For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൃത്തിയാകാന്‍ വേണ്ടി വൃത്തികേടാക്കുന്നവര്‍

|

നോര്‍ത്ത് 24 കാതം എന്ന സിനിമയിലെ ഫഹദ് ഫാസില്‍ അഭിനയിച്ചു തകര്‍ത്ത ഹരികൃഷ്ണനെ അറിയില്ലേ, എന്തിനും ഏതിനും വൃത്തി മാത്രം നോക്കി ഇടപെടുന്ന ഹരികൃഷ്ണനെ. എന്നാല്‍ നമ്മുടെ ഉള്ളിലും ഇതു പോലൊരു ഹരികൃഷ്ണന്‍ ഉറങ്ങിക്കിടപ്പുണ്ട്. നേരത്തേ ഉണരാന്‍ മടിയാണോ?

എന്നാല്‍ പലപ്പോഴും നമ്മള്‍ അറിയാതെ തന്നെ നമ്മുടെ അമിത വൃത്തി നമ്മളെ ചതിയ്ക്കും. പിഞ്ചു കുഞ്ഞുങ്ങളെ വരെ രണ്ടു നേരവും പല്ലു തേപ്പിയ്ക്കുകയും കുളിപ്പിക്കുകയും ചെയ്യുന്നവര്‍ പോലും അറിയുന്നില്ല അവര്‍ ദിവസേന കാട്ടിക്കൂട്ടുന്ന വൃത്തിയില്ലായ്മ. ഡിഎന്‍എ വഴി തടി കുറയ്ക്കൂ

എന്നാല്‍ പലപ്പോഴും നമ്മള്‍ അറിയാതെ തന്നെയാണ് ഇത് സംഭവിക്കുന്നത്. മനുഷ്യ ശരീരത്തിലെ ഏറ്റവും വൃത്തികെട്ട അവയവം എന്നു പറയുന്നത് അവന്റെ തന്നെ വായയാണ്. അതൊക്കെ പോട്ടെ നമ്മള്‍ ദിവസേന ഉപയോഗിക്കുന്ന ഏറ്റവും വൃത്തികെട്ട സാധനങ്ങള്‍ എന്തൊക്കെയെന്നറിയാമോ.

പണം ഒഴിവാക്കാനാവില്ല

പണം ഒഴിവാക്കാനാവില്ല

ഏറ്റവും കൂടുതല്‍ ബാക്ടീരിയകള്‍ താമസിക്കുന്ന ഒന്നാണ് പണം. അതുകൊണ്ടു തന്നെ പലരിലൂടെ മാറിമറിഞ്ഞു വരുന്ന ഈ പണത്തിന് മൂല്യമുണ്ടെങ്കിലും പക്ഷേ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ കഴിവും പണത്തിന് തന്നെയാണ് എന്നതാണ് സത്യം.

ബാസ്‌ക്കറ്റ്‌സ്

ബാസ്‌ക്കറ്റ്‌സ്

ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഷോപ്പിംഗിനു പോകുമ്പോള്‍ ഉപയോഗിക്കുന്ന ബാസ്‌ക്കറ്റുകളാണ് ഏറ്റവും വലിയ അപകടകാരികള്‍. നിരവധി ആളുകള്‍ ഉപയോഗിക്കുന്ന ഈ ബാസ്‌ക്കറ്റ് ബാക്ടീരിയകളുടേയും പകര്‍ച്ചവ്യാധികളുടേയും താഴ്‌വാരമാണ്.

ഉരുളക്കിഴങ്ങിന്റെ തൊലി

ഉരുളക്കിഴങ്ങിന്റെ തൊലി

ഉരുളക്കിഴങ്ങിന്റെ തൊലിയാണ് മറ്റൊരു പ്രധാനപ്പെട്ട വൃത്തിഹീനമായ സാധനം. നമ്മുടെ വീട്ടില്‍ എപ്പോഴും കാണാറുള്ള ഉരുളക്കിഴങ്ങ് മതി രോഗാണുക്കളെ പരത്താന്‍.

വിരല്‍ത്തുമ്പിനു താഴെ

വിരല്‍ത്തുമ്പിനു താഴെ

ഏറ്റവും അപകടം പിടിച്ച വൃത്തിയില്ലാത്ത സ്ഥലം ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരം നമ്മുടെ നഖത്തിനു കീഴെ എന്ന്. നീട്ടി വളര്‍ത്തിയ നഖമാണെങ്കില്‍ പിന്നെ പറയേണ്ട. ബാത്ത്‌റൂമില്‍ പോയിക്കഴിഞ്ഞും ശരീരത്തില്‍ ചൊറിഞ്ഞും എന്നു വേണ്ട ഏറ്റവും അടുത്തു കിടക്കുന്ന ഏറ്റവും മോശപ്പെട്ട കാര്യം നഖമാണ്.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

ഒരു മൊബൈല്‍ഫോണ്‍ മതി ജീവിതം തകര്‍ക്കാന്‍. ഏത് രീതിയില്‍ പറഞ്ഞാലും ശരിയാണ്. എന്നാല്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മൊബൈല്‍ഫോണ്‍ ആണ്. അതുകൊണ്ടു തന്നെ ഊണിലും ഉറക്കത്തിലും രോഗം പരത്താന്‍ ഈ മൊബൈല്‍ ഫോണിന് നിമിഷങ്ങള്‍ മതി.

 ടി വി റിമോട്ട്

ടി വി റിമോട്ട്

നമ്മുടെ കീബോര്‍ഡ് വൃത്തിയാക്കാന്‍ എന്തെളുപ്പം അല്ലെ, മോണിട്ടര്‍, ടിവി ഇവയെല്ലാം പെട്ടെന്ന് വൃത്തിയാക്കാം നമ്മള്‍ വൃത്തിയാക്കുകയും ചെയ്യും. എന്നാല്‍ റിമോട്ടിനെ നമ്മള്‍ പാടെ ഉപേക്ഷിക്കും. കൂടുതല്‍ ആളുകളും റിമോട്ട് വൃത്തിയാക്കുന്ന കാര്യത്തില്‍ മടിയന്‍മാരായിരിക്കും.

ബാത്ത്‌റൂം വാതിലിന്റെ പിടി

ബാത്ത്‌റൂം വാതിലിന്റെ പിടി

ദിവസവും നമ്മള്‍ അറിയാതെ ചെയ്യുന്ന മറ്റൊരു വൃത്തിഹീനമായ പ്രവൃത്തിയാണ് ബാത്ത്‌റൂം തുറക്കുമ്പോള്‍ പിടിയെക്കുറിച്ച് ചിന്തിക്കാത്തത്. നിരവധി തവണ നിരവധിയാളുകള്‍ ബാത്ത്‌റൂമില്‍ പോകും എന്നാല്‍ അതിന്റെ പിടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കളെ തിരിച്ചറിയില്ല.

 സ്വിച്ചും ഉപദ്രവകാരി

സ്വിച്ചും ഉപദ്രവകാരി

നമ്മള്‍ നിരവധി തവണ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും സ്വിച്ച് ഇട്ടു നോക്കും. ചിലപ്പോള്‍ ഒരു കാര്യവുമുണ്ടാവില്ല. എന്നാല്‍ പലപ്പോഴും ഏറ്റവും കൂടുതല്‍ ബാക്ടീരിയകളും ഫംഗസും പറ്റിപ്പിടിക്കുന്നത് സ്വിച്ചില്‍ തന്നെയാണ്. ചിലപ്പോള്‍ ടോയ്‌ലറ്റില്‍ പോയി വന്ന ഉടനെ തന്നെ സ്വിച്ച് ഓഫ് ചെയ്യാറുണ്ട്.

വാതില്‍പ്പിടി

വാതില്‍പ്പിടി

വാതില്‍പ്പിടി നമ്മുടെ വീട്ടിലുള്ളവര്‍ മാത്രമല്ല പുറമേ നിന്ന് വരുന്നവരും തൊടുന്നതാണ്. അതുകൊണ്ടു തന്നെ ബാക്ടീരിയകളുടെ ഒരു വിശ്രമ കേന്ദ്രം കൂടിയാണ് വാതില്‍പ്പിടി. അതായത് ലോകത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട സ്ഥലം.

 ഓമനകളുടെ താമസ സ്ഥലം

ഓമനകളുടെ താമസ സ്ഥലം

ഇപ്പോള്‍ എല്ലാവരുടേയും വീട്ടില്‍ ഓരോ ഓമനമൃഗമെങ്കിലും ഉണ്ടാവും. എന്നാല്‍ പലപ്പോഴും ഇവയുടെ വാസസ്ഥാനം നമ്മുടെ വീടിനോട് ചേര്‍ന്നോ വീടിന്റെ പിന്‍ഭാഗത്തോ ഒക്കെ ആയിരിക്കും. നമ്മുടെ വളര്‍ത്തു മൃഗത്തെ നാം കുളിപ്പിക്കുകയും കണ്ണെഴുതിക്കുകയുമൊക്കെ ചെയ്യുമെങ്കിലും അതിന്റെ കൂട് പലപ്പോഴും നാം മറന്നു പോവും.

English summary

Dirtiest Things You Touch Every Day

your friends may tell you that one of the dirtiest things is the human mouth, although this is a misunderstanding.
X
Desktop Bottom Promotion