For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍..

By Sruthi K M
|

ചൂടോടെ ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുണ്ടോ? തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍. ശരീരത്തിന് ആശ്വാസം പകരാന്‍ കഴിയുന്ന ഒരു പാനീയമാണിത്.

നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ കലക്കാം. ഇത് മികച്ച ഒരു പാനീയമാണ്. നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാന്‍ ഈ ഒരു പാനീയം മാത്രം മതി. ശരീരത്തിലെ ഇന്‍ഫെക്ഷനെയും ഇല്ലാതാക്കും.

<strong>സുഖകരമായ ഉറക്കത്തിന് ചില ടിപ്‌സ്</strong>സുഖകരമായ ഉറക്കത്തിന് ചില ടിപ്‌സ്

ഇതില്‍ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോ-ഫ്‌ളേവനോയിഡ്‌സ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നീ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു. ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മറ്റ് എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണെന്ന് നോക്കാം..

പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു

പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു

വൈറ്റമിന്‍ സി അടങ്ങിയ ചെറുനാരങ്ങ ഇളം ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

ആന്റി-മൈക്രോബിയല്‍

ആന്റി-മൈക്രോബിയല്‍

ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കും.

ദഹനം

ദഹനം

നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാന്‍ കഴിവുള്ള പാനീയമാണിത്. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാങ്ങ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു.

പിഎച്ച് ബാലന്‍സ്

പിഎച്ച് ബാലന്‍സ്

സിട്രസ് പഴമായ ചെറുനാരങ്ങ ശരീരത്തില്‍ സിട്രിക് ആസിഡ് നല്‍കുന്നു. ഇത് വയര്‍ മുഴുവനായും കഴുകുന്നു. ഈ മിനറല്‍ ആല്‍ക്കലൈന്‍ ഉത്പാദിപ്പിക്കുന്നു. ഇതുമൂലം പിഎച്ച് ബാലന്‍സ് മെച്ചപ്പെടുന്നു.

വിശപ്പ് ഇല്ലാതാക്കും

വിശപ്പ് ഇല്ലാതാക്കും

ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം നിങ്ങള്‍ക്ക് തടിയും കുറയ്ക്കാം.

മൂത്രാശയം

മൂത്രാശയം

പലതരം പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇതിന് കഴിയും. മൂത്രം ഒഴിക്കാന്‍ തടസ്സമുള്ളതും മൂത്രാശയപരമായ പ്രശ്‌നങ്ങളും ഇല്ലാതാക്കും. ഇത് ബാക്ടീരിയകളെ നശിപ്പിക്കുന്നു.

മാനസികാരോഗ്യം

മാനസികാരോഗ്യം

ശരീരത്തിലെ കുരുക്കളും വേദനകളും ഇല്ലാതാക്കി മനസ്സിന് നല്ല സുഖം തരും. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു.

ചര്‍മത്തിന്

ചര്‍മത്തിന്

എന്നും ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കും.

ശ്വസനം

ശ്വസനം

വായയിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ശ്വസനം ശുദ്ധമാക്കിവെക്കുന്നു. രാവിലെ ഇത് കുടിക്കുന്നത് പല്ലുകള്‍ക്കും നല്ലതാണ്.

പ്രകൃതിദത്തമായ മരുന്ന്

പ്രകൃതിദത്തമായ മരുന്ന്

അസുഖങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രകൃതിദത്തമായ വഴിയാണിത്. സ്‌ട്രെസ്സുകളൊക്കെ മാറ്റി ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം നല്ല രീതിയിലാക്കുന്നു.

ഗ്രന്ഥികള്‍ക്ക്

ഗ്രന്ഥികള്‍ക്ക്

തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥികള്‍, ലസീക ഗ്രന്ഥി എന്നിവയെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു.

എല്ലുകള്‍ക്ക്

എല്ലുകള്‍ക്ക്

എല്ലുകള്‍ക്ക് നല്ല ശക്തി നല്‍കാന്‍ ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. അപകടങ്ങള്‍ പറ്റിയാല്‍ അത് ഉണങ്ങാനും സഹായിക്കും.

English summary

twelve amazing benefits of warm lemon water

Warm lemon water is among one of the easiest solutions in nature for a health revamp.
Story first published: Monday, April 20, 2015, 16:52 [IST]
X
Desktop Bottom Promotion