പുകവലിക്കുന്നുവോ, എങ്കില്‍ ശ്വാസകോശം ക്ലീനാക്കൂ

Posted By:
Subscribe to Boldsky

പുകവലിക്കാരുടെ ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന പരസ്യം നാം കേട്ടിട്ടില്ലേ? എന്നിട്ട് എത്ര പേര്‍ ഈ ദു:ശ്ശീലം നിര്‍ത്തി. സ്ഥിരമായി പുകവലിക്കുന്നവരുടെ ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന ടോക്‌സിനുകളുടെ അളവ് വളരെ കൂടുതലായിരിക്കും. മരുന്നില്ലാതെ പുകവലി നിര്‍ത്താം !

ക്യാന്‍സറിന് കാരണം ഇതു മതി. എന്നാല്‍ പുകവലി ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്തവര്‍ ചില മുന്‍കുതലുകള്‍ എടുത്തോളൂ. ഇവരുടെ ശ്വാസകോശം സ്‌പോഞ്ച് പോലെയല്ല ചിലപ്പോള്‍ മെത്ത പോലെയായിട്ടുണ്ടാകും എന്നതാണ് സത്യം. പുകവലി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്

പുകവലി ഒഴിവാക്കണം എന്നുള്ളത് കാര്യം. എന്നാല്‍ അത്രയ്ക്കും സിഗരറ്റിനെ സ്‌നേഹിക്കുന്നവരാണെങ്കില്‍ ചില ഒറ്റമൂലികളുണ്ട്. നിങ്ങളുടെ ശ്വാസകോശം സ്‌പോഞ്ച് പോലെയാകാതെ ഇവ കൊണ്ട് ശുദ്ധീകരിക്കാം.

ആന്റി ഓക്‌സിഡന്റുകള്‍ ശീലമാക്കുക

ആന്റി ഓക്‌സിഡന്റുകള്‍ ശീലമാക്കുക

പുകവലി നിര്‍ത്താന്‍ ബുദ്ധിമുട്ടുള്ളവരാണെങ്കില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. നാരങ്ങ, ഓറഞ്ച് തുടങ്ങിയവ ശീലമാക്കുക. ഇത് തുടര്‍ന്നാല്‍ ശ്വാസകോശത്തിലെ വിഷം പതുക്കെ ഇല്ലാതാവാന്‍ തുടങ്ങും.

ഗ്രീന്‍ ടീ ശീലമാക്കുക

ഗ്രീന്‍ ടീ ശീലമാക്കുക

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് ഗ്രീന്‍ ടീ. ഇതും ശ്വാസകോശത്തെ ശുദ്ധീകരിക്കുന്നു.

 കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ്

കാരറ്റില്‍ അടങ്ങിയിട്ടുള്ള കരോട്ടിന്‍ ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ്. കാരറ്റ് നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം പുറത്തു പോവുന്നു.

ഇഞ്ചി ഉത്തമ പരിഹാരം

ഇഞ്ചി ഉത്തമ പരിഹാരം

ഇഞ്ചി ശരീരത്തിലെ എല്ലാ വിഷാംശങ്ങളേയും ഇല്ലാതാക്കുന്നു. ഇത് ഭക്ഷണത്തില്‍ സ്ഥിരമാക്കിയാല്‍ ശ്വാസകോശത്തിലെ വിഷവും ഇഞ്ചി പുറന്തള്ളും.

പുതിന

പുതിന

പുതിനയില പാചകത്തിനായി ഉപയോഗിക്കുന്നത് ശ്വാസകോശം ക്ലീനാകാന്‍ സഹായിക്കും.

യോഗ

യോഗ

ദിവസവും യോഗ ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയുന്നതിലൂടെ തന്നെ സിഗരറ്റ് വലിക്കണമെന്ന ചിന്തയും കുറയുന്നു.

പുകവലി നിര്‍ത്തുന്നതാണ് നല്ലത്

പുകവലി നിര്‍ത്തുന്നതാണ് നല്ലത്

എന്തൊക്കെ ചെയ്താലും പുകവലി പൂര്‍ണമായും ഒഴിവാക്കുന്നതാണ് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലത്. അല്ലാത്ത പക്ഷം കുറച്ചു കുറച്ചാണെങ്കില്‍ കൂടി ഇതിന്റെ ദൂഷ്യവശങ്ങള്‍ നമ്മളിലുണ്ടാകും.

English summary

7 Ways To Clean Lungs From Smoking

It's been observed that even former smokers who quit years ago have traces of lung damage. With proper nourishment and nurturing, your lungs can repair damaged tissues eventually.
Story first published: Wednesday, October 14, 2015, 17:46 [IST]