ഇഞ്ചിയില്‍ വരെ അനാരോഗ്യമോ?

Posted By:
Subscribe to Boldsky

വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് ഇഞ്ചി. ഇത് ഒരു നല്ല നാട്ടു മരുന്ന് എന്നതിലുപരി ഭക്ഷണ സാധനങ്ങള്‍ക്ക് രുചി വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ഏലം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇഞ്ചി പാനീയം നിങ്ങളെ വിസ്മയിപ്പിക്കും

പല വിധ അസുഖങ്ങള്‍ക്കും അമൃത് പോലെയാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ എല്ലാ വസ്തുക്കള്‍ക്കും അതിന്റേതായ ഗുണവും ദോഷവും ഉണ്ട്. അതുകൊണ്ടു തന്നെ ഇഞ്ചിയുടെ അമിതോപയോഗം അല്‍പം സൂക്ഷിച്ചു മതി.

എന്തിനും ഏതിനും ഒറ്റമൂലി എന്ന നിലയ്ക്ക് ഇഞ്ചി ഉപയോഗിക്കുന്നത് നിര്‍ത്തുന്നതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്. പലവിധ രോഗശാന്തിയ്ക്കുപയോഗിക്കുന്ന ഇഞ്ചിയ്ക്ക് എന്തെല്ലാം ദോഷവശങ്ങളാണ് ഉള്ളതെന്നു നിങ്ങള്‍ക്കറിയാമോ? ഇഞ്ചിയുടെ ചില ദോഷവശങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇഞ്ചി കഴിയ്ക്കുന്നത് അമൃതിനു തുല്യം

അള്‍സര്‍ ഉള്ളവര്‍

അള്‍സര്‍ ഉള്ളവര്‍

അള്‍സര്‍ രോഗമുള്ളവര്‍ ഒരിക്കലും ഇഞ്ചി കൂടുതലായി ഉപയോഗിക്കരുത്. ഇത് രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാകും. മാത്രമല്ല പിന്നീട് ചികിത്സയ്ക്ക് തടസ്സമാകുന്ന രീതിയില്‍ ഇഞ്ചി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

കിഡ്‌നി പ്രശ്‌നമുള്ളവര്‍

കിഡ്‌നി പ്രശ്‌നമുള്ളവര്‍

കിഡ്‌നിയ്ക്ക് തകരാറുള്ളവര്‍ ഇഞ്ചി ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാക്കും. മാത്രമല്ല ഇഞ്ചിയുടെ ഉപയോഗം പിത്തരസത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ആര്‍ത്തവ പ്രശ്‌നമുള്ളവര്‍

ആര്‍ത്തവ പ്രശ്‌നമുള്ളവര്‍

കൃത്യമായ ആര്‍ത്തവം ഇല്ലാത്തവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്. ഇത് പലപ്പോഴും ആര്‍ത്തവത്തിന്റെ ക്രമത്തെ വീണ്ടും തകരാറിലാക്കുകയും അമിത രക്തസ്രാവത്തിന് കാരണമാകുകയും ചെയ്യും.

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍ ഇഞ്ചിയുടെ ഉപയോഗം സൂക്ഷിച്ച് മാത്രം ചെയ്യേണ്ട ഒന്നാണ്. അല്ലാത്ത പക്ഷം ഇത് പ്രസവം ഗുരുതരമാക്കുകയും കുട്ടികള്‍ക്ക് മറ്റുപല ജനിതക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

സര്‍ജറിയ്ക്കു മുന്‍പ്

സര്‍ജറിയ്ക്കു മുന്‍പ്

ഏതെങ്കിലും തരത്തിലുള്ള ഓപ്പറേഷനു മുന്‍പ് ഇഞ്ചി പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുന്നത് നല്ലതല്ല. ഇത് രക്തസ്രാവം വര്‍ദ്ധിപ്പിക്കും എന്നതാണ് സത്യം.

മരുന്നുകള്‍ക്ക് തടസ്സം

മരുന്നുകള്‍ക്ക് തടസ്സം

ജിഞ്ചര്‍ ടീ ഉപയോഗിക്കുന്നതിനു മുന്‍പ് സ്ഥിരം മരുന്നു കഴിയ്ക്കുന്നവരാണെങ്കില്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം മരുന്നു കഴിയ്ക്കുക. അല്ലാത്ത പക്ഷം മരുന്നു കഴിയ്ക്കുന്നതിന്റെ ഫലം ഇല്ലാതാവും എന്നതാണ് സത്യം.

രക്തം കട്ടയാക്കുന്നു

രക്തം കട്ടയാക്കുന്നു

പലപ്പോഴും തലച്ചോറില്‍ രക്തം കട്ട പിടിപ്പിക്കുന്നതിന് ഇഞ്ചിയ്ക്ക് കഴിയും. ഇത് ഒരു പക്ഷേ മരണത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

പ്രമേഹത്തിന് സാധ്യത

പ്രമേഹത്തിന് സാധ്യത

പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍ ഒരിക്കലും ഇഞ്ചി ചായ കുടിയ്ക്കുന്നത് നല്ലതല്ല. ഇത് പ്രമേഹവും രക്തസമ്മര്‍ദ്ധവും വര്‍ദ്ധിപ്പിക്കും.

English summary

Ginger Side Effects And Who Must Not Consume it

Can ginger have side effects? Answer is yes, herbalists advise not to take more than 4 grams of ginger in a single day. Read more for ginger side effects.