന്ന ഏറ്റവും മികച്ച ആരോഗ്യപരമായ നേട്ടം അത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എന്നതാണ്. വീടുവൃത്തിയാക്കല്‍ വഴി രണ്ട് കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഒറ്റയടിക്ക് നേടാനാവും- വീട് വൃത്തിയാക്കുകയും ശരീരഭാരം കുറയ്ക്കുകയും.

3. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

3. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

ഒരു പഠനമനുസരിച്ച് 20 മിനുട്ട് സമയത്തെ വീട് വൃത്തിയാക്കല്‍ ജോലി 20 ശതമാനം മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കും. വൃത്തിയാക്കുന്ന ജോലിക്കിടെ സമ്മര്‍ദ്ദം കുറയ്ക്കുക മാത്രമല്ല വൃത്തിയായ വീട് കാണുമ്പോള്‍ നിങ്ങള്‍ റിലാക്സാവും.

4. കോപം നിയന്ത്രിക്കാം

4. കോപം നിയന്ത്രിക്കാം

കോപത്തിന്‍റെ നിയന്ത്രണം വീട് വൃത്തിയാക്കലിന്‍റെ മനശാസ്ത്രപരമായ നേട്ടമാണ്. ജോലിയില്‍ വ്യാപൃതമാകുമ്പോള്‍ കോപം മനസില്‍ നിന്ന് അപ്രത്യക്ഷമാകും. നിങ്ങള്‍ക്ക് കോപവും നിരാശയുമുണ്ടാകുമ്പോള്‍ പങ്കാളിയുമായി വഴക്കടിക്കുന്നതിന് പകരം അതിനുള്ള ഊര്‍ജ്ജത്തെ വീടിനെ അണുവിമുക്തവും അഴുക്ക് രഹിതവുമാക്കാന്‍ ഉപയോഗിക്കുക.

5. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു

5. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു

അലങ്കോലമായിക്കിടക്കുന്ന വീട് ശ്രദ്ധയും ഏകാഗ്രതയും ഇല്ലാതാക്കും. വീട് വൃത്തിയാക്കുന്നത് ശ്രദ്ധയും സമാധാനവും വര്‍ദ്ധിപ്പിക്കും. വീട് വൃത്തിയാക്കലിന്‍റെ ഏറ്റവും മികച്ച ആരോഗ്യ നേട്ടമാണിത്.

6. അലര്‍ജി നിയന്ത്രിക്കാം

6. അലര്‍ജി നിയന്ത്രിക്കാം

അണുക്കളും പൊടിയുമില്ലാത്ത വൃത്തിയുള്ള വീട്ടില്‍ അണുബാധയ്ക്കോ അലര്‍ജിക്കോ സാധ്യതയില്ല. പതിവായി വീട് വൃത്തിയാക്കുന്നത് അലര്‍ജിക്കും ശ്വസനപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്ന കാരണങ്ങളെ തടഞ്ഞ് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കും.

English summary

Health Benefits Of Cleaning

There are many health benefits of cleaning your house. It has both psychological & physical health benefits. Here are few uses of cleaning your household,
Story first published: Friday, May 22, 2015, 11:42 [IST]
X
Desktop Bottom Promotion