For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസകോശത്തിനേയും ഒന്ന് ക്ലീനാക്കാം

|

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന് എത്ര കേട്ടാലും പിന്നെയും സ്‌പോഞ്ച് പോലെ ആക്കാനാണ് നമ്മളില്‍ പലരും ശ്രമിക്കുന്നത്. എന്നാല്‍ ഇനി അല്‍പം സ്‌പോഞ്ച് ആയാലും അതിനെ രക്ഷിക്കാന്‍ ചില വഴികളുണ്ട്. ക്ഷീണമകറ്റാന്‍ സ്വഭാവിക വഴികള്‍

എന്നാല്‍ ഇതു വായിച്ചു കഴിഞ്ഞ് പുകവലിച്ച് തള്ളാം എന്ന് കരുതേണ്ട. ഇതില്‍ നിന്നുണ്ടാകുന്ന താല്‍ക്കാലിക പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നതാണ് സത്യം. എങ്ങനെയൊക്കെ പുകവലിയില്‍ നിന്നും നമ്മുടെ ശ്വാസകോശത്തെ സംരക്ഷിക്കാമെന്നു നോക്കാം. 5 ദിവസം കൊണ്ട് തടി കുറയ്ക്കും ജ്യൂസ്

പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക

പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക

പാലുല്‍പ്പന്നങ്ങള്‍ മിക്കവാറും കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് ശ്വാസകോശത്തിനുള്‍വശം വൃത്തിയാകാനും ടോക്‌സിനുകളെ പുറന്തള്ളാനും സഹായിക്കും.

ഗ്രീന്‍ ടീ സ്ഥിരമാക്കുക

ഗ്രീന്‍ ടീ സ്ഥിരമാക്കുക

ഗ്രീന്‍ ടീ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശ്വാസകോശത്തിന്റെ ആയുസ്സു വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ശ്വാസകോശത്തിനുള്‍വശം ക്ലീന്‍ ചെയ്യുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നു.

 നാരങ്ങാ വെള്ളം

നാരങ്ങാ വെള്ളം

നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ക്ക് കണക്കില്ല. അതുകൊണ്ടു തന്നെ എന്നും പ്രഭാത ഭക്ഷണത്തിനു മുന്‍പ് നാരങ്ങാവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ്

ആരോഗ്യം നിറഞ്ഞു തുളുമ്പുന്ന ഒന്നാണ് ക്യാരറ്റ്. നിക്കോട്ടിന്‍ ശരീരത്തിനുണ്ടാക്കുന്ന എല്ലാ വിധ പ്രശ്‌നങ്ങള്‍ക്കും ക്യാരറ്റ് പ്രതിവിധിയാണ്. എന്നും പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയ്ക്ക് ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി കഴിയ്ക്കുന്നത് ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുമെന്നതാണ് സത്യം. ശ്വാസകോശത്തെ സംരക്ഷിക്കുന്നതിനും ഇഞ്ചി വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്. ഇഞ്ചി പച്ചയ്ക്കു കഴിയ്ക്കുന്നതും ഇഞ്ചി ജ്യൂസ് കഴിയ്ക്കുന്നതും വളരെ നല്ലതാണ്.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം കഴിയ്ക്കുന്നത് ശരീരത്തിന് ഉണ്ടാക്കുന്ന മാറ്റം അനിര്‍വ്വചനീയമാണ്. അതുകൊണ്ടു തന്നെ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ പൈനാപ്പിള്‍ ജ്യൂസ് ദിവസവും കഴിയ്ക്കുന്നത് ഏറ്റവും നല്ലതാണ്.

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലുള്ള കുളി എന്തുകൊണ്ടും നല്ലതാണ്. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു.

കര്‍പ്പൂര തുളസിയും പുതിനയും

കര്‍പ്പൂര തുളസിയും പുതിനയും

കര്‍പ്പൂര തുളസിയും പുതിനയും ഉണ്ടാക്കുന്ന ആരോഗ്യം അനിര്‍വ്വചനീയമാണ്. ദിവസവും കുറച്ച് കര്‍പ്പൂര തുളസിയുടെ ഇലയോ പുതിനയുടെ ഇലയോ ചവയ്ക്കുന്നത് ശ്വാസകോശത്തെ സംരക്ഷിക്കുന്നു.

യോഗ നല്ലതിന്

യോഗ നല്ലതിന്

യോഗ നല്‍കുന്ന ആരോഗ്യം പുകവലിക്കാര്‍ക്കും പുകവലിക്കാത്തവര്‍ക്കും നല്ല പോലെ അറിയാവുന്നതാണ്. ഇത് ശരീരത്തെ മാത്രമല്ല മനസ്സിനേയും സംരക്ഷിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കേണ്ടതും ശ്വാസകോശത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കും. അതുകൊണ്ടു തന്നെ മത്സ്യം, മാംസം, പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തും.

English summary

Effective Ways You Can Purify Lungs Naturally

Our lungs are the most ignored organ of our body. Daily, they are exposed to killer pollutants that get deposited from the air you inhale. Here are some ways you can purify your lungs naturally.
Story first published: Saturday, November 28, 2015, 14:10 [IST]
X
Desktop Bottom Promotion