മരുന്നും നമ്മളെ രോഗിയാക്കും

Posted By:
Subscribe to Boldsky

പലപ്പോഴും രോഗം മാറാനാണ് നാം മരുന്നുപയോഗിക്കുന്നത്. എന്നാല്‍ രോഗമുണ്ടാക്കുന്നതു തന്നെ മരുന്നുകളാണെങ്കിലോ. അതാണ് പലപ്പോഴും സത്യം. എന്നാല്‍ എല്ലാ മരുന്നുകളും ഇത്തരത്തില്‍ പ്രശ്‌നക്കാരല്ല.

മത്സ്യം തൊട്ടു കൂട്ടാന്‍ മടിക്കേണ്ട

പലപ്പോഴും നാം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ തന്നെ മരുന്നു കഴിയ്ക്കാറുണ്ട്. പല രോഗങ്ങള്‍ക്കും തുടര്‍ച്ചയായി മരുന്നു കഴിയ്ക്കുന്നവരും കുറവല്ല. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള മരുന്നുകള്‍ നമുക്കുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇങ്ങനെ മരുന്നു കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അമിതക്ഷീണം

അമിതക്ഷീണം

അമിതക്ഷീണമാണ് ആദ്യം ഉണ്ടാവുന്ന ഒന്ന്. കഠിനാധ്വാനം ചെയ്തില്ലെങ്കിലും ഇത്തരത്തില്‍ ക്ഷീണം ഉണ്ടാവുന്നത് മരുന്നുകളുടെ പ്രവര്‍ത്തന ഫലമായാണ്.

പ്രതീക്ഷിക്കാത്ത ഭാരവര്‍ദ്ധനവും കുറവും

പ്രതീക്ഷിക്കാത്ത ഭാരവര്‍ദ്ധനവും കുറവും

വ്യായാമം ചെയ്യാതെ തന്നെ ഭാരം കുറയുകയും ഭക്ഷണം കഴിയ്ക്കാതെ തന്നെ ഭാരം വര്‍ദ്ധിക്കുകയും ചെയ്യും. ഇതും പലപ്പോഴും നാം കഴിയ്ക്കുന്ന മരുന്നിന്റെ ഫലമായുണ്ടാവുന്നതാണ്.

വ്യക്തി ശുചിത്വത്തിന്റെ കുറവ്

വ്യക്തി ശുചിത്വത്തിന്റെ കുറവ്

പലര്‍ക്കും ക്ഷീണം കാരണം സ്വന്തം കാര്യങ്ങള്‍ തന്നെ നേരെ നടത്താന്‍ കഴിയില്ലെന്നതാണ് സത്യം. ഇത് പലപ്പോഴും നമ്മുടെ വ്യക്തി ശുചിത്വത്തെ തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.

അപകടങ്ങള്‍ സ്വാഭാവികം

അപകടങ്ങള്‍ സ്വാഭാവികം

വണ്ടിയോടിക്കുമ്പോഴോ റോഡ് ക്രോസ് ചെയ്യുമ്പോഴോ സംഭവിയ്ക്കുന്ന അപകടങ്ങള്‍ പലപ്പോഴും മരുന്നിന്റെ അമിത ഉപയോഗം കാരണം നടക്കുന്നതാണ്.

ഓര്‍മ്മക്കുറവ്

ഓര്‍മ്മക്കുറവ്

ഓര്‍മ്മക്കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും കാരണം മരുന്നിന്റെ അമിതോപയോഗമാണ്. പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുന്നതും ഇതിന്റെ പ്രശ്‌നമാണ്.

ഉറക്കത്തിന്റെ പ്രശ്‌നം

ഉറക്കത്തിന്റെ പ്രശ്‌നം

ഉറക്കം ശരിയാവാത്തതും ഇത്തരത്തില്‍ മരുന്നിന്റെ അമിതോപയോഗം കാരണമാണ്. പലപ്പോഴും ഉറക്കത്തിന്റെ ഘടന മാറുന്നതും ആരോഗ്യ കാര്യത്തില്‍ ഒരു വെല്ലുവിളിയാണ്.

 മാനസിക പിരിമുറുക്കം

മാനസിക പിരിമുറുക്കം

പലപ്പോഴും മരുന്നു തുടര്‍ച്ചയായി കഴിക്കുന്നതില്‍ മാനസിക പിരിമുറുക്കത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

English summary

7 Signs That You Are Being Over medicated

The following article lists seven signs that you should be on the lookout for if you suspect that you or a family member is being over medicated.
Story first published: Sunday, November 22, 2015, 9:35 [IST]