സ്ത്രീകള്‍ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കഷ്ടപ്പെടുന്നത് സ്തനാര്‍ബുദം കൊണ്ടാണ്. ഇത് തുടക്കത്തിലേ തിരിച്ചറിഞ്ഞാല്‍ ചികിത്സയും എളുപ്പമാകും. സ്തനങ്ങളിലുണ്ടാകുന്ന അപകടകരമായ കോശവളര്‍ച്ചയാണ് ഇത്തരത്തില്‍ സ്തനാര്‍ബുദമായ മാറുന്നത്.

തുടക്കത്തിലേ ഇതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്നതാണ് സത്‌നാര്‍ബുദം. എന്നാല്‍ സ്തനങ്ങളില്‍ കാണുന്ന എല്ലാ പ്രശ്‌നങ്ങളും ഇതിന്റെ ഭാഗമാണെന്ന് വിചാരിക്കരുത്. സംശയാസ്പദമായി നമുക്ക് തോന്നുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

എന്തൊക്കെയാണ് സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നു നോക്കാം. സ്ത്രീകള്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇത്.

സ്തന പരിശോധന

സ്തന പരിശോധന

സ്തനാര്‍ബുദ ലക്ഷണങ്ങളില്‍ ആദ്യ പരിശോധന നടത്തേണ്ടത് നമ്മള്‍ തന്നെയാണ്. ഒരു സ്തനത്തിന്റെ മാത്രം വലിപ്പപ്രശ്‌നവും ഇവിടങ്ങളിലെ ചര്‍മ്മത്തിന് മാറ്റം വരുകയും ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

സ്തനങ്ങളിലെ സ്രവം

സ്തനങ്ങളിലെ സ്രവം

സ്തനങ്ങളില്‍ പതിവില്‍ വിപരീതമായി വേദന തോന്നുന്നുവെങ്കില്‍ ഇത് പലപ്പോഴും സംശയിക്കേണ്ടിയിരിക്കുന്നു. സ്തനങ്ങളില്‍ നിന്ന് പലപ്പോഴും സ്രവവും മറ്റും വരികയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

 വേദന അസഹനീയം

വേദന അസഹനീയം

പലപ്പോഴും സ്തനങ്ങളിലുണ്ടാകുന്ന വേദനയാണ് ഏറ്റവും കൂടിയ ലക്ഷണം. എന്നാല്‍ ആര്‍ത്തവ കാലങ്ങളില്‍ വേദനയുണ്ടാകുന്നത് സാധാരമയാണ്. എന്നാല്‍ ആര്‍ത്തവം കഴിഞ്ഞും ഈ വേദന നിലനില്‍ക്കുകയാണെങ്കില്‍ കൂടുതല്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

ലിംഫ് നോഡ്‌സ്

ലിംഫ് നോഡ്‌സ്

കഴുത്തിനു താഴെയും തോളിനു താഴെയും വീക്കമോ തടിപ്പോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ പരിശോധന നടത്തേണ്ടതാണ്. ഇത് പലപ്പോഴും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളായിരിക്കും.

ബ്ലീഡിംഗ് കൂടുതല്‍

ബ്ലീഡിംഗ് കൂടുതല്‍

ആര്‍ത്തവത്തിനു ശേഷം വീണ്ടും ബ്ലീഡിംഗ് ഉണ്ടാവുന്നുണ്ടെങ്കില്‍ പരിശോധ അനിവാര്യമാണ്.

ഭാരം വര്‍ദ്ധിക്കുക

ഭാരം വര്‍ദ്ധിക്കുക

ശരീരഭാരം പെട്ടെന്നു വര്‍ദ്ധിക്കുകയും കുറയുകയും ചെയ്യുന്നത് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതാണ് ക്യാന്‍സര്‍ സാധ്യതയുള്ളവരിലാണ് ഇത്തരത്തില്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ വ്യത്യാസം വരുന്നത്.

സ്തനങ്ങളിലെ മുഴകള്‍

സ്തനങ്ങളിലെ മുഴകള്‍

സ്തനങ്ങളിലെ മുഴകള്‍ പലപ്പോഴും സ്തനാര്‍ബുദത്തിന്റെ കാരണമാകണമെന്നില്ല. എന്നാല്‍ ഇവയെ അത്ര പെട്ടെന്ന് തള്ളിക്കളയാനുമാകില്ല. അതുകൊണ്ടു തന്നെ സംശയാസ്പദമാണെങ്കില്‍ പോലും ചികിത്സ തേടുന്നതാണ് ഉത്തമം.

English summary

Breast Signs and symptoms of breast cancer

A lump in the breast is the most common first symptom of breast cancer. Learn about the symptoms of breast cancer.
Story first published: Sunday, December 13, 2015, 9:00 [IST]
Subscribe Newsletter