For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേങ്ങാവെള്ളമെന്ന ആയുസ്സിന്റെ വെള്ളം

|

തേങ്ങാവെള്ളം ശരിക്കും ഒരത്ഭുതമാണ്. എന്തായാലും തേങ്ങാവെള്ളത്തിന് നിരവധി സവിശേഷതകളാണുള്ളത്. സ്വാദും ആരോഗ്യവും മാത്രമല്ല തേങ്ങാവെള്ളത്തിന്റെ പ്രത്യേകത. ഇതിനെല്ലാം പുറമേ നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട് ഈ അമൃത് പോലുള്ള പാനീയത്തില്‍.

തേനല്ല തേന്‍വെള്ളമാണ് നല്ലത്....

വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് തേങ്ങാവെള്ളം, തേങ്ങയും അതുപോലെ തന്നെയാണ്. മറ്റു പാനീയങ്ങളേക്കാള്‍ ഉത്തമൗഷധമാണ് തേങ്ങാവെള്ളം. അതുകൊണ്ടു തന്നെ ഊര്‍ജ്ജം നല്‍കുന്നതിന് ഇത്രയേറെ മികച്ച മറ്റൊരു പാനീയം ഇല്ലെന്നു തന്നെ പറയാം. എന്തൊക്കെയാണ് തേങ്ങാ വെള്ളത്തിന്റെ നമുക്കറിയാത്ത സവിശേഷതകള്‍ എന്നു നോക്കാം.

തേങ്ങാവെള്ളം ശരിക്കും തേങ്ങയാണ്

തേങ്ങാവെള്ളം ശരിക്കും തേങ്ങയാണ്

തേങ്ങാവെള്ളം അല്ലെങ്കില്‍ ഇളനീര്‍ എന്നു പറയുന്നത് തേങ്ങയുടെ ഉള്ളിലെ കാമ്പിനെയാണ്. തേങ്ങ ഇളനീരായിരിക്കുമ്പോള്‍ ഇതില്‍ 200 മുതല്‍ 1000 മില്ലി വെള്ളം ഉണ്ടാവും. ഇതാണ് പിന്നീട് തേങ്ങയായി മാറുന്നതും.

 തടി കുറയ്ക്കാനും തേങ്ങാവെള്ളം

തടി കുറയ്ക്കാനും തേങ്ങാവെള്ളം

തടി കുറയ്ക്കുന്ന കാര്യത്തിലും തേങ്ങാവെള്ളം ഉത്തമമാണ്. ഇതില്‍ കുറഞ്ഞ കലോറിയാണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ടു തന്നെ അമിത വണ്ണം എന്ന വിപത്തിനെ തടയാന്‍ തേങ്ങാവെള്ളത്തിനു കഴിയും.

ത്വക്കിനെ സംരക്ഷിക്കും

ത്വക്കിനെ സംരക്ഷിക്കും

ത്വക്കിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ തേങ്ങാവെള്ളം അല്ലെങ്കില്‍ ഇളനീര്‍ മുന്‍പിലാണ്. ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നീക്കുന്നതിനും ബോഡി ലോഷനായും തേങ്ങാവെള്ളം ഉപയോഗിക്കാം.

 ഹാങ്ഓവര്‍ പ്രതിരോധിയ്ക്കാം

ഹാങ്ഓവര്‍ പ്രതിരോധിയ്ക്കാം

ഹാങ് ഓവര്‍ പ്രതിരോധിയ്ക്കാന്‍ തേങ്ങയ്ക്കും തേങ്ങാവെള്ളത്തിനും കഴിയും. ഇത് ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്നും തടയുന്നു. മാത്രമല്ല ഇതില്‍ അടങ്ങിയിട്ടുള്ള സോഡിയം പൊട്ടാസ്യം തുടങ്ങിയവ ഹാങ് ഓവര്‍ പ്രതിരോധിയ്ക്കുന്നവയാണ്.

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും തേങ്ങാവെള്ളം നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ എന്‍സൈമുകള്‍ ദഹനപ്രക്രിയയെ സുഗമമാക്കുന്നു.

 ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് തേങ്ങാവെള്ളം. ഇത് ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുന്നു. ക്യാന്‍സര്‍ വരെ പ്രതിരോധിയ്ക്കാനുള്ള കഴിവ് തേങ്ങാവെള്ളത്തിനുണ്ട്.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്ത സമ്മര്‍ദ്ദം മൂലം കഷ്ടപ്പെടുന്നവരാണെങ്കില്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ തേങ്ങാവെള്ളത്തിനു കഴിയും. എല്ലാ ദിവസവും രാവിലെ തേങ്ങാവെള്ളം വെറുംവയറ്റില്‍ കഴിയ്ക്കുന്നത് നല്ലതാണ്.

English summary

Facts You Need To Know About Coconut Water

Looking for a tasty alternative to water? Keep yourself hydrated with coconut water. Here are some facts you need to know about coconut water.
Story first published: Wednesday, November 25, 2015, 9:57 [IST]
X
Desktop Bottom Promotion