For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യകാര്യത്തില്‍ നെല്ലിക്ക വേറെ ലെവലാ...

|

മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിയ്ക്കും എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ നെല്ലിക്കയ്ക്ക് മൊത്തത്തില്‍ മധുരം തന്നെയാണ് ഉള്ളത്. നമ്മുടെ ആരോഗ്യ കാര്യത്തില്‍ ഇത്രയേറെ ഗുണം ചെയ്യുന്ന മറ്റൊരു വസ്തുവും ഇല്ലെന്നു തന്നെ പറയാം.

സൗന്ദര്യത്തിന് ഈന്തപ്പഴം

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്ന വസ്തുവാണ് നെല്ലിയ്ക്ക. ആയുര്‍വ്വേദ മരുന്നുകളില്‍ ഒഴിവാക്കാനാവാത്തതാണ് നെല്ലിയ്ക്കയെന്നതും ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. എന്തൊക്കെയാണ് നെല്ലിയ്ക്ക കഴിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തില്‍ വരുന്ന മാറ്റം എന്നു നോക്കാം.

പനിയും ചുമയും ഇല്ലാതാവും

പനിയും ചുമയും ഇല്ലാതാവും

ശക്തമായ പനിയും ചുമയും അലട്ടുന്ന സമയത്ത് അല്‍പം നെല്ലിക്ക പൊടിച്ചത് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ മതി. പിന്നീട് പനി പോയിട്ട് ഒരു ജലദോഷം പോലും വരില്ലെന്നതാണ് സത്യം.

 വിറ്റാമിന്‍ സിയുടെ കലവറ

വിറ്റാമിന്‍ സിയുടെ കലവറ

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതാണ് നെല്ലിയ്ക്കയില്‍. ഇത് ശരീരത്തിനുണ്ടാക്കുന്ന ആരോഗ്യകരമായ മാറ്റം വിസ്മരിക്കാനാവാത്തതാണ്.

വയറിളക്കം തടയുന്നു

വയറിളക്കം തടയുന്നു

വയറിളക്കം തടയുന്നതിന് നെല്ലിയ്ക്ക സഹായിക്കുന്നു. എന്നാല്‍ നെല്ലിയ്ക്ക് ജ്യൂസ് ആയി കഴിക്കുന്നത് ഇത്തരം പ്രശ്‌നത്തിന് പരിഹാരം നല്‍കില്ലെന്നതും സത്യമാണ്.

വായിലെ അള്‍സറിന് പരിഹാരം

വായിലെ അള്‍സറിന് പരിഹാരം

വായിലെ അള്‍സറിന് പരിഹാരമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ആക്കിയത് അരക്കപ്പ് വെള്ളത്തില്‍ കഴിയ്ക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തേയും ഇല്ലാതാക്കുന്നു.

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസ് ഇല്ലാതാക്കുന്നതിന് നെല്ലിക്ക വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നെല്ലിക്ക കഴിക്കുന്നത് ജോയിന്റ് പെ.ിന്‍ ഇല്ലാതാക്കും.

 കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് നെല്ലിക്കക്ക് പ്രത്യേക കഴിവുണ്ട്. എല്ലാ ദിവസവും രാവിലെ അരക്കപ്പ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ നെല്ലിക്ക ജ്യൂസ് ചേര്‍ത്തു കഴിക്കുന്നത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു.

 ദഹനപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നു

ദഹനപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നു

ദഹനപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നതിനും നെല്ലിക്കക്ക് കഴിയും. ഇത് വയറ്റിലുള്ള ആസിഡ് ലെവലിനെ കൃത്യമാക്കുന്നു.

രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും

രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും

വിറ്റാമിന്‍ സിയുടെ കലവറയായതിനാല്‍ നെല്ലിക്ക രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

 രക്തം ശുദ്ധീകരിക്കുന്നു

രക്തം ശുദ്ധീകരിക്കുന്നു

രക്തം ശുദ്ധീകരിക്കുന്നതിന് നെല്ലിക്ക വഹിക്കുന്ന പങ്ക് അത്ഭുതാവഹമാണ്. രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം ത്വരിതഗതിയിലാക്കുകയും ചെയ്യുന്നു.

കൊളസ്‌ടോള്‍ കുറയ്ക്കുന്നു

കൊളസ്‌ടോള്‍ കുറയ്ക്കുന്നു

ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇത് ഹൃദയാഘാതമുണ്ടാക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു.

English summary

Amazing Amla Benefits And Uses

Many of us have savored Amla chutneys, pickles, jams or murabbas during winters. Amla or the Indian Gooseberry may not be very appealing in its taste, but this tangy fruit is surely the “wonder fruit”.
Story first published: Monday, November 9, 2015, 17:06 [IST]
X
Desktop Bottom Promotion