For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ അസുഖങ്ങള്‍ക്കും ചില മൂലകാരണങ്ങള്‍

|

അസുഖങ്ങള്‍ പലതരമുണ്ട്. കാരണങ്ങളും പലതാകാം. എന്നാല്‍ പല അസുഖങ്ങളുടേയും കാരണങ്ങളറിയാത്തവരുണ്ട്. ഭക്ഷണത്തിന്റെ അളവു കുറയ്‌ക്കാം

എന്താണെന്നറിയില്ല, എപ്പോഴും ഓരോ അസുഖങ്ങള്‍ എന്നു പരാതിപ്പെടുന്നവര്‍ കുറവല്ല. പണ്ട് ഇത് പ്രായമായവരുടെ പല്ലവിയായിരുന്നുവെങ്കില്‍ ഇന്നിത് ചെറുപ്പക്കാരും പറഞ്ഞു തുടങ്ങിയിരിയ്ക്കുന്നു.

കാരണം അന്വേഷിച്ചു പോയാല്‍ മിക്കവാറും അസുഖങ്ങള്‍ക്കു പുറകിലുള്ള ചില പൊതുകാരണങ്ങളുണ്ടെന്നു മനസിലാക്കാനാവും. അസുഖങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം പൊതുകാരണങ്ങള്‍ ഏതാണെന്നു നിങ്ങള്‍ക്കറിയുമോ,

ഉറക്കം

ഉറക്കം

ഉറക്കക്കുറവാണ് പല അസുഖങ്ങള്‍ക്കുമുള്ള ഒരു പ്രധാന കാരണം. ശാരീരിക, മാനസിക സൗഖ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്.

 സ്‌ട്രെസ്

സ്‌ട്രെസ്

അക്കാഡമിക് സ്‌ട്രെസ്, അതായത് സ്‌കൂളില്‍ നിന്നും ചെറുപ്പത്തില്‍ തന്നെ തുടങ്ങുന്ന പഠനഭാരം, മത്സരബുദ്ധി എന്നിവയെല്ലാം ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങളിലേയ്ക്കും മറ്റസുഖങ്ങളിലേയ്ക്കും വഴി വയ്ക്കും. ഈ സ്‌ട്രെസ് ഉന്നതവിദ്യഭ്യാസത്തിനും തുടര്‍ന്ന് ജോലിമേഖലകളിലേയ്ക്കും വ്യ്ാപിയ്ക്കുന്ന ഒന്നുമാണ്. പ്രത്യേകിച്ച് ഇന്നത്തെ ഐടി തലമുറയില്‍.

മാനുഷിക ബന്ധങ്ങള്‍ തൃപ്തികരമല്ലെങ്കില്‍...

മാനുഷിക ബന്ധങ്ങള്‍ തൃപ്തികരമല്ലെങ്കില്‍...

പരസ്പരമുള്ള മാനുഷിക ബന്ധങ്ങള്‍ തൃപ്തികരമല്ലെങ്കില്‍, ഇത് മാതാപിതാക്കളായാകാം, പങ്കാളിയോ മക്കളോ തമ്മിലാകാം, ബന്ധുക്കളോ സുഹൃത്തുക്കളോ തമ്മിമാലാകാം, പലപ്പോഴും മാനസിക സുഖം തോന്നില്ല. മനസു ശരിയല്ലെങ്കില്‍ ശാരീരിക സൗഖ്യവും കുറയും.

ടെക്‌നോളജി

ടെക്‌നോളജി

ടെക്‌നോളജി ഗുണത്തിനൊപ്പം ദോഷവും ചെയ്യും. മൊബൈലിലും നെറ്റിലുമെല്ലാം സമയം കൂടുതല്‍ ചെലവഴിയ്ക്കുന്ന യുവതലമുറയാണ് ഇപ്പോഴത്തേത്. ഇത് അറിയാതെ തന്നെ മനസിനേയും ശരീരത്തേയും ബാധിയ്ക്കുന്നു. പല അസുഖങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യുന്നു.

മത്സരബുദ്ധി

മത്സരബുദ്ധി

മറ്റുള്ളവരേക്കാള്‍ കൂടുതല്‍ തനിക്കു നേടണമെന്ന മത്സരബുദ്ധി ഇന്നത്തെ തലമുറയില്‍ കണ്ടുവരുന്ന ഒന്നാണ്. അത്യാഗ്രഹമെന്നു വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം. ഇത് നേടിയെടുക്കാന്‍ രാപകലില്ലാതെ അധ്വാനിയ്ക്കുന്ന വിഭാഗമുണ്ടാകാം, വളഞ്ഞ വഴികള്‍ സ്വീകരിയ്ക്കുന്നവരുണ്ടാകാം. ഇവയെല്ലാ തന്നെ ഓരോ വഴികളിലൂടെ അസുഖകാരണങ്ങളാകാറുണ്ട്. ബിപി, സ്‌ട്രെസ് എന്നിങ്ങനെ പോകുന്ന അസുഖങ്ങള്‍.

ഭക്ഷണവും അസുഖവും

ഭക്ഷണവും അസുഖവും

ഭക്ഷണവും അസുഖവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ശാരീരീകമായി മാത്രമല്ല, മാനസികമായും ബുദ്ധിമുട്ടുകളുണ്ടാക്കാന്‍ ചീത്ത ഭക്ഷണശീലങ്ങള്‍ക്കു കഴിയും.

കാപ്പി, ചായ ശീലങ്ങള്‍

കാപ്പി, ചായ ശീലങ്ങള്‍

അമിതമായ കാപ്പി, ചായ ശീലങ്ങള്‍ എല്ലാ അസുഖങ്ങള്‍ എന്നു പറയാനാവില്ലെങ്കിലും പല അസുഖങ്ങള്‍ക്കും വഴി വയ്ക്കുന്നുണ്ട്.

മരുന്നുകള്‍

മരുന്നുകള്‍

എന്തിനും ഏതിനും മരുന്നുകളേയും ഗുളികകളേയും ആശ്രയിക്കുന്നവരുണ്ട്. ഒരു രോഗം മാറാന്‍ വേണ്ടി മരുന്നിനെ ആശ്രയിക്കുമ്പോള്‍ മറ്റൊരു രോഗകാരണമാകും. ഇത് പല തരത്തിലുള്ള അസുഖങ്ങള്‍ക്കു വഴി വയ്ക്കുകയും ചെയ്യും. മരുന്നുകള്‍ അത്യാവശ്യത്തിനല്ലാതെ, അതും ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ

English summary

Common Reasons Behind Many Health Issues

An unhealthy lifestyle leads to ill health. Read on to know about lifestyle issues that affect health.
Story first published: Wednesday, July 8, 2015, 11:47 [IST]
X
Desktop Bottom Promotion