Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ബാര്‍ലി വെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍
ധാന്യങ്ങള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത്തരം ധാന്യങ്ങളില്‍ പെട്ട ഒന്നാണ് ബാര്‍ലി.
ബാര്‍ലിയില്‍ വൈറ്റമിന്‍ ബി കോംപ്ലക്സടക്കമുള്ള ധാരാളം പോഷകങ്ങളുണ്ട്.
പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ബാര്‍ലി മിക്കാവാറും വെള്ളം തിളപ്പിയാണ് ഉപയോഗിയ്ക്കാറ്. സ്ത്രീകള്‍ ഉപേക്ഷിയ്ക്കേണ്ട ദുശീലങ്ങള്‍
ബാര്‍ലി വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

യൂറിനറി ഇന്ഫെക്ഷന്,
യൂറിനറി ഇന്‍ഫെക്ഷനുള്ള നല്ലൊരു പ്രതിവിധിയാണ് ബാര്‍ലി വെള്ളം. ഇത് അസുഖവും ഇതേത്തുടര്‍ന്നുള്ള അസ്വസ്ഥതകളും മാറ്റുന്നു.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ ബാര്‍ലി വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ബാര്‍ലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പ്രധാനമായും ബീറ്റാ ഗ്ലൂക്കന്സിന്റെ രൂപത്തില്‍.

കൊളസ്ട്രോള്‍
ഇന്‍സോലുബിള്‍ ഫൈബര്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടു തന്നെ കൊളസ്ട്രോളിനുള്ള നല്ലൊരു പരിഹാരമാണിത്.

ആര്ട്ടിരിയോക്ലീറോസിസ്
ഹൃദയധമനികളുടെ ഭിത്തികള്‍ കട്ടിയാകുന്ന അവസ്ഥയാണ് ആര്ട്ടിരിയോക്ലീറോസിസ്. ഇത് രക്തപ്രവാഹത്തെ ബാധിയ്ക്കും. ഇതകറ്റാന്‍ ബാര്‍ലി വെള്ളം നല്ലൊരു വഴിയാണ്.

പ്രമേഹം
പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധിയാണ് ബാര്‍ലി വെള്ളം. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കുന്നു.

ജലനഷ്ടം
ബാര്‍ലി വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞു കുടിയ്ക്കുന്നത് ശരീരത്തില്‍ നിന്നുണ്ടാകുന്ന ജലനഷ്ടം തടയും. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്.

കരള്‍
കരളിന്റെയു വൃക്കകകളുടേയും ആരോഗ്യത്തിനും ബാര്‍ലി വെള്ളം വളരെ മികച്ചതാണ്. പ്രത്യേകിച്ച് ഡയാലിസിസ് ചെയ്യുന്നവര്‍ക്ക്.

പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ബാര്‍ലി വെള്ളം ഏറെ ഫലപ്രദമാണ്.



Click it and Unblock the Notifications
