എന്തിനും ഏതിനും ഡോക്ടര്‍ വേണ്ട

Posted By:
Subscribe to Boldsky

പനി വന്നാല്‍ അപ്പോള്‍ തന്നെ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നവരാണ്‌ നമ്മള്‍ മലയാളികള്‍. കാരണം രോഗം വേഗം മാറണം എന്നുള്ളതു തന്നെയാണ്. എന്നാല്‍ ഇത് നമ്മുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായാണ് ബാധിക്കുക എന്ന കാര്യം നിങ്ങള്‍ക്കറിയാമോ? ഈ ഭക്ഷണങ്ങള്‍ പല്ലിന് നല്ലതോ??

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നു. എന്നാല്‍ ഏത് രോഗത്തിനും പ്രതിവിധി പ്രകൃതിയില്‍ ഉണ്ട്. അവ എന്തെല്ലാമെന്നു നോക്കാം. പല്ലിന് പുളിപ്പുണ്ടെങ്കില്‍ ഒഴിവാക്കേണ്ടത്..

 പനി വന്നാല്‍

പനി വന്നാല്‍

തുളസി നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ വന്ന പനി അതുപോലെ മാറും. ഇനിയും മാറിയില്ലെങ്കില്‍ അല്‍പം കടുക്ക പൊട്ടിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുക.

ജലദോഷത്തിന്

ജലദോഷത്തിന്

ജലദോഷം വരുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ആ ജലദോഷം പനിയായി മാറുമ്പോഴാണ് പ്രശ്‌നം. ആവി പിടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. തുളസിയില കഷായം കുടിക്കുക. കൂടാതെ സാമ്പ്രാണിയുടെ പുക കൊള്ളുന്നതും നല്ലതാണ്.

തലവേദനയ്ക്ക്

തലവേദനയ്ക്ക്

മേന്തോന്നിയുടെ കിഴങ്ങ് അരച്ച് നെറ്റിയില്‍ പുരട്ടുക അല്ലെങ്കില്‍ നെല്ലി നല്ലൊരു ഔഷധമാണ്. നെല്ലിയുടെ തൊലി പാലില്‍ അരച്ച് നെറ്റിയില്‍ പുരട്ടുക.

 ചുമ മാറാന്‍

ചുമ മാറാന്‍

തുളസിയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. എന്നിട്ടും മാറിയില്ലെങ്കില്‍ വയമ്പ് ചെറുതേനില്‍ അരച്ച് ദിവസം രണ്ട് നേരം കഴിക്കുക.

 ദഹനക്കേടിന്

ദഹനക്കേടിന്

ചെറുനാരങ്ങയില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ദഹനക്കേട് മാറും. ഇതല്ലെങ്കില്‍ ഇഞ്ചി ചെറുതായരിഞ്ഞ് ശര്‍ക്കര ചേര്‍ത്ത് കഴിക്കുക.

 വയറിളക്കത്തിന്

വയറിളക്കത്തിന്

ആട്ടിന്‍പാല്‍ രണ്ട് സ്പൂണ്‍ നല്ല തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ വയറിളക്കം ശമിക്കും. കൂടാതെ മറ്റു ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് കരിക്കിന്‍ വെള്ളം മാത്രം ഉപയോിക്കുക.

 ആസ്തമയ്ക്ക്

ആസ്തമയ്ക്ക്

തുളസിയില പിഴിഞ്ഞ് ഓരോ സ്പൂണ്‍ വീതം രണ്ടു നേരം കഴിക്കുക. കൂടാതെ മുരിങ്ങയില നമ്മുടെ നാട്ടില്‍ സുലഭമാണല്ലോ. മുരിങ്ങയിലയുടെ നീര് ഓരോ സ്പൂണ്‍ വീതം രണ്ടു നേരം കഴിക്കുക.

 കഫശല്യത്തിന്

കഫശല്യത്തിന്

നാരങ്ങാവെള്ളം തേന്‍ ചേര്‍ത്ത് കഴിക്കുക. കൂടാതെ ദിവസം മൂന്ന് നാല് നേരം ആവി കൊള്ളുന്നതും നല്ലതാണ്.

 ചെവിവേദന

ചെവിവേദന

ചെവിവേദന പലരേയും അലട്ടുന്ന ഒന്നാണ്. നനഞ്ഞ തുണി തലയില്‍ കെട്ടുന്നത് നല്ലതാണ്. കൂടാതെ തല പച്ച വെള്ളത്തില്‍ കഴുകുന്നതും ഉത്തമം.

Read more about: cold, headache, pain, health, പനി, ചുമ
English summary

9 Simple Natural Home Remedies

Your body can throw you for a loop at any time. You wake up with a sore throat the day you re set to make a major presentation.
Story first published: Saturday, August 22, 2015, 14:25 [IST]
Please Wait while comments are loading...
Subscribe Newsletter